ADVERTISEMENT

സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറികൾ സ്വന്തമായി ഉൽപാദിപ്പിക്കുമ്പോൾ ലഭിക്കുന്ന മാനസിക സംതൃപ്തി വാക്കുകൾക്ക് അതീതമാണ്. ആരോഗ്യത്തിനും സമ്പത്തിനും ഒരുപരിധിവരെ സഹായകരമാകുന്നത് ഇത്തരത്തിലുള്ള വീട്ടുവളപ്പിലെ കൃഷിയാണ്. പലപ്പോഴും കാലാവസ്ഥ വീട്ടുവളപ്പിലെ കൃഷിക്ക് തടസമാകാറുണ്ട്. മഴയും വെയിലും പ്രശ്നമാകാത്ത വിധത്തിൽ കൃഷി ചെയ്യാൻ സഹായിക്കുന്ന മഴമറയും ഗ്രീൻഹൗസുകളും പ്രചാരത്തിലുമുണ്ട്. എന്നാൽ, ഉപയോഗശൂന്യമായ ബസ് ഉപയോഗിച്ച് ഒരു ഗ്രീൻഹൗസ് തയാറാക്കിയ കനേഡിയൻ യുവതിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.

portable-vegetable-garden

ഉപയോഗശൂന്യമായ ബസുകൾ വാങ്ങി വീട് നിർമിക്കുന്ന പ്രവണത നേരത്തെയുണ്ട്. എന്നാൽ, രണ്ടു പഴയ സ്കൂൾ ബസ് വാങ്ങിയാണ് ഡോണി റേ ഫ്രാങ്ക്ളിൻ എന്ന കനേഡിയൻ വനിത തന്റെ പച്ചക്കറിക്കൃഷി തുടങ്ങിയത്. തണുപ്പുകാലത്തും അല്ലാതെയും ഒരുപോലെ പച്ചക്കറികൾ ഉൽപാദിപ്പിക്കാം എന്ന ലക്ഷ്യത്തോടെയായിരുന്നു അവരുടെ നീക്കം. 

portable-vegetable-garden-2

ബസിന്റെ പുറംകവചം നീക്കം ചെയ്തശേഷം പോളിത്തീൻ പ്ലാസ്റ്റിക് വിരിച്ചാണ് കൃഷിയിടം ഒരുക്കിയത്. മുകളിൽനിന്ന് നീക്കിയ ടിൻ ഷീറ്റ് ഉപയോഗിച്ച് ബസിനുള്ളിൽത്തന്നെ പ്ലാന്റർ ബോക്സ് നിർമിച്ചു. തടി ഉപയോഗിച്ചുള്ള ബോക്സുകളേക്കാൾ ഈടുനിൽക്കുമെന്നാണ് ഡോണിയുടെ പ്രതീക്ഷ. ഇനി വളരെ ചൂടുള്ള കാലാവസ്ഥയാണെങ്കിൽ വശങ്ങൾ തുറന്നുവച്ച് ഉള്ളിലെ ചൂട് കുറയ്ക്കാമെന്ന നേട്ടവുമുണ്ട്. 2016ലാണ് ഈ ബസ് പച്ചക്കറിത്തോട്ടത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതെങ്കിലും ഇപ്പോഴും ഒട്ടേറെ പ്രശംസ നേടി ചിത്രങ്ങൾ പങ്കുവയ്ക്കപ്പെടുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com