സെന്റിന് 200 കിലോ, വിപണിയിൽ ഡിമാൻഡ്; ഇത് താലോലിയുടെ നടീൽ കാലം
Mail This Article
സീസൺ: ജൂലൈ–സെപ്റ്റംബർ, ജനുവരി – മാർച്ച്.
വിത്തിന്റെ അളവ്: സെന്റിന് 5 ഗ്രാം
അകലം: രണ്ടു മീറ്റർ വരികൾ തമ്മിലും രണ്ടു മീറ്റർ ചെടികൾ തമ്മിലും.
സവിശേഷതകൾ: ഇടത്തരം വലുപ്പമുള്ള, ഞരമ്പോടുകൂടിയ ഇളം പച്ചനിറത്തിലുള്ള കായ്കൾ. മൃദുവായ ദശയോടുകൂടിയ, സ്വാദുള്ള ഇനം.
കാലാവധി: 100 ദിവസം.
ശരാശരി വിളവ്: 200 കിലോ / സെന്റ്
Also read: സുനിലിനും റോഷ്‌നിക്കും കൃഷി എല്ലാം നല്‍കി, കുഞ്ഞുങ്ങളെയും
നടീൽരീതിയും വളപ്രയോഗവും: രണ്ടടി വലുപ്പവും ഒരടി ആഴവുമുള്ള കുഴിയെടുക്കുക. പത്തു കിലോ ചാണകം/കമ്പോസ്റ്റ് മേൽമണ്ണുമായി ചേർത്ത് കുഴികളിലിടുക. വിത്ത് പാകുക. ഒരു കുഴിയിൽ മൂന്നു വിത്തുകൾ വീതം. മുളച്ച് രണ്ടാഴ്ചകൾക്കു ശേഷം ഒരു തടത്തിൽ നല്ല രണ്ടു തൈകൾ വീതം നിർത്തിയാൽ മതി.
മേൽവളമായി ചാണകമോ കമ്പോസ്റ്റോ 20 കിലോ വീതം അല്ലെങ്കിൽ മണ്ണിരക്കമ്പോസ്റ്റ് 10 കിലോ രണ്ടു തവണയായി(വള്ളിവീശുമ്പോഴും പൂവിടുമ്പോഴും) കൊടുക്കുക. രണ്ടാഴ്ചയിലൊരിക്കൽ ചാണകം ഒരു കിലോ ഒരു ലീറ്റർ വെള്ളത്തിൽ കലക്കി പുഷ്പിക്കുമ്പോൾ കൊടുക്കുക. വള്ളി വീശുമ്പോൾ പന്തൽ ഇട്ടുകൊടുക്കുക. വളമിടുന്നതിനൊപ്പം കളപറിക്കലും ഇടയിളക്കലും നടത്തുക. മഴക്കാലത്ത് മണ്ണ് കൂട്ടിക്കൊടുക്കുക. വേനൽക്കാലത്ത് വൈക്കോൽ, ചകിരിച്ചോർ കമ്പോസ്റ്റ്, തൊണ്ട് ഇവയിൽ ഏതെങ്കിലുംകൊണ്ട് പുതയിടുക. ആവശ്യാനുസരണം നനയ്ക്കണം.