സംഗീതം കേൾപ്പിച്ച് ഇറച്ചിക്കോഴികളുടെ തൂക്കം വർദ്ധിപ്പിക്കാം

poultry-hen-chicken
SHARE

മനുഷ്യന്റെ ആഹാരത്തിൽ ശരാശരി 70 ഗ്രാം മാംസ്യം  വേണ്ടതിൽ ലഭിക്കുന്നത് 50 ഗ്രാം മാത്രമാണ്. ഇവ ലഭ്യമാകണമെങ്കിൽ കൂടുതൽ മാംസം ഭക്ഷണത്തിൽ ചേർക്കേണ്ടതുണ്ട്. കോഴി മാംസം കഴിക്കുന്നതിലൂടെ ശരീരത്തിൽ മാംസ്യത്തിന്റെ അളവ് വർദ്ധിപ്പിക്കാം.

മാംസോൽപാദത്തിനായി വളർത്തുന്ന കോഴികൾ 8 മുതൽ 12 ആഴ്ചവരെ പ്രായമാകുമ്പോൾ 4 മുതൽ 4 ½ കിഗ്രാം വരെ തീറ്റ കഴിക്കണം ഇവർക്ക് 1 ½ ഗ്രാം മുതൽ 2 കിഗ്രാം വരെ തൂക്കവും ഉണ്ടാക്കും സാധാരണയായി 8 ആഴ്ചവരെയാണ് ഇറച്ചികോഴികളെ വളർത്തി വരുന്നത് ഇതിലും കുറഞ്ഞ ആഴ്ചയിൽ വിറ്റ് കാശു വാരുന്നവരും ഉണ്ട്.

പാർപ്പിടം 

ഒരു കോഴിക്ക് ഒരു ചതുരശ്ര അടി എന്ന തേ‍ാതിൽ സ്ഥലം നൽകണം (100 കോഴികൾക്ക് 100 ചതുരശ്രയടി)

കൂട് നഗരത്തിൽ നിന്നും ജനവാസ പ്രദേശങ്ങളിൽ നിന്നും അകലെ ആയിരിക്കണം

കൂട് വരെ റോഡ് സൗകര്യം ഉണ്ടായിരിക്കണം തീറ്റയും മറ്റ‍ു വസ്തുക്കളും ഷെഡിനടുത്തേക്ക് എത്തിക്കാനുള്ള സൗകര്യത്തിനായിട്ടാണിത്. 

കോഴി അണ‍ുക്കൾ വരുന്നതിന് മുൻപേ തന്നെ 'ലിറ്റർ' (വസിക്കാനുള്ള തറയുടെ സജീകരണം) ഒരുക്കിയിരിക്കണം.

തറ വിരിക്കുന്നതിനായി മരപ്പൊടിയോ, ഉമിയോ ഉപയോഗിക്കാം ‌

കോഴി കുഞ്ഞുങ്ങൾക്കായി ന്യൂസ് പേപ്പർ വിരിച്ചുകൊടുക്കണം.

ആദ്യ ദിവസം ചോളപ്പൊടി (ചെറുകഷണങ്ങൾ) അരിപ്പൊടി തുടങ്ങിയവ കടലാസ‍ിൽ നൽകാം അധികം ഉയരമില്ലാത്ത ചെറിയ പാത്രങ്ങളിൽ വെള്ളവും നൽകാം. 

മൂലകളിൽ പോയി നിൽക്കാതിരിക്കാൻ ചിക്കൻഗാർഡ് സജീകരിക്കണം

ക്രമമായ അളവിൽ ചൂട് കിട്ടുത്തക്കവണ്ണം ബൾബുകൾ സജീകരിച്ച് വെക്കണം. ചൂട് കൂടുതലാണെങ്കിൽ ഇവ ബൾബിൽ നിന്ന് അകന്നു നിൽക്കും. അപ്പോൾ ബൾബ് ഉയർത്തി ചൂട് ക്രമികരിക്കാം. ചൂട് കുറയുകയാണെങ്കിൽ എല്ലാ കുഞ്ഞങ്ങളും ബൾബിന്റെ അടിവശത്ത് വന്ന് കൂട്ടത്തോടെ കിടക്കും. അപ്പോൾ ബൾബ് താഴ്ത്തികൊടുക്കാം. 

