ഒരു വർഷം, മൂന്നു വിള: പിന്തുടരാം പച്ചക്കറിക്കൃഷിക്കൊരു കാർഷിക മുറ

vegetable-1
SHARE

കേരളത്തിന്റെ സമതലപ്രദേശങ്ങളിലെ കാലാവസ്ഥ വച്ചു നോക്കുമ്പോൾ ഏതാനും വിളകളൊഴികെ എല്ലാ പച്ചക്കറികളും വർഷം മുഴുവൻ കൃഷി ചെയ്യാവുന്ന സ്ഥിതിയുണ്ട്. എങ്കിലും പച്ചക്കറികളെ ആക്രമിക്കുന്ന രോഗങ്ങൾ, കീടങ്ങൾ എന്നിവ കൂടി കണക്കിലെടുത്ത് ഒരു വർഷം മൂന്നു വിള എന്ന തോതിൽ വിവിധ മാസങ്ങളിൽ കൃഷി ചെയ്യാവുന്ന പച്ചക്കറി വിളകൾ താഴെ: 

മേയ്–ജൂൺ, ഓഗസ്റ്റ്–സെപ്റ്റംബർ

പയർ, വെണ്ട, മുളക്, വഴുതന, കയ്പ, പടവലം, കുമ്പളം, മത്തൻ

സെപ്റ്റംബർ–ഒക്ടോബർ, ജനുവരി–ഫെബ്രുവരി

തക്കാളി, പയർ, കയ്പ, പടവലം, കുമ്പളം, മത്തൻ, വെള്ളരി, തണ്ണിമത്തൻ, കുക്കുംബർ, കാബേജ്, കോളിഫ്ളവർ, റാഡിഷ്, പാലക്ക്, ചീര, ചുരയ്ക്ക, മുളക്, വഴുതന, വെണ്ട

ഫെബ്രുവരി–ഏപ്രിൽ –മേയ്

പയർ, ചീര, വെള്ളരി, കുക്കുംബർ, ചുരയ്ക്ക

മറ്റെല്ലാ വിളകളുടെയും കാര്യത്തിലെന്നപോലെ അത്യുൽപാദനശേഷിയുള്ള വിത്തുകൾ തന്നെയാണ് പച്ചക്കറി ഉൽപാദനത്തെയും വിജയത്തിലെത്തിക്കുന്ന പ്രധാന ഘടകം. വിത്തുഗുണം പത്തുഗുണം എന്നാണല്ലോ പഴഞ്ചൊല്ല്. നല്ല വിത്തുകൊണ്ടു മാത്രം ഉൽപാദനം 30 ശതമാനത്തോളം വർധിപ്പിക്കാമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

English summary: Vegetable Gardening Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA