വിത്തില്ലാതെയും ബീറ്റ്റൂട്ട് തൈകളുണ്ടാക്കാം, വീട്ടിൽത്തന്നെ

beet-root
SHARE

പോഷകസമ്പുഷ്ടമായ കിഴങ്ങിനമാണ് ബീറ്റ് റൂട്ട്. രക്തസമ്മർദം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം ബീറ്റ്റൂട്ട് അത്യുത്തമമാണ്. തണുപ്പു കാലാവസ്ഥയിലാണ് ഇവ കൂടുതലായി വളരുന്നതെങ്കിലും കേരളത്തിലെ മിക്ക അടുക്കളത്തോട്ടങ്ങളിലും ബീറ്റ്റൂട്ട് കൃഷി ചെയ്യുന്നുണ്ട്. വിത്ത് മുളപ്പിച്ചും കിഴങ്ങിനു മുകളിലെ ഭാഗം മുറിച്ചുവച്ചും പുതിയ തൈകൾ ഉൽപാദിപ്പിക്കാം.

കടയിൽനിന്ന് ബീറ്റ് റൂട്ട് വാങ്ങുമ്പോൾ ഇലകൾകൂടിയുള്ളത് വാങ്ങിയാൽ പുതിയെ ചെടിയാക്കി വളർത്തിയെടുക്കാം. കിഴങ്ങിൽനിന്ന് ഈ ഭാഗം മുറിച്ചെടുത്തശേഷം അധികമുള്ള ഇലകളും ഇലകളുടെ ഞെടുപ്പുകളും മുറിച്ചു മാറ്റണം. ശേഷം മുളപ്പിക്കാൻ എടുത്ത ഭാഗം പരന്ന പാത്രത്തിൽ വച്ച് അൽപം വെള്ളമൊഴിക്കാം. ഒരിക്കലും ബീറ്റ് റൂട്ട് മുകുളം മുങ്ങുന്ന വിധത്തിൽ വെള്ളമൊഴിക്കാൻ പാടില്ല.

നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്തിടത്ത് ഇത് സൂക്ഷിക്കാം. ദിവസേന വെള്ളം മാറിക്കൊടുക്കുകയും വേണം. 

ഒരാഴ്ചയ്ക്കുള്ളിൽ പുതിയ മുകുളങ്ങൾ വന്നുതുടങ്ങും. 2 ആഴ്ചയ്ക്കുശേഷം നടീൽ മിശ്രിതത്തിലേക്ക് പറിച്ചുനടാൻ കഴിയും. ചെടിയിൽ പൂക്കൾ വരാൻ തുടങ്ങുന്ന സമയത്താണ് വിളവെടുക്കേണ്ടത്. തൈ നട്ട് 3–4 മാസത്തിനുള്ളിൽ വിളവെടുക്കാം. 

English summary: How to grow Beetroot from cutting

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA