ഹർത്താൽ പ്രതിസന്ധി; യുവ കർഷകൻ വഴിവക്കിലിരുന്ന് വിറ്റത് 573 കിലോ പച്ചക്കറി

HIGHLIGHTS
  • പ്രാദേശിക കടകളാണ് ഫിലിപ്പിന്റെ പ്രധാന വിപണനകേന്ദ്രം
philip-chacko
ഫിലിപ്പ് ചാക്കോയും ഭാര്യ ആൻമേരിയും പച്ചക്കറി വിൽപനയിൽ
SHARE

ഇന്നത്തെ ഹർത്താൽ മുന്നിൽക്കണ്ട് പാലക്കാട് ജില്ലയിൽ യുവ കർഷകൻ വഴിവക്കിലിരുന്ന് വിറ്റത് 573 കിലോ പച്ചക്കറി. കേരളത്തിലെ ഏറ്റവും വലിയ കൃത്യതാ കൃഷിയിടത്തിന് ഉടമയായ ആലപ്പുഴ സ്വദേശി ഫിലിപ്പ് ചാക്കോയാണ് ഹർത്താലിൽ വിൽപന പ്രതിസന്ധിയുണ്ടാകുമെന്നതിനാൽ പച്ചക്കറികൾ വിളവെടുത്ത് വഴിവക്കിലിരുന്ന് വിൽപന നടത്തിയത്. കർഷകർക്കുള്ള പിന്തുണയും ഈ ഉദ്യമത്തിനു പിന്നിലുണ്ട്.

30 ഏക്കറിലാണ് ഫിലിപ്പിന്റെ കൃത്യതാ കൃഷി. പാവൽ, കുറ്റിപ്പയർ, വള്ളിപ്പയർ, ചീര, വെണ്ട, പീച്ചിൽ, കുമ്പളം, മത്തങ്ങ, സ്നോവൈറ്റ് കുക്കുമ്പർ, പടവലം തുടങ്ങിയ പച്ചക്കറികൾ എറണാകുളം കലൂർ സ്റ്റേഡിയത്തിനു സമീപം ഫിലിപ്പും ഭാര്യ ആൻമേരിയുംകൂടി വിൽക്കുകയായിരുന്നു.

പ്രാദേശിക കടകളാണ് ഫിലിപ്പിന്റെ പ്രധാന വിപണനകേന്ദ്രം. എന്നാൽ, ഞായറും പിന്നാലെ തിങ്കളാഴ്ച ഹർത്താലും വന്നതിനെത്തുടർന്ന്  കടകളിൽ പച്ചക്കറി എടുക്കാതെവന്നു. എന്നാൽ, ചെടികളിൽ അവ നിർത്താനും കഴിയില്ല. മൂത്തുപോയാൽ അത് ഉപയോഗശൂന്യമാകും. മാത്രമല്ല, ചെടികളുടെ ആരോഗ്യത്തെയും അത് ബാധിക്കും. ഇതേത്തുടർന്ന് ശനിയാഴ്ച പച്ചക്കറികൾ വിളവെടുത്ത് ഇന്നലെ എറണാകുളത്തെത്തിച്ച് വിൽക്കുകയായിരുന്നു. എല്ലാ ഇനങ്ങളിലുമായി ഏകദേശം 600 കിലോയോളം പച്ചക്കറികളാണ് വിൽപനയ്ക്കെത്തിച്ചത്. ഏറെക്കുറെ പൂർണമായും വിറ്റുപോയി. 30 കിലോയോളം വെണ്ടയ്ക്ക അവശേഷിച്ചു. അത് പിന്നീട് മൊത്തക്കച്ചവടക്കാർക്ക് കൈമാറിയെന്ന് ഫിലിപ്പ് കർഷകശ്രീയോടു പറഞ്ഞു. 

ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴിയിൽ 34 ഏക്കറിൽ പച്ചക്കറി കൃഷി ചെയ്താണ് ഫിലിപ്പ് ചാക്കോ കാർഷികമേഖലയിലെക്ക് കടന്നുവന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിൽനിന്ന് കൃഷിയോടുള്ള താൽപര്യം നിമിത്തം പച്ചക്കറിക്കൃഷി ചെയ്യുകയായിരുന്നു. വെള്ളപ്പൊക്ക പ്രദേശമായിരുന്നതിനാൽ ആലപ്പുഴയിലെ കൃഷി പലപ്പോളും വെല്ലുവിളി സൃഷ്ടിക്കാറുണ്ടായിരുന്നുവെന്ന് ഫിലിപ്പ്. പിന്നീടാണ് പാലക്കാടേക്ക് കൃഷി മാറ്റിയത്. ആലപ്പുഴയിൽ ഇപ്പോൾ നാമമാത്ര കൃഷിയേയുള്ളൂ.

ഫിലിപ്പിന്റെ ആലപ്പുഴയിലെ കൃത്യതാകൃഷിയിടത്തെക്കുറിച്ചുള്ള വിഡിയോ കാണാം

English summary: Selling On The Roadside

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS