കനമില്ലെങ്കിലെന്താ, തഴച്ചു വളരില്ലേ... കൃഷിവകുപ്പിന്റെ അംഗീകാരമുള്ള നടീൽമിശ്രിതം

HIGHLIGHTS
  • ചകിരിച്ചോർ കംപോസ്റ്റ്, ചാണക കംപോസ്റ്റ്, കക്കപ്പൊടി, മുട്ടത്തോടുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവയാണ് ചേരുവകൾ
hari
എക്കോ ത്രൈവിൽ തഴച്ചുവളരുന്ന കൂർക്കയുമായി ഹരി
SHARE

വളമായും നടീൽമിശ്രിതമായും ഉപയോഗിക്കാമെന്നതാണ് തൊടുപുഴ നെടിയശാലയിലെ എസ്.കെ.ഹരി വികസിപ്പിച്ച എക്കോ ത്രൈവിന്റെ മികവ്. ഏറെ പരീക്ഷണങ്ങൾക്കൊടുവിൽ തയാറാക്കിയ ഈ നടീൽമിശ്രിതത്തിന് കൃഷിവകുപ്പിന്റെ ലൈസൻസുണ്ട്. തീരെ ഭാരം കുറഞ്ഞതും എന്നാൽ മികച്ച കായികവളർച്ച സമ്മാനിക്കുന്നതുമാണ് എക്കോ ത്രൈവ് എന്നു ഹരി.

ചകിരിച്ചോർ കംപോസ്റ്റ്, ചാണക കംപോസ്റ്റ്, കക്കപ്പൊടി, മുട്ടത്തോടുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവയാണ് ചേരുവകൾ. നന്നായി പൊടിച്ചശേഷം അരിച്ചെടുക്കുന്നതിനാൽ പൂർണമായും പൊടിരൂപത്തിലുള്ള മിശ്രിതം. അമ്ല-ക്ഷാര നില 6.5 ആയതിനാൽ മണ്ണുമായി കൂട്ടിക്കലർത്താതെ വേണം ഉപയോഗിക്കാൻ. മണ്ണിലെ പിഎച്ച് മാറ്റം മിശ്രിതത്തെ ബാധിക്കും. ചട്ടികളിൽ പകുതി കരിയില നിറച്ചതിനുശേഷം ബാക്കി കാൽഭാഗം ഈ മിശ്രിതം നിറച്ചു ചെടികൾ നടുന്നതാണ് ഉചിതം. ചെടികളുടെ വളർച്ചഘട്ടത്തിൽ ഉപരിതലത്തിലേക്ക് തെളിഞ്ഞു വരുന്ന വേരുകൾക്കു മുകളിൽ വീണ്ടും കുറച്ചു മി ശ്രിതം വിതറിക്കൊടുക്കണം. ഒരു ചുവട്ടിലേക്ക് അര കിലോ മതിയെന്ന് ഹരി പറയുന്നു. ചെടികൾക്ക് രണ്ടാഴ്ചത്തേക്കുള്ള പോഷകം ഇതിൽനിന്നു ലഭിക്കും. ശേഷം ഈ മിശ്രിതമോ മറ്റു ജൈവവളങ്ങളോ നൽകണം. വേരുകൾക്കും ആവശ്യമായ അളവിൽ വായു ലഭിക്കുന്നതിനാൽ മികച്ച വളർച്ച ഉറപ്പെന്നു ഹരി പറയുന്നു. ഈർപ്പം കുറയുന്നത് അനുസരിച്ച് നനച്ചുകൊടുക്കണം. പച്ചക്കറികൾക്കും പൂച്ചെടികൾക്കും ഈ മിശ്രിതം ഉപയോഗിക്കാം. ഐഐഎച്ച്ആറിന്റെ വെർട്ടിക്കൽ ഗാർഡൻ യൂണിറ്റായ അർക്കാ വെർട്ടിക്കൽ ഗാർഡൻ നിർമിക്കാനുള്ള അനുമതിയും ഇദ്ദേഹം നേടിക്കഴിഞ്ഞു.

ഫോൺ: 9447743596

English summary: Best Light weight Potting mix For Vegetable Plants

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS