കുറഞ്ഞ ചെലവിൽ ഉണ്ടാക്കാം മഞ്ഞക്കെണി: ഓണക്കാല പച്ചക്കറികളുടെ പരിചരണം

vegetable
SHARE
  • വെള്ളരിവർഗ വിളകളുടെ കായ്കളെ ആക്രമിച്ച് വിളവ് നഷ്ടമാക്കുന്ന കായീച്ചകളെ നിയന്ത്രിക്കുന്നതിനു ഫിറമോൺകെണി ഫലപ്രദം. പെൺപൂവുകൾ ചെടിയിൽ ഉണ്ടാകുന്നതിന് 10 ദിവസം മുൻപ് കൃഷിയിടത്തിന് പുറത്ത് 4 ഭാഗങ്ങളിലും ഓരോ ഫിറമോൺ കെണികൾ സ്ഥാപിച്ച് ഈച്ചകളെ പിടിക്കണം.
  • വെള്ളീച്ചകളെ കെണിയിൽപ്പെടുത്തി നശിപ്പിക്കുന്നത് ഇവ മൂലമുള്ള പ്രശ്നങ്ങൾക്കൊപ്പം വൈറസ് രോഗവ്യാപനം ഇല്ലാതാക്കുകയും ചെയ്യും. റെഡിമെയ്ഡ് മഞ്ഞക്കെണി വിപണിയിൽ ലഭ്യമാണെങ്കിലും കുറഞ്ഞ ചെലവിൽ അത്  ഉണ്ടാക്കാവുന്നതാണ്. ഇതിനായി കടുംമഞ്ഞ നിറമുള്ള പ്ലാസ്റ്റിക് ഷീറ്റിൽ വൈറ്റ് ഗ്രീസ് രണ്ടുവശത്തും പുരട്ടി കൃഷിയിടത്തിനു പുറത്ത് 4 വശത്തും തൂക്കിയിടുക. വെള്ളീച്ച വന്ന് അതിൽ ഒട്ടുന്നതുവഴി നിയന്ത്രണം സാധിക്കും.  മഴ  പെയ്താലും വൈറ്റ് ഗ്രീസിന്റെ പശിമ പോകാത്തതുകൊണ്ട്  ഇതു ഫലപ്രദമാണ്. കൃഷിയിടത്തിലെ കളനിയന്ത്രിക്കുന്നത് പല രോഗങ്ങളുടെയും  വാഹകരെ ഇല്ലാതാക്കാനും രോഗബാധ കുറയ്ക്കാനും സഹായിക്കും.
  • കൃഷിയിടത്തിന്റെ അതിരുകളിൽ (വിശേഷിച്ച് പയർതോട്ടത്തിന്റെ) വിളക്കുകെണി വച്ച് ചാഴികളെ നശിപ്പിക്കാം.  പയറിൽ കായ പിടിക്കുമ്പോൾതന്നെ ഫിഷ് അമിനോ സ്പ്രേ ചെയ്യുന്നത് ചാഴിയെ അകറ്റി നിർത്തും.
  • വെള്ളരിവർഗവിളകളുടെ  ഇലയെ ആക്രമിക്കുന്ന വണ്ടുകളുടെ പുഴുക്കൾ അവയുടെ വേര് തിന്നുന്നതായി കണ്ടുവരുന്നു. പാതിവളർച്ചയെത്തുമ്പോൾ ഇത്തരം വിളകളുടെ ഇല മഞ്ഞ നിറമായി വളർച്ച മുരടിക്കുന്നതിന് ഒരു കാരണം ഇതാണ്.  വിളയുടെ വളർച്ചയെയും ഉൽപാദനത്തെയും  ബാധിക്കുന്ന ഇവയുടെ നിയന്ത്രണത്തിന് മെറ്റാറൈസിയം 30 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കിയ ലായനി ഒരു മാസം പ്രായമാകുമ്പോൾ തടത്തിൽ ഒഴിച്ചു കൊടുക്കണം.
  • ട്രൈക്കോഗ്രാമ മുട്ടക്കാർഡുകൾ ഉപയോഗിക്കുന്നത് പയറിലെ കായതുരപ്പൻ പുഴുവിന് എതിരെ വളരെ ഫലപ്രദം. 
  • മണ്ഡരി, ത്രിപ്സ്, ഇലപ്പേൻ ഇവയുടെ ആക്രമണം ഉണ്ടായാൽ നിയന്ത്രിക്കുന്നതിന് സസ്യജന്യ ഉൽപന്നങ്ങളായ ശക്തി, നന്മ ഇവ കരുതിവയ്ക്കുക.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}