കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കർഷകശ്രീ കാർഷികമേളയുടെ ഭാഗമായുള്ള സെമിനാർ പരമ്പരയ്ക്കു തുടക്കമായി.
പച്ചക്കറിക്കൃഷി ആദായത്തിനും ആരോഗ്യത്തിനും എന്ന വിഷയമാണ് ആദ്യ സെമിനാറിൽ ചർച്ച ചെയ്യുക. കോട്ടയം ജില്ല കൃഷിവകുപ്പ് അസി. ഡയറക്ടർ ഷേർളി സഖറിയ മോഡറേറ്ററായ സെമിനാറിൽ തൃശ്ശൂർ ജില്ലാ മണ്ണുപരിശോധനാ ലാബ് കൃഷി ഓഫീസർ ജോസഫ് ജോൺ തേറാട്ടിൽ വാണിജ്യ പച്ചക്കറിക്കൃഷിയെക്കുറിച്ച് ക്ലാസ് നയിക്കും. വീട്ടു വളപ്പിലെ പോഷകത്തോട്ടം എന്ന വിഷയത്തിൽ റിട്ട. കൃഷി ഓഫിസർ അഭിലാഷ് കരിമുളയ്ക്കൽ ക്ലാസ് നയിക്കും.
പൂന്തോട്ടത്തിലെ പുതിയ ട്രെൻഡുകൾ എന്ന വിഷയത്തിൽ ഉച്ചകഴിഞ്ഞ് 2 മുതൽ സെമിനാർ നടക്കും.