പ്രളയകാലത്തെ രക്ഷാസങ്കേതം: ഫലവൃക്ഷങ്ങൾക്കൊരുക്കാം ഒരു മൺപീഠം

table-top-for-fruit-trees
SHARE

കാലാവസ്ഥാമാറ്റത്തിന്റെ പ്രശ്നങ്ങള്‍ നേരിടാനുള്ള മുന്നൊരുക്കത്തോടെയേ ഇനി കേരളത്തിൽ കൃഷി സാധ്യമാകൂ. മേഘവിസ്ഫോടനവും മിന്നൽപ്രളവയവും വെള്ളക്കെട്ടുമൊക്കെ വന്നാല്‍ കൃഷി നശിക്കാതിരിക്കാൻ എന്തു ചെയ്യണമെന്നു കൃഷിക്കാർ മുന്‍കൂട്ടി ചിന്തിക്കണം, വിശേഷിച്ച് ദീർഘകാല വിളകളിൽ മുതൽമുടക്കുന്നവർ.  

പഴവർഗക്കൃഷിയിൽ വലിയ തോതിൽ നിക്ഷേപം നടത്തുന്ന ഷാജി കൊച്ചുകുടി തന്റെ തോട്ടത്തിൽ തൈകൾ നടുന്ന രീതി ഒരു മികച്ച ഉദാഹരണം – ഉയർത്തിയെടുത്ത മൺകൂനകളിൽ അഥവാ മൺതിട്ടകളിൽ ( raised beds) തൈ നടുന്ന രീതിയാണിത്. 4 വർഷമായി ഇദ്ദേഹം ഒന്നരയടി ഉയരമുള്ള കൂനകളിൽ വിവിധ പഴവർഗങ്ങൾ നട്ടുവരികയാണ്. എന്നാൽ മാങ്കോസ്റ്റിനുവേണ്ടി തിട്ടയുണ്ടാക്കുമ്പോൾ കുറഞ്ഞത് മൂന്നടിയെങ്കിലും ഉയരം ആവശ്യമാണ്.  

വെള്ളക്കെട്ടിനെ പ്രതിരോധിക്കുന്നതിനു മാത്രമല്ല, ഫലവൃക്ഷത്തൈകൾ കൂനകളിൽ നടുന്നതെന്ന് ഷാജി. സസ്യങ്ങളുടെ വേരുകൾക്ക്  ശ്വസിക്കാൻ പ്രാണവായു നിർബാധം ലഭിക്കണം. മണ്ണിൽ വേണ്ടത്ര വായുസഞ്ചാരമുണ്ടെങ്കിലേ ഇത് സാധ്യമാകൂ. കൂനകളിലെ ഇളകിയ മണ്ണിൽ കൂടുതൽ നീർവാർച്ചയും വായുസഞ്ചാരവുമു ണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിരപ്പായ സ്ഥലത്തെ മണ്ണിലെ സുഷിരങ്ങൾ ഒരു മഴ പെയ്യുമ്പോൾ തന്നെ ജലം നിറഞ്ഞ് അടയും. അവിടെ വീണ്ടും വായുസഞ്ചാരമുണ്ടാകാൻ സമയമെടുക്കും.  വേണ്ടത്ര വായുസഞ്ചാരമില്ലെങ്കിൽ മണ്ണിലെ എയ്റോബിക് ബാക്ടീകരികളുടെ എണ്ണം കുറയും.  ഇതും ചെടികളുടെ ആരോഗ്യത്തിനു ഹാനികരമാണ്. വെള്ളം നിറഞ്ഞ് വായുസഞ്ചാരമില്ലാതായ മണ്ണിൽ ദോഷകാരികളായ അനെയ്റോബിക് ബാക്ടീരിയകളാണ് കൂടുതലായുണ്ടാവുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ചെരിവുള്ള ഭൂമിയിൽ നീർവാർച്ചയുള്ളതിനാൽ  ഇത്തരം കൂനകൾ ആവശ്യമില്ലെന്നു കരുതുന്നവരുണ്ട്. എന്നാൽ ചെരിവുഭൂമിയിലെ മണ്ണിൽ ഏപ്പോഴും മേൽഭാഗത്തുനിന്നുള്ള ജലം ഇറ്റുന്നുണ്ടാവുമെന്ന് ഷാജി ചൂണ്ടിക്കാട്ടി. തന്മൂലം ഇത്തരം സ്ഥലങ്ങളിലും പ്ലാറ്റ്ഫോം വെട്ടി കൂനകളെടുത്തശേഷം വൃക്ഷത്തൈകൾ നടുന്നതാണ് നല്ലത് അദ്ദേഹം അഭിപ്രായപ്പെട്ടു.  വെറും മൺകൂനയെക്കാൾ വശങ്ങൾ പുറത്തേക്കു തള്ളി അർധചന്ദ്രാകൃതിയിലുള്ള കൂനകളായിരിക്കും  ഉത്തമം. 

ഇത്തരം  മൺതിട്ടകളുടെ ഉള്ളിൽ നിന്നു പുറത്തേക്കു നീളുന്ന വേരുകൾ വായുവുമായി സമ്പർക്കം മൂലം എയർ പ്രൂണിങ് എന്ന പ്രതിഭാസത്തിനു വിധേയമാകുന്നു. ബാരലുകളിലും മറ്റും വളരുന്ന മരങ്ങളെപ്പോലെ വേരുകൾ ചുരുണ്ടുകൂടുന്നതിനുപകരം ഇത്തരം വേരുകൾ വണ്ണം വയ്ക്കുകയാണ് ചെയ്യുക. ഇത് പോഷകാഗിരണം മെച്ച പ്പെടുത്തുകയും മരത്തിന്റെ വളർച്ചയും കായ്പിടുത്തവും ത്വരിതപ്പെടുത്തുകയും ചെയ്യും.  ഇതൊക്കെയാണെങ്കിലും  മൺകൂനകൾക്ക് പരിമിതികളുണ്ട്– തുടർച്ചയായി  ഏതാനും ദിവസം മഴ മുടങ്ങിയാൽ നനയ്ക്കേണ്ടിവരും.  സാധാരണ രീതിയിൽ നട്ട വൃക്ഷത്തൈകളെ അപേക്ഷിച്ച് കൂനകളിലെ  മരങ്ങൾക്ക്  ജലലഭ്യത ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. എന്നാൽ തുള്ളിനന സംവിധാനമേർപ്പെടുത്തി ഈ  പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ.  ശക്തമായ കാറ്റിൽ കട പുഴകുന്നതിനുള്ള സാധ്യതയും ഈ നടീൽ രീതിയുടെ ന്യൂനതയാണ്.  പരമാവധി വ്യാസം നൽകി കൂനകളുണ്ടാക്കുകയും പ്രൂണിങ് നടത്തി മരങ്ങളുടെ ഉയരം കുറയ്ക്കുകയുമാണ് പ്രതിവിധി.

വേണ്ടത്ര വായുസഞ്ചാരമില്ലെങ്കിൽ മണ്ണിലെ എയ്റോബിക് ബാക്ടീകരികളുടെ എണ്ണം കുറയും.  ഇതും ചെടിക ളുടെ ആരോഗ്യത്തിനു ഹാനികരമാണ്. വെള്ളം നിറഞ്ഞ് വായുസഞ്ചാരമില്ലാതായ മണ്ണിൽ ദോഷകാരികളായ അനെയ്റോബിക് ബാക്ടീരിയകളാണ് കൂടുതലായുണ്ടാവുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

English summary: Fruit Tree Planting Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}