ഹൈഡ്രോപോണിക്സ്: ഗുണവും ദോഷവും ഒരുപോലെ, അറിഞ്ഞു ചെയ്തില്ലെങ്കിൽ കൈ പൊള്ളും

HIGHLIGHTS
  • ഹൈഡ്രോപോണിക്സ് യൂണിറ്റിന് ഉയർന്ന മുതൽമുടക്ക് വേണം
  • മണ്ണില്ലാക്കൃഷി ആയതിനാൽ മണ്ണിൽനിന്നുള്ള രോഗ, കീടബാധ നേരിടേണ്ടി വരുന്നില്ല
hitech-vegetable-farming-2
SHARE

മണ്ണ് പൂർണമായും ഒഴിവാക്കി വെള്ളത്തിൽ കൃഷി ചെയ്യുന്ന ഹൈടെക് കൃഷിരീതിയാണ് ഹൈഡ്രോപോണിക്സ്. പിവിസി ചാനലിലെ സുഷിരങ്ങളിൽ നെറ്റ് പോട്ടുകളിൽ പരിപാലിക്കുന്ന തൈകൾ, ചാനലിലൂടെ ചുറ്റിയൊഴുകുന്ന (recirculating) പോഷകജലത്തിൽനിന്ന് ആവശ്യമായ ഘടകങ്ങൾ സ്വീകരിച്ച് വളരുന്ന രീതിയെന്ന് സാമാന്യമായി പറയാം. 

വാണിജ്യാടിസ്ഥാനത്തിലുള്ള ഹൈഡ്രോപോണിക്സ് യൂണിറ്റിന് ഉയർന്ന മുതൽമുടക്ക് വേണം. എന്നാല്‍ പണമുണ്ടെന്നു കരുതി ഹൈഡ്രോപോണിക്സ് കൃഷിക്കിറങ്ങിയാൽ കയ്യിലുള്ളത് വെള്ളത്തിലാകാനിടയുണ്ട്. കാരണം ആഴത്തിലുള്ള പശ്ചാത്തല പഠനം ഇതിനാവശ്യമുണ്ട്. ഒട്ടേറെ മെച്ചങ്ങളുണ്ട് ഈ ജലക്കൃഷിരീതിക്ക്. കൃഷിയിടം കുത്തനെ(വെർട്ടിക്കൽ) ക്രമീകരിക്കാം എന്നതിനാൽ പരിമിതമായ സൗകര്യത്തിലും പല മടങ്ങ്  കൃഷിയിട വിസ്തൃതി സാധ്യമാകും.

മണ്ണില്ലാക്കൃഷി ആയതിനാൽ മണ്ണിൽനിന്നുള്ള രോഗ, കീടബാധ നേരിടേണ്ടി വരുന്നില്ല. നിയന്ത്രിത അന്തരീക്ഷ(controlled atmosphere)ത്തിൽ വളരുന്നതിനാൽ മറ്റു രോഗ, കീടബാധകളും നന്നേ കുറവ്. ഹൈടെക് കൃഷിയിടമായതിനാൽ മനുഷ്യാധ്വാനം നന്നേ കുറയും. 

ചെലവേറിയ രീതിയായതുകൊണ്ടുതന്നെ ചീരപോലുള്ള സാധാരണ ഇനങ്ങൾക്കു പകരം വിപണി മൂല്യമേറിയ എക്സോട്ടിക് ഇനങ്ങൾ കൃഷി ചെയ്യുന്നതാവും കൂടുതൽ ആദായകരം. കെയ്‌ലും ലെറ്റ്യൂസും ബേബി സ്പിനാച്ചും പോലുള്ള വിശിഷ്ടയിനങ്ങൾ കൃഷി ചെയ്ത് അവ തേടുന്ന ഉപഭോക്താക്കളിലെത്തിക്കാന്‍ സംരംഭകനു കഴിയണം. 

ഹൈഡ്രോപോണിക്സിൽതന്നെ ന്യൂട്രിയന്റ് ഫിലിം ടെക്നിക് (NFT), ഡീപ് ഫ്ലോ ടെക്നിക് എന്നിങ്ങനെ വ്യത്യസ്ത രീതികളുണ്ട്. ആദ്യത്തേതിൽ, ചാനലിലൂടെ പോഷകജലം സഞ്ചരിക്കുന്നത് നേർത്ത പാടപോലെയെങ്കിൽ രണ്ടാമത്തേതിൽ ചാനലിന്റെ പകുതി ഉള്ളളവിൽ വെള്ളം ഒഴുകുന്നു. ആദ്യത്തെ രീതി ചെയ്യുമ്പോൾ ഇടയ്ക്ക് വൈദ്യുതി നിലച്ചാൽ ചെടിയുടെ ജലലഭ്യത നിലയ്ക്കും. രണ്ടാമത്തേതിൽ വൈദ്യുതി നിലച്ചാലും ചാനലിൽ നിശ്ചിത അളവ് വെള്ളം നിലനിൽക്കും വിധം എൻഡ് ക്യാപ്പ് നൽകിയിട്ടുണ്ടാവും.      

English summary: What is hydroponic farming? Why use hydroponics?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA