ADVERTISEMENT

തക്കാളി നട്ട് കായ്കള്‍ പിടിക്കുമ്പോള്‍ അവയുടെ അടിവശത്തു കറുത്ത നിറത്തില്‍ വലിയ പാടുകള്‍ വന്നു ചീഞ്ഞുപോകുന്നു. കാരണമെന്ത്? പരിഹാരമെന്താണ്?

മണ്ണില്‍ ദ്വതീയ മൂലകങ്ങളുടെ കുറവു മൂലം പച്ചക്കറികളില്‍ ഉണ്ടാകുന്ന രോഗമാണിത്. ബ്ലോസം എന്‍ഡ് റോട്ട് എന്ന ഈ രോഗത്തിനു കാരണം കാത്സ്യത്തിന്റെ കുറവാണ്. തക്കാളിയില്‍ കായ്കളുടെ അടിവശം കറുത്ത് കായ് ക്രമേണ ചീയുന്നു. മറ്റു ചില ചെടികളില്‍ പുതിയ ഇലകള്‍ തടിച്ചു കുറുകുന്നു. മണ്ണില്‍ സെന്റിന് 2 കിലോ എന്ന തോതില്‍ കുമ്മായമോ ഡോളമൈറ്റോ ചേര്‍ത്ത് നന്നായി മണ്ണിളക്കി ഒരാഴ്ച കഴിഞ്ഞ്   പച്ചക്കറിക്കൃഷിയിറക്കുന്ന പക്ഷം രോഗസാധ്യത ഒഴിവാക്കാം.  കൃഷിയിറക്കിയ ഉടന്‍ കുമ്മായമോ ഡോളമൈറ്റോ മണ്ണില്‍ ചേര്‍ത്താലും ഇത്തരം ലക്ഷണങ്ങള്‍ പച്ചക്കറികളില്‍ കാണാം. ഇതിനെതിരെ കാത്സ്യം നൈട്രേറ്റ് 3 ഗ്രാം ഒരു ലീറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ചെടികളുടെ ഇലകളില്‍ തളിച്ചുകൊടുക്കണം. ഫെര്‍ട്ടിഗേഷനായാണ് വളം നല്‍കുന്നതെങ്കില്‍  കാത്സ്യം നൈട്രേറ്റ് ഡ്രിപ് വഴിയും നല്‍കാം. 

English summary: Blossom-end rot of tomato

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com