വിയറ്റ്നാം സന്ദർശിച്ച കേരളത്തിലെ കൃഷി ഉദ്യോഗസ്ഥർ കുരുമുളകുകൃഷിയിൽ അവിടെ കണ്ടത്

HIGHLIGHTS
  • ഒന്നാമനെ കണ്ടുപഠിക്കാം
black-pepper11
വിയറ്റ്‌നാം മാതൃകയിൽ പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിൽ ഒരുക്കിയ തോട്ടം
SHARE

കുരുമുളക് ഉൽപാദിപ്പിക്കുന്നതിൽ ഒന്നാം സ്ഥാനത്താണ് വിയറ്റ്നാം. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ‘നമസ്തേ വിയറ്റ്നാം’ പദ്ധതി പ്രകാരം വിയറ്റ്നാം സന്ദർശിച്ച സംഘത്തിൽ കേരളത്തിൽ നിന്നുള്ള 5 ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്.

കാർഷിക സർവകലാശാലയുടെ വൈസ് ചാൻസലർ പദവി കൂടി വഹിക്കുന്ന കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കാർഷികോൽപാദന കമ്മിഷണറുമായ ഡോ. ബി.അശോക് കൃഷി വകുപ്പിനെ പ്രതിനിധീകരി ച്ചു. സുഗന്ധ വിളകളുടെ പ്രവർത്തനങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ടതു പന്നിയൂർ കുരുമുളകു ഗവേഷണ കേന്ദ്രത്തിന്റെ മേധാവി ഡോ. യാമിനി വർമയാണ്. സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ വിയറ്റ്നാമിൽ നിന്നു പഠിച്ച കൃഷിരീതികളുടെ മാതൃക കണ്ണൂർ പന്നിയൂർ കുരുമുളകു കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. വിയറ്റ്നാമിലെ കുരുമുളകു കൃഷി വിശേഷങ്ങൾ ഡോ. യാമിനി വിശദീ കരിക്കുന്നു.

താങ്ങുകാലുകൾ പ്രധാനം

  • കൃഷി അതിസാന്ദ്രത രീതിയിൽ
  • ജീവനുള്ള താങ്ങുകാലുകൾ അരുതെന്ന് വിയറ്റ്നാം. കാരണം ജീവനുള്ള താങ്ങുകാലുകൾ രോഗ കീടാക്രമണത്തെ ക്ഷണിച്ചു വരുത്തുന്നു. കുരുമുളകിനു കൊടുക്കുന്ന പോഷകങ്ങൾ വലിച്ചെടുത്തു ചെടിയുടെ ആരോഗ്യസ്ഥിതി മോശമാക്കുവാനും സാധ്യതയുണ്ട്.
  • കല്ലു കൊണ്ടോ കോൺക്രീറ്റ് കൊണ്ടോ മതി താങ്ങുകാലുകൾ. കോൺക്രീറ്റ് തൂണുകൾ ഉപയോഗിക്കുമ്പോൾ ആവശ്യമായ തണൽ നൽകണം. 1.5 മീറ്റർ മുതൽ 2 മീറ്റർ വരെ അകലത്തിൽ 10-12 അടിയോളം ഉയരമുള്ള താങ്ങുകാലുകളാണു വേണ്ടത്. ഒരേക്കറിൽ ആയിരത്തോളം എണ്ണം. കേരളത്തിൽ ഒരു ഹെക്ടറിൽ(2.4 ഏക്കർ) 1,100 താങ്ങുമരങ്ങളാണ് ഉണ്ടാകുക. വിയറ്റ്നാമിൽ 10 വർഷം കഴിയുമ്പോഴേക്കും പഴയ കൊടികൾ മാറ്റും. കേരളത്തിൽ 20 വർഷത്തിനു ശേഷവും വിളവു തരുന്ന കൊടികളുണ്ട്.

നനച്ച് വിളയിക്കാം

വളപ്രയോഗം ജലത്തിലൂടെ ചെയ്യുന്ന ഫെർട്ടിഗേഷൻ' രീതിയിൽ.

നടീൽ, പരിപാലനം

നടുന്നതിന്റെ 3 ആഴ്ച മുൻപ് തൂണിൽ നി‌ന്ന് 15 സെ.മീ. അകലത്തിൽ 50 സെ.മീ. ആഴത്തിലും 50 സെ.മീ.x50 സെ.മീ. നീളം, വീതി അളവിലും തൂണുകളുടെ വശങ്ങളിൽ കുഴിയെടുത്ത്, കുമ്മായവും ജൈവവളങ്ങളും മണ്ണുമായി കലർത്തി ഇടണം. മഴക്കാലം തുടങ്ങുമ്പോൾ കൊടികൾ നടും. നടീലിന് ഉപയോഗിക്കുന്നത് ഏറുതലകളാണ്(കേറു തലകൾ).

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA