ADVERTISEMENT

പരിയാരത്തെ ഡെന്നി മുണ്ടൻമാണിയുടെ അരയേക്കർ കൃഷിയിടത്തിൽ 14 വർഷം പ്രായമെത്തിയ 45 മാങ്കോസ്റ്റിൻ മരങ്ങളാണുള്ളത്. മറ്റൊരു ഭാഗത്ത് നൂറോളം ജാതിയും. ഏതാണു ലാഭം എന്നു ചോദിച്ചാൽ ഡെന്നിയും ഭാര്യ ലിഞ്ചുവും സംശയമില്ലാതെ പറയും; ‘മാങ്കോസ്റ്റിൻ തന്നെ’. 3 ലക്ഷം രൂപയെത്തും അരയേക്കർ മാങ്കോസ്റ്റിനിൽനിന്നുള്ള വാർഷിക വരുമാനം. ജാതിയുടെ നേട്ടം അതിന്റെ അടുത്തെങ്ങും എത്തില്ല. മാത്രമല്ല, മാങ്കോസ്റ്റിനുമായി താരതമ്യപ്പെടുത്തുമ്പോൾ ജാതിയുടെ പരിപാലനവും വിളവെടുപ്പും ശ്രമകരമെന്നും ഡെന്നി.

ഉദ്യോഗം വിട്ട് മുഴുവൻ സമയം കൃഷിയിലിറങ്ങിയപ്പോൾ അന്നു തോന്നിയ ധൈര്യത്തിനു നട്ടതാണ് മാങ്കോസ്റ്റിനെന്ന് ഡെന്നി. അതുവരെ പരിയാരത്ത് ഒന്നോ രണ്ടോ പേർ മാത്രമേ മാങ്കോസ്റ്റിൻ  വാണിജ്യക്കൃഷി ചെയ്തിട്ടുള്ളൂ. മുൻപ് നെൽകൃഷിയും പിന്നീട്  വാഴക്കൃഷിയും ചെയ്തിരുന്ന അരയേക്കർ നിലം ചാലു കീറി, വെള്ളം താഴ്ത്തിവിട്ടാണ് മാങ്കോസ്റ്റിനായി പ്രയോജനപ്പെടുത്തിയത്. 

കരഭൂമിയെക്കാൾ നിലം തന്നെയാണ് മാങ്കോസ്റ്റിനു കൂടുതൽ യോജ്യമെന്നു ഡെന്നി. അഞ്ചാം വർഷം തന്നെ പൂവിടും. കരഭൂമിയിൽ പൂവിടൽ  7–8 വർഷം വരെ വൈകും. സീസണിന്റെ തുടക്കത്തിൽ മൊത്തവില കിലോ 300 രൂപയിലെത്തും. ഉൽപാദനം വർധിക്കുന്നതോടെ അത് 150–160 രൂപയിലെത്തും. പഴങ്ങൾ മൊത്തക്കച്ചവടക്കാർക്കു വിൽക്കുന്നതാണ് നിലവിൽ ഡെന്നിയുടെ രീതി. ഉപഭോക്താക്കൾക്കു നേരിട്ടു വിൽക്കാനായാൽ വരുമാനം ഗണ്യമായി വർധിക്കുമെന്നും ഡെന്നി പറയുന്നു.

ഫോൺ: 9446466642    

English summary: Mangosteen Cultivation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com