ADVERTISEMENT

കൃഷിയോടുള്ള താല്‍പര്യം മിനി ശ്രീകുമാറിനെ ഭൂമി കയ്യേറ്റക്കാരിയുമാക്കി! രണ്ടര സെന്റ് സ്ഥലത്തെ വീടും പരിസരവും കൃഷിക്കായി ഉപയോഗിച്ച ശേഷം അയൽവാസിയുടെ അനുവാദത്തോടെ അവരുടെ സൺഷേഡിലും പച്ചക്കറി, പഴ വർഗക്കൃഷി നടത്തുകയാണ് ഈ വീട്ടമ്മ. തൃക്കാക്കരയിലെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ആസ്ഥാനത്തിനു സമീപം, തിരുവോണം നഗറിലെ 'കൃഷ്ണ പ്രസാദം '  കാർഷികവിളകളുടെ പ്രദര്‍ശനകേന്ദ്രം കൂടിയാണിപ്പോള്‍. മിനിയുടെ മൂന്നുനില വീടിരിക്കുന്നതു രണ്ടര സെന്റ് ഭൂമിയിലാണ്.  വീടിന്റെ വരാന്തയിലും മുകള്‍നിലകളിലേക്കുള്ള ഇട നാഴിയിലുമാണ് കൃഷി. മൺചട്ടി , ഗ്രോബാഗ്,  വീപ്പകൾ എന്നിവയിലാണ് ചെടികളും ഫലവൃക്ഷങ്ങളും നട്ടു വളർത്തുന്നത്. 600 ചതുരശ്ര അടി വീട് ഒഴിച്ചാൽ കൃഷിക്കായി ലഭിക്കുന്നത് തുച്ഛമായ സ്ഥലം.  അതാണ് മിനിയെ അയൽക്കാരനായ സാജന്റെ വീടിന്റെ സൺ ഷെയ്ഡിലേക്കും കൃഷി വ്യാപിപ്പിക്കാൻ പ്രേരിപ്പിച്ചത്. പൊതുപ്രവർത്തകനായ  ഭർത്താവ്‌ ശ്രീകുമാറും മക്കള്‍  മനുവും ശ്രീഹരിയും ഈ കൊച്ചു കാർഷിക വിപ്ലവത്തിൽ സജീവ പങ്കാളികള്‍. 

mini-terrace-garden-1

തക്കാളി, കാരറ്റ്, ബീറ്റ്റൂട്ട് , കൂർക്ക, കറിവേപ്പില, കുരുമുളക് , നെല്ലിക്ക , മുരിങ്ങ, ചീര, പച്ചമുളക് തുടങ്ങിയവ ചട്ടികളിലും, ഗ്രോബാഗുകളിലുമായി നട്ടിരിക്കുന്നു. പ്ലാവ് , മാവ്, പേര തുടങ്ങിയവ 3–4 അടി ഉയരമുള്ള വീപ്പകളിൽ മണ്ണ് നിറച്ചും നട്ടിരിക്കുന്നു. നട്ട് മൂന്നാം വർഷം ഫലം നല്‍കുന്ന ഇനങ്ങളാണ്  പ്ലാവും പേരയുമെല്ലാം.  അധികം ഉയരം വയ്ക്കാത്തവയുമാണ്. വരാന്തയിലും, കോണിപ്പടിയുടെ ഇരു വശങ്ങളിലും ചട്ടികളിൽ  പച്ചക്കറികളും തൈകളും നട്ടിരി ക്കുന്നതിനാൽ നടപ്പുവഴി മാത്രമാണുള്ളത്.  ചാണകപ്പൊടിയും, വേപ്പിൻപിണ്ണാക്കും വീട്ടിലുണ്ടാക്കുന്ന ജൈവ വളവുമാണ് ചെടികള്‍ക്കു നല്‍കുന്നത്.  രാസവളമോ രാസകീടനാശിനിയോ പ്രയോഗിക്കുന്നില്ല  'ഹരിത കേരളം, കൃഷിത്തോട്ടം തുടങ്ങിയ ഫെയ്സ്ബുക്ക് കൂട്ടായ്മകളിൽ സജീവമാണ് ഇൻഷുറൻസ് ഏജന്റായി ജോലി ചെയ്യുന്ന ഈ വീട്ടമ്മ. 

പരിമിതമായ സ്ഥലത്തു പരമാവധി കൃഷി ചെയ്യുന്ന തന്നെപ്പോലുള്ളവര്‍ക്കു സര്‍ക്കാര്‍ സഹായം അപ്രാപ്യമാണെന്നു മിനി.  'സുഭിക്ഷ കേരളം' പദ്ധതിപ്രകാരം 360 രൂപ ഗുണഭോക്തൃവിഹിതം അടച്ചപ്പോള്‍ ലഭിച്ച,  മണ്ണ് നിറച്ച 10 ചട്ടികളും വിത്തും തൈകളുമാണ് ആകെ കിട്ടിയ സഹായം.

ഫോൺ-9388547176.

English summary:  Vegetable Gardening in a Small Space

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com