മൂന്നു ദിവസം ബൾബിനുശേഷം ചിക്കൻഗാർഡ് ഒഴിവാക്കാം

സ്റ്റർട്ടർ തീറ്റ മൂന്ന് ആഴ്ചവരെ നൽകണം 

പിന്നീട് ഫിനിഷർ തീറ്റ 40–56 ദിവസം വരെ നൽകാം.

ഷെഡിനടുത്ത് ക്ഷുദ്രജ‍‍ീവികളുടെ ഉപദ്രവം ഉണ്ടായിരിക്കരുത്.

ഷെഡും പരിസരവും മലീനമാകരുത് അണുനാശിനി ഉപയോഗിച്ച് ഷെ‍‍‍ഡിന്റെ പരിസരം ശുചിത്വത്തിലാകണം.

ശാന്തമായ അന്തരീഷത്തിലായിരിക്കണം ഇവ വളരേണ്ടത് ഷെഡിനകത്ത് സംഗീതം നൽകിയാൽ ഇവയുടെ മാനസികമായ വളർച്ചകാരണം കൂടുതൽ ഭക്ഷണം കഴിക്കുകയും കൂടുതൽ തൂക്കം വരുകയും ചെയ്യും.

ഷെഡ് 2 അടി പൊക്കത്തിൽ ഇഷ്ടികയോ കല്ലോ വെച്ച് ചുവരുകൾ നിർമ്മിക്കണം പിന്നീട് 4 അടി പൊക്കത്തിൽ വലകൾ ഉപയോഗിച്ച് വൊക്കണം. 

‌∙ മേൽക്കൂര ഒാല, ഒാട് ആസ്ബെസ്റ്റോസ് എന്നിവയലേതെങ്കിലും ഉപയോഗിച്ച് നിർമിക്കാം.

പരിചരിക്ക‍ുന്ന ആൾക്കാർ ശുചിത്വം. പാലിക്കണം.

കൂട്ടിൽ വെള്ളം വീണുകഴിഞ്ഞാൽ ആ ഭാഗത്തെ 'ലീറ്റർ' ഉടൻ മാറ്റണം. 

ഒരു ബാച്ച് കോഴികളെ വിറ്റുകഴിഞ്ഞാൽ 'ലീറ്റർ' മാറ്റണം. അനുനാശിനി ഉപയോഗിച്ച് കൂട് വൃത്തിയായതിനു ശേഷം പുതിയ ലീറ്റർ ഇട്ട് കൊടുക്കണം. ∙ലീറ്ററിൽ ചെറിയ തോതിൽ കുമ്മായം ഇട്ടിളക്കി വിരിച്ചാൽ‌ കോഴി കാഷ്ടത്തിന്റെ ഭുർഗന്ധവും അണുക്കളും ഒഴിവാക്കാം.

ചുരുങ്ങിയത് 15 ദിവസം കഴിഞ്ഞതിനു ശേഷം വേണം പുതിയ ബാക്കി കോഴികളെ ഷെഡിൽ വളർത്തുവാൻ.

മഴക്കാലങ്ങളിൽ മഴ ഷെഡിൽ അടിച്ചുകയറാതെ ശ്രദ്ധിക്കണം.

ധാതുലവണ മിശ്രിതങ്ങളും ജീവകങ്ങളും അടങ്ങിയ മരുന്നുകൾ നൽകണം.

തീറ്റ, പാത്രത്തിൽ നിറച്ച് ഇടരുത് മുക്കാൽ‍ ഭാഗം തീറ്റനിറച്ചാൽ മതിയാകും. കഴിയുമ്പോൾ വീണ്ടും വീണ്ടും നൽകാൻ മറക്കരുത്. തീറ്റ പാഴായി പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

∙ ഇവ പേടിച്ചാൽ അഡ്രിനലിൽ എന്ന ഹോർമോൺ പുറപ്പെടുവിക്കുകയും തൂക്കം കുറയുകയും ചെയ്യും. അതുകൊണ്ട് ഇവയ്ക്ക് സന്തോഷം നൽകി വളർത്തുക.

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA