ADVERTISEMENT

ചെറു ജോലികൾ മറ്റൊരാളുടെ സഹായമില്ലാതെ സ്വയം ചെയ്യാൻ സഹായിക്കുന്ന DIY (do-it-yourself) ടൂൾസിന് ഇന്ന് പ്രിയം ഏറെയാണ്. കേന്ദ്ര സർക്കാരിന്റെ സ്മാം പദ്ധതി വന്നതോടെ ഇത്തരം ചെറു ഉപകരണങ്ങൾക്ക് ആവശ്യവും വർധിച്ചു. കേരളത്തിൽ വാണിജ്യ പഴവർഗക്കൃഷിയിൽ പൈനാപ്പിളും വാഴയും കഴിഞ്ഞാൽ കൂടുതലുള്ളത് റംബുട്ടാൻ തോട്ടങ്ങളാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഒട്ടേറെ തോട്ടങ്ങളുണ്ടെങ്കിലും ഒരു മരമെങ്കിലുമില്ലാത്ത വീടുകളും കുറവ്. വിളവെടുപ്പിനുശേഷം കൃത്യമായി കമ്പുകൾ കോതിയൊരുക്കിയെങ്കിൽ മാത്രമേ അടുത്ത വർഷം മികച്ച രീതിയിൽ പൂവിടുകയുള്ളൂ. അധിക വളർച്ചയുണ്ടാകാതെ നിശ്ചിത വലുപ്പത്തിലും ഭംഗിയിലും മരത്തെ നിർത്താനും ഈ കമ്പുകോതൽ അഥവാ പ്രൂണിങ് സഹായിക്കും.

പ്രൂണിങ്ങ് സ്വയം ചെയ്യാൻ സഹായിക്കുന്ന ചെറു ഉപകരണങ്ങൾ പരിചയപ്പെടാം.

pruners-easy-cut
ഈസി കട്ട് & ഹോൾഡർ

1. ഈസി കട്ട് & ഹോൾഡർ

അത്യാവശ്യം വണ്ണമുള്ള ശിഖരങ്ങൾ വരെ പ്രൂൺ ചെയ്യാൻ സഹായിക്കുന്ന ജാപ്പനീസ് ഉപകരണം. ടെലിസ്കോപിക് അഡ്ജസ്റ്റ്മെന്റ് ഉള്ളതിനാൽ 14 അടി നീളം ലഭിക്കും. അഗ്രഭാഗത്ത് മൂർച്ചയേറിയ കട്ടറാണുള്ളത്. ഒപ്പം ചെറിയ വാളും ഘടിപ്പിക്കാം. വാളുപയോഗിച്ച് ശിഖരങ്ങൾ അറുത്തുമുറിക്കാനും കഴിയും. 
വില: 8,000 രൂപ (സ്മാം പദ്ധതിയിൽ 50 ശതമാനം വരെ ഡിസ്കൗണ്ട്)

2. ലൂപ്പർ

pruners-luper

കട്ടിയുള്ള ശിഖരങ്ങൾ മുറിക്കാൻ സഹായിക്കുന്ന ഉപകരണം. റംബുട്ടാൻ പ്രൂണിങ്ങിന് ഏറ്റവും അനുയോജ്യം. ഹാൻഡിലുകളുടെ നീളം ഒരടിയോളം വർധിപ്പിക്കാവുന്നതിനാൽ അനായാസം കൈകാര്യം ചെയ്യാം.
MRP: 4,610
വിൽപനവില: 2,800

3. ടെലിസ്കോപിക് പ്രൂണർ

pruners-telescopic-pruner

ചെടികളും ചെറു ശിഖരങ്ങളും പ്രൂൺ ചെയ്യാൻ കഴിയുന്ന ഉപകരണം. ഹാൻഡിലുകളുടെ നീളം ഒരടിയോളം വർധിപ്പിക്കാവുന്നതിനാൽ അനായാസം കൈകാര്യം ചെയ്യാം.
MRP: 3,000
വിൽപനവില: 2,400

4. ഈസി കട്ട് പോൾ പ്രൂണർ

pruners-pole-pruner

ഏഴു സ്റ്റേജിൽ അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്ന വലിയ പ്രൂണർ എന്നു വിശേഷിപ്പിക്കാം. പരമാവധി നീളം 6.5 മീറ്റർ (22 അടി), 40 സെ.മീ. നീളമുള്ള മൂച്ചയേറിയ സെൽഫ് ഷാർപനിങ് വാളാണ് പ്രധാന ഭാഗം. തൂക്കം 2.55 കിലോ.
വില: 20,500 (സ്മാം പദ്ധതിയിൽ 50 ശതമാനം വരെ ഡിസ്കൗണ്ട്)

കൂടുതൽ വിവരങ്ങൾക്ക്

Kallarackal Agro Service
PMN Tower, Near Fire Station, Kanjirappally, Kottayam
Ph: 04828 203408, 203644
Mob: 9447344737

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com