മുട്ടയിടാൻ വെളിച്ചം നൽകണം

x-default
SHARE

മഴക്കാലത്ത് അന്തരീക്ഷ ഊഷ്മാവ് കുറയുന്നതും ഈർപ്പം  കൂടുന്നതും പലതരത്തിലുള്ള രോഗങ്ങൾക്കു കാരണമാകും. കോഴികളുടെ പരിചരണത്തിൽ എടുക്കേണ്ട മുൻകരുതലുകൾ: 

1. കോഴിക്കൂടു നിർമിക്കുന്നത് ഈർപ്പം അധികമില്ലാത്ത സ്ഥലത്തായിരിക്കണം.

2. മഴച്ചാറ്റൽ ഉള്ളിൽ വീഴാതിരിക്കാൻ മേൽക്കൂരയുടെ ചായ്‍വ് നീട്ടിക്കൊടുക്കണം

3. കൂടുകളുടെ തറയിൽ വെള്ളം നനയുന്നതും ഈർപ്പം തങ്ങി നിൽക്കുന്നതും രോഗാണുക്കളുടെ വർധനവിനു കാരണമാകും.  

അതുകൊണ്ടു കാഷ്ടം ഇടയ്ക്കിടെ ഇളക്കിക്കൊടുത്ത് ഈർപ്പം അകറ്റുവാൻ ശ്രദ്ധിക്കണം.  ഇളക്കുമ്പോൾ കുമ്മായം 100 ചതുരശ്ര അടിക്കു മൂന്നു കിലോഗ്രാം എന്ന തോതിൽ ചേർത്തിളക്കുന്നത് അഭികാമ്യമാണ്. 

4. ജലസ്രോതസ്സുകളിൽ രോഗാണുക്കളുള്ള മലിനജലം കലരാൻ ഇടയുള്ളതുകൊണ്ട് അണുനാശിനി ചേർത്തു ശുദ്ധീകരിച്ച വെള്ളം മാത്രം കുടിക്കാൻ കൊടുക്കുക. ഇതിനായി ബ്ലീച്ചിങ് പൗഡറോ വെള്ളം ശുചിയാക്കുന്നതിന് മാർക്കറ്റിൽ ലഭ്യമായ മറ്റ് അണുനാശിനികളോ ചേർക്കാവുന്നതാണ്.

5. തീറ്റച്ചാക്കുകൾ ചുമരിൽ ചാരിവയ്ക്കാതെ മരപ്പലകയുടെയോ ഇരുമ്പു പലകയുടെയോ മുകളിൽ സൂക്ഷിക്കുക. തീറ്റയിൽ ഈർപ്പം കലർന്നാൽ അതു മാരകമായ പൂപ്പൽ വിഷബാധയ്ക്കു കാരണമാകും.

6. മഴക്കാലത്ത്  താരതമ്യേന പകൽ വെളിച്ചം കുറവായതുകൊണ്ട് മുട്ടക്കോഴികളിൽ മുട്ടയുൽപാദനം കുറയാൻ സാധ്യതയുണ്ട്. വെളിച്ചത്തിനായി ഫ്ലൂറസെന്റ് ലൈറ്റുകൾ ഇട്ട് ദിവസവും 16 മണിക്കൂർ എന്ന തോതിൽ വെളിച്ചം നൽകണം.

7. മഴക്കാലത്ത് കോഴിക്കുഞ്ഞുങ്ങൾക്ക് ആദ്യത്തെ നാലാഴ്ചകളിൽ ചൂടുകൊടുത്തു വളർത്തുമ്പോൾ ചൂട് നിലനിർത്തുന്നതിനായി ഷെഡിന്റെ ഭാഗികമായി തുറന്ന ഭാഗങ്ങളിൽ കർട്ടനുകൾ ഉപയോഗിക്കാം.

8. കാലാനുസൃതമായ നൽകേണ്ടുന്ന വിരമരുന്നുകളും പ്രതിരോധ കുത്തിവയ്പുകളും വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായി നൽകണം.

കടപ്പാട്: പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രം,

കേരള വെറ്ററിനറി സർവകലാശാല, മണ്ണുത്തി

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA