ADVERTISEMENT

ജബോട്ടിക്കാബ അഥവാ ബ്രസീലിയൻ ഗ്രേപ്ട്രീ. മലയാളികൾ മരമുന്തിരിയെന്നും വിളിക്കും. മധുരവും പുളിയും കലർന്ന സ്വാദും  ഇരുണ്ട പർപ്പിൾ നിറവുമൊക്കെയായി തടിയോടു ചേർന്നുണ്ടാകുന്ന പഴം നേരിട്ടു കഴിക്കുന്നതിനും ജാം, സിറപ്പ്, വൈൻ, ടാർട് എന്നിവയുണ്ടാക്കുന്നതിനും യോജ്യം. പഴങ്ങൾക്ക് സൂക്ഷിപ്പുകാലം കുറവാണെന്ന ദോഷമുണ്ട്.

സാവധാനം വളരുന്ന വൃക്ഷമാണെങ്കിലും കമ്പു കോതിയില്ലെങ്കിൽ 45  അടി വരെ  ഉയരത്തിലെത്തും. പ്ലിനിയ കോളിഫ്ലോറ എന്നാണ് ശാസ്ത്രനാമം. മിർട്ടേസിയേ സസ്യകുടുംബം. ഈർപ്പമേറിയതും നേരിയ അമ്ലതയുള്ളതുമായ മണ്ണാണ് പഥ്യം. അനുകൂല സാഹചര്യങ്ങളിൽ വർഷം മുഴുവൻ ഫലം നൽകാറുണ്ട്. 

പുറംതൊലിക്കുള്ളിലെ മധുരമേറിയ പൾപ്പിന്റെ മധ്യത്തിൽ 3–4 കുരുവുണ്ടാകും. ഈ വിത്തുകൾ പഴത്തി ൽനിന്നു പുറത്തെടുത്താൽ ഏതാനും ദിവസങ്ങൾക്കകം പാകിയില്ലെങ്കിൽ കിളിര്‍പ്പുശേഷി നഷ്ടപ്പെടും. വളർച്ചനിരക്ക് കുറവായതിനാൽ ബോൺസായ് മരമായി സംരക്ഷിക്കാൻ നന്ന്.

വിവരങ്ങൾക്ക് കടപ്പാട്: ഐനെറ്റ് ഫാംസ്, അറുന്നൂറ്റിമംഗലം. 04829 295121

English summary: Jabotikaba Fruit Tree Plants New House Plant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com