പ്ലാവ് മുതല്‍ ഇരുമ്പന്‍ പുളി വരെ: വീട്ടുമുറ്റത്തെ വൃക്ഷങ്ങള്‍ പരിചയപ്പെടുത്തി ഉര്‍വശി

urvasi
SHARE

മലയാളികളുടെ പ്രിയ നടി ഉര്‍വശി ചെന്നൈയില്‍ സ്ഥിരതാമസമാണ്. ചെന്നൈയിലെ വീടിനു ചുറ്റുമുള്ള തന്റെ കൃഷികള്‍ പരിചയപ്പെടുത്തുകയാണ് താരം. 2011ലാണ് ഇപ്പോള്‍ താമസിക്കുന്ന വീട്ടിലേക്ക് ഉര്‍വശി എത്തുന്നത്. മുറ്റത്തേക്ക് പ്രവേശിക്കുമ്പോള്‍ത്തന്നെ വലതുവശത്ത് ഒരു പ്ലാവിന്‍തൈ നട്ടിക്കുന്നത് കാണാം. മൂന്നു വര്‍ഷം പ്രായമുണ്ട് പ്ലാവിന്. അടുത്ത വര്‍ഷം കായ്ക്കുമെന്നാണ് പ്രതീക്ഷ. അതുപോലെ വീട്ടില്‍ വലിയ പ്ലാവ് വേറെയുമുണ്ട്. അതില്‍ ചക്കകളുമുണ്ട്.

കേരളത്തിലെ മിക്ക വീടുകളിലും പ്ലാവ്, മാവ്, വാഴ തുടങ്ങിയവയെല്ലാമുണ്ട്. അത് എന്തുകൊണ്ട് ചെന്നൈയിലും ആയിക്കൂടാ എന്ന ചിന്തയാണ് ഇവിടെ പ്ലാവ് വയ്ക്കാന്‍ കാരണമായതെന്നു ഉര്‍വശി പറയുന്നു. പല തവണ വച്ചു നോക്കി. എന്നാല്‍, പിടിച്ചില്ല. അവസാനം ഒരെണ്ണം നന്നായി വളര്‍ന്നു. അതാണ് കായിച്ചത്. ഇത് നന്നായി വളര്‍ന്നതുകൊണ്ടാണ് ഗേറ്റിനു സമീപം മറ്റൊരു പ്ലാന്‍തൈകൂടി വച്ചത്. ചെന്നൈയില്‍ അധികമാരും പ്ലാവ് നടാറില്ല. വേര് കൂടുതല്‍ നീളത്തില്‍ വളരുന്നതിനാല്‍ വീടിന്റെ തറയ്ക്ക് ക്ഷതം സംഭവിക്കുമോ എന്ന ഭയമാണ് ഇതിനു കാരണം. 

പ്ലാവില ഉപയോഗിച്ച് കുമ്പിള്‍ കുത്തിയാണ് കേരളത്തില്‍ കഞ്ഞി കുടിക്കുന്നതെന്നും താരം വിഡിയോയിലൂടെ പരിചയപ്പെടുത്തുന്നു. ചക്കയും ചക്കപ്പഴവും ഉപയോഗിച്ച് എന്തൊക്കെ പാകം ചെയ്യാമെന്നും താരം വിഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. 

മുറ്റത്ത് വലിയൊരു നാരകം നില്‍ക്കുന്നു. ഏഴു വയസുണ്ട് നാരകത്തിന്. കായിച്ചുതുടങ്ങിയിട്ട് അധികനാള്‍ ആയിട്ടില്ല. ഇവ കൂടാതെ മുല്ല, മാതളം, മാവ്, ലക്ഷ്മി തരു, സീതപ്പഴം, ഇരുമ്പന്‍പുളി, പേര, പപ്പായ, പാവല്‍ തുടങ്ങിയവയെല്ലാം ഉര്‍വശിയുടെ ചെന്നൈയിലെ വീടിനു ചുറ്റും വളരുന്നു. 

വിഡിയോ കാണാം.

English summary: Actress Urvasi Home garden

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA