വെട്ടിനശിപ്പിക്കാതെ കരുതലോടെ സംരക്ഷിക്കണം; ട്രീ ട്രാൻസ്പ്ലാന്റേഷൻ രീതി പരിചയപ്പെടാം

tree-transplantation
SHARE

വലിയ നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ അവിടെ നിൽക്കുന്ന മരങ്ങൾ ബാധ്യതയാകാറുണ്ട്. എന്നാൽ, തലയുയർത്തി ഇലവിരിച്ചു നിൽക്കുന്ന ഒരു മരം ആ രൂപത്തിലെത്താൻ കാലമെത്രയെടുക്കും?

വിദേശ രാജ്യങ്ങൾ ഈ പ്രതിസന്ധിക്കു പണ്ടേ പരിഹാരം കണ്ടുകഴിഞ്ഞു. മരങ്ങളെ ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു പറിച്ചു മാറ്റി സ്ഥാപിക്കുക. വിദേശങ്ങളിൽ അതിനു പറ്റിയ യന്ത്രങ്ങളും വാഹനങ്ങളും ഉപകരണങ്ങളും സാങ്കേതിക വിദ്യയും ഉണ്ട്. ഇത്തരത്തിൽ മരങ്ങളെ എളുപ്പത്തിൽ പറിച്ചു നടുന്ന വിഡിയോകളും ഇന്ന് ലഭ്യമാണ്. കേരളത്തിൽ പലയിടത്തും ഇത്തരത്തിൽ മരങ്ങളെ പറിച്ചു മറ്റൊരിടത്തേക്കു മാറ്റി നടുന്ന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

ട്രീ ട്രാൻസ്പ്ലാന്റേഷൻ

പറിച്ചു മാറ്റാൻ ഉദ്ദേശിക്കുന്ന മരം നിൽക്കുന്ന ഭാഗത്തെ മണ്ണ് ഉറപ്പുള്ളതാണെങ്കിൽ വിജയ സാധ്യത കൂടും. മരം മറ്റൊരു ഭാഗത്തേക്ക് കൊണ്ടു പോകാനുള്ള സൗകര്യം ഉറപ്പാക്കണം. വലിയ വാഹനങ്ങൾക്കു തടസമില്ലാതെ വന്നു പോകാൻ സാധിക്കുന്ന സ്ഥലമാകണം. പറിച്ചു നട്ട വൃക്ഷത്തിനു സ്വയം ജീവൻ നില നിർത്താൻ ആവശ്യമായ വേരുകൾ പുനഃസ്ഥാപിക്കാൻ കഴിയണം. പറിച്ചു നടലിനു ശേഷമുള്ള വൃക്ഷങ്ങളുടെ ആയുസ്സും ആരോഗ്യവും നടീലിനു മുൻപു പരിഗണിക്കേണ്ടതുണ്ട്.

മരങ്ങൾ എങ്ങനെ മാറ്റി നടാം

പറിച്ചു നടുവാൻ ഉദ്ദേശിക്കുന്ന മരത്തിന്റെ ചുറ്റളവ് മാർക്ക് ചെയ്തു കുമ്മായം കൊണ്ട് അടയാളപ്പെടുത്തിയ ശേഷം മണ്ണുമാന്തി ഉപയോഗിച്ചു മണ്ണെടുത്ത് വേര് പ്രൂൺ ചെയ്തു കുമിൾ ബാധ വരാതിരിക്കാൻ കുമിൾ നാശിനി പുരട്ടണം. പിന്നീട് റൂട്ട് ഹോർമോൺ അല്ലെങ്കിൽ ചിരട്ടക്കരി വേരു ഭാഗത്ത് പുരട്ടണം.

വേരിനു ചുറ്റുമുള്ള മണ്ണു പറിച്ചെടുക്കുമ്പോഴും ലോറിയിൽ കയറ്റിയിറക്കുമ്പോഴും മരത്തിന്റെ ചുവട്ടിലുള്ള മണ്ണു പോകാതിരിക്കാനും വേരു കേടാകാതിരിക്കാനും ചണച്ചാക്കു കൊണ്ടു മണ്ണിനെ പൊതിഞ്ഞു ചണ നൂലുകൊണ്ടു കെട്ടണം. മാറ്റി നടുമ്പോൾ ഇതു മാറ്റേണ്ട കാര്യമില്ല. ആ ആവരണം മണ്ണിൽ ലയിച്ചു പൊയ്ക്കൊള്ളും.

English summary: Tree Transplanting Services

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS