തണലിൽ വളരും കാങ്കോങ് ചീര: അടുക്കളയിലേക്കൊരു വേറിട്ട പച്ചക്കറി
Mail This Article
മധുരക്കിഴങ്ങിന്റെ കുടുംബത്തിൽ പിറന്ന കാങ്കോങ് ചീര, നെൽപാടങ്ങളിലും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലും നന്നായി വളരും. വലിയ പരിചരണം ആവശ്യമില്ല. ഇതിനു വെള്ളച്ചീരയെന്നും പേരുണ്ട്. വൈറ്റമിൻ എ, സി, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, കാത്സ്യം, ബീറ്റ കരോട്ടിൻ, നാരുകൾ എന്നിവയാൽ സമ്പന്നം. ശാസ്ത്ര നാമം Ipomea acquatica.
ഉഷ്ണകാലാവസ്ഥയിൽ നന്നായി വളരുന്നു. അതിശൈത്യം ഇഷ്ടപ്പെടുന്നില്ല. ചൂടുള്ള പ്രദേശങ്ങളിൽ സുസ്ഥിര വിളയായിരിക്കും. എന്നാൽ അമിത മഴയിലും നന്നായി വളരും. ഉപ്പുരസമുള്ള മണ്ണിലും ക്ഷാരസ്വ ഭാവമുള്ള മണ്ണിലും നന്നായി വളരും. വരൾച്ചയെ ഒരു പരിധിവരെ ചെറുക്കാൻ കഴിവുണ്ട്.
നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് ഏറ്റവും യോജ്യം. എന്നാൽ തണലിലും വളരും. ഹൈഡ്രോപോ ണിക്സ് രീതിയിലും വളർത്താം. വിത്തുകൾ വഴിയും കമ്പുകൾ മുറിച്ചു നട്ടും പുതിയ തൈകൾ ഉൽപാദിപ്പി ക്കാം. തണ്ടുകൾ നടുന്നതാണ് എളുപ്പം. 20–25 സെ.മീ. നീളമുള്ള തണ്ടുകൾ നാമ്പില മാത്രം നിർത്തി, നട്ട് തണൽ നൽകണം.
നിലം നന്നായി കിളച്ചൊരുക്കി ട്രൈക്കോഡെർമ സമ്പുഷ്ട ചാണകം ചതുരശ്രമീറ്ററിന് രണ്ടര കിലോ എന്ന തോതിൽ ചേർക്കണം. വിത്തുകൾ ഒരു ദിവസം വെള്ളത്തിൽ കുതിർത്തിട്ടു പാകുന്നതാണ് നല്ലത്. 10 – 12 സെ.മീ. ഉയരം ആകുമ്പോൾ 30 സെ.മീ. അകലത്തിൽ പറിച്ചുനട്ടു തണൽ നൽകുക. വൈകുന്നേരമാണ് പറി ച്ചുനടാൻ യോജ്യം. നട്ട് ഒരാഴ്ചയ്ക്കുശേഷം ആഴ്ചയിൽ ഒരിക്കൽ ഗോമൂത്രം ആറിരട്ടി വെള്ളം ചേർത്ത് നേർ പ്പിച്ചു തളിക്കണം. രണ്ടാഴ്ചയിലൊരിക്കൽ സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലീറ്റർ െവള്ളത്തിൽ കലക്കി തളി ക്കണം. നട്ട് ഒന്നര മാസത്തിനുശേഷം ഇളം തണ്ടുകളും ഇലകളും വിളവെടുത്ത് ഉപയോഗിക്കാം. ചെടിയുടെ നാമ്പു നുള്ളിക്കൊടുത്താൽ കൂടുതൽ ഇളം ഇലകളും തണ്ടുകളും ലഭിക്കും.
വെള്ളച്ചീരയ്ക്ക് ഒട്ടേറെ ഔഷധഗുണങ്ങളുണ്ട്. ഇരുമ്പ് ധാരാളമുള്ളതുകൊണ്ട് ഗർഭിണികൾക്കു നല്ലതാണ്. ഹൃദയം, കരൾ, കണ്ണ്, ത്വക്ക്, ആമാശയം, മുടി എന്നിവയുടെ ആരോഗ്യം സംരക്ഷിക്കുന്നു. നീരോക്സീകാരി കൾ അടങ്ങിയതിനാൽ തോരനായും കട്‌ലറ്റ് ആയും കഴിക്കാം. മുട്ട ചേർത്തും സൂപ്പിൽ ചേർത്തും കഴിക്കാം.