ADVERTISEMENT

കുറ്റിക്കുരുമുളകിന് ഇന്ന് പ്രിയം ഏറെയാണ്. കുറഞ്ഞ സ്ഥലത്ത് വീട്ടിലേക്കാവശ്യമായ കുരുമുളക് ഉൽപാദിപ്പിക്കാം എന്നതുതന്നെ അതിനു കാരണം. സ്ഥലപരിമിതിയുള്ളവർക്കും കുരുമുളകിന് പഞ്ഞം വരില്ല. 

കുരുമുളകുചെടിയുടെ പാർശ്വശാഖകൾ ഉപയോഗിച്ചാണ് കുറ്റിക്കുരുമുളകുചെടികൾ ഉണ്ടാക്കുന്നത്. ഒരുപാട് മൂപ്പുള്ളതോ മൂപ്പ് കുറഞ്ഞതോ ആയ ശാഖകൾ ഇതിനായി തിരഞ്ഞെടുക്കരുത്. മേയ്–ജൂൺ കാലത്ത് ഇത്തരത്തിൽ നടുതലകൾ ശേഖരിക്കാം. ഇവ 4–5 മുട്ടുള്ള ഭാഗമായി മുറിച്ചെടുത്തു കൂടകളിൽ നട്ടുവളർത്താം. ഐബിഎ ലായനിയിൽ മുക്കി നടുന്നത് വേരുപിടിക്കാൻ സഹായിക്കും.

Also read: ചെടിയല്ല ‘കുരുമുളകുമരം’: കുറ്റിക്കുരുമുളകിന്റെ മറ്റൊരു രൂപം; വളരുന്നത് ബക്കറ്റിൽ: ഇത് ആലപ്പുഴയിലെ ടെറസ് മോഡൽ

വേരുപിടിച്ച കുറ്റിക്കുമുളകുചെടിക്ക് 15 ഗ്രാം കടലപ്പിണ്ണാക്കും 30 ഗ്രാം വേപ്പിൻപിണ്ണാക്കും രണ്ടാഴ്ച ഇടവേളയിൽ വളമായി നൽകാം. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ വളപ്രയോഗത്തിൽ മാറ്റമുണ്ട്.

മൂന്നു വർഷം പ്രായമെത്തിയ ഒരു കുറ്റിക്കുരുമുളകുചെടിയിൽനിന്ന് ഒരു കിലോഗ്രാം പച്ചക്കുരുമുളക് ലഭിക്കും. നന്നായി പരിചരിച്ചാൽ 15 വർഷംവരെ ഇത്തരം ചെറിയ കുരുമുളക് ചെടികളിൽനിന്ന് വിളവെടുക്കാം.

English Summary:

Bush pepper cultivation is a simple and efficient way to grow your own black pepper. This method is ideal for small spaces and requires minimal resources, providing fresh pepper for your household.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com