വാഴപ്പഴത്തിൽനിന്ന് സോപ്പ്, ഷാംപൂ: വേറിട്ട സംരംഭം

Mail This Article
തിരുവനന്തപുരം പാറശ്ശാലയിലുള്ള ബനാന എക്സ്പോര്‍ട് ഫാര്‍മര്‍ കമ്പനി കൗതുകകരമായ ഉല്‍പന്നങ്ങളാണ് നേന്ത്രനില്‍നിന്നുണ്ടാക്കുന്നത്. വാഴപ്പഴം സോപ്പാണ് മുഖ്യം. ഒപ്പം ഷാംപൂവും കണ്ടീഷനറുമുണ്ട്. സൗന്ദര്യവര്‍ധകവസ്തുവിപണിയില്‍ പ്രകൃതിദത്ത ഉല്‍പന്നങ്ങളോട് താല്‍പര്യമേറുന്നതാണ് ഈ വഴിക്കു ചിന്തിക്കാന്‍ കാരണമെന്ന് കമ്പനി സിഇഒ സജീഷ്. കര്‍ഷകര്‍ക്ക് അധിക വരുമാനം നേടിക്കൊടുക്കുകയാണ് ലക്ഷ്യം. പാറശ്ശാലയിലെ പ്രധാന വിളയിനം നേന്ത്രന്‍. ആയിരത്തിലേറും മുഴുവന്‍സമയ വാഴക്കര്‍ഷകരുടെ എണ്ണം. 1-2 ഏക്കറിലാണ് ഇവരുടെ കൃഷി. ഇടനിലക്കാരുടെ ചൂഷണവും വിലയിലെ ഏറ്റക്കുറവും ഇവരുടെ ലാഭം ചോര്‍ത്തുന്നു. വിളവിലൊരു പങ്ക് മൂല്യവര്‍ധന ചെയ്താല്‍ വിപണി കൂടുതല്‍ സുരക്ഷിതവുമാകും.

രണ്ടു വട്ടം നേന്ത്രനു ശേഷം 2 തവണ മരച്ചീനി കൃഷി ചെയ്യുന്നതാണ് പാറശ്ശാലയിലെ രീതി. നേന്ത്രനു ശേഷമുള്ള മരച്ചീനിക്കൃഷിക്ക് ഒട്ടും ചെലവു വരുന്നില്ലെന്ന് കമ്പനി ചെയര്‍മാന്‍ പി.ടി.കാര്‍ത്തികേയന്‍. വാഴയ്ക്കു നല്‍കിയ വളത്തില്‍ അല്‍പമെങ്കിലും മണ്ണിൽ ശേഷിക്കും. അതും വാഴയവശിഷ്ടങ്ങളും മരച്ചീനിക്കു വളമാകും. അടുത്ത വട്ടവും മരച്ചീനിക്ക് അധികം വളം നല്‍കേണ്ടിവരില്ല. അങ്ങനെ രണ്ടു കൃഷിയും കൂടുതല്‍ ലാഭകരം
ഫോൺ: 7736495088
കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.
English summary: Banana-Based Products