പച്ചവെള്ളത്തിൽ പരിപാലിക്കാവുന്ന ചെടിയിനം: ഭാഗ്യച്ചെടി സൂപ്പറാ

HIGHLIGHTS
  • മുളവർഗത്തിൽപ്പെട്ട ചെടിയല്ല ലക്കി ബാംബു
lucky-bamboo-1
SHARE

ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ഷൂയിയുമായി ബന്ധപ്പെടുത്തിയായിരുന്നു ലക്കിബാംബു (ഡ്രസീന സാൻഡേറിയാന)വിന്റെ രംഗപ്രവേശം. ഫെങ്ഷൂയി കേരളത്തിൽ ക്ലച്ചു പിടിച്ചില്ലെങ്കിലും അലങ്കാരച്ചെടി എന്ന നിലയിൽ ലക്കി ബാംബു നന്നായി വേരുപിടിച്ചു. വിശ്വാസം ശരിയോ തെറ്റോ ആകട്ടെ, വീടിനുള്ളിലും പുറത്തും പച്ചപ്പു നിറയ്ക്കുന്ന ഈ ചെറു ചെടി ഹൃദ്യമായ കാഴ്ചതന്നെ.

പേരിൽ ‘ബാംബു’ ഉണ്ടെങ്കിലും മുളവർഗത്തിൽപ്പെട്ട ചെടിയല്ല ലക്കി ബാംബു. മുട്ടുകളോടു കൂടിയ ചെടി ക്ക് ഒറ്റനോട്ടത്തിൽ മുളയോട് സാമ്യമുണ്ടെന്നു മാത്രം.  ‌

മികച്ച ഇൻഡോർ പ്ലാന്റ് എന്ന നിലയിലാണ് ലക്കി ബാംബു ഇന്ന്  കേരളത്തിൽ സ്വീകാര്യത നേടുന്നത്. സാൻസവേരിയയും മണിപ്ലാന്റും മുതൽ കറ്റാർവാഴ വരെ ഇന്ന് അകത്തളച്ചെടിയായി കളം പിടിക്കുമ്പോഴും ലക്കി ബാംബുവിന് കുലുക്കമില്ല. കാരണം, പരിപാലനം ആവശ്യമില്ല എന്നതുതന്നെ. സൂര്യപ്രകാശലഭ്യത തീരെക്കുറഞ്ഞാൽ ഇലത്തുമ്പു കരിയും എന്നല്ലാതെ വളർത്താനോ പരിപാലിക്കാനോ നേരമോ നയാപ്പൈസയോ മുടക്കേണ്ടതില്ല. ലാളിത്യവും സൗന്ദര്യവുംകൊണ്ട് മനസ്സു നിറയ്ക്കുകയും ചെയ്യും.

ലക്കി ബാംബു നൽകും മികച്ച വരുമാനം. ലക്കി ബാംബു കൃഷി ചെയ്ത് അവയുടെ മൂല്യവർധനയിലൂടെ മികച്ച വരുമാനം നേടുന്ന കർഷകനെക്കുറിച്ച് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English summary: Interesting Facts about Lucky Bamboo Plant

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA