ആവശ്യത്തിനിണങ്ങിയ നായ ജനുസ്സുകൾ

labrador
SHARE

യജമാന സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും പ്രതീക ങ്ങളാണ് നായ്ക്കൾ. കന്നുകാലികളുടെ കാവൽക്കാരായി ആദിമ മനുഷ്യർ ഉപയോഗിച്ച നായ്ക്കൾ ഒടുവിൽ അരുമകളും വിനോദോപാധിയും പ്രദർശന വസ്ക്കളുമായി മാറി. കേവലം ഒരു കിലോ ശരീരഭാരവും പതിനഞ്ചു സെന്റിമീറ്റർ ഉയരവു മുള്ള ഷിവാവ മുതൽ നൂറു കിലോയ്ക്കടുത്ത് ശരീരഭാരം വരുന്ന സെന്റ് ബർണാഡും. ഒരു മീറ്ററോളം ഉയരം വയ്ക്കുന്ന ഐറിഷ് റൂൾഫ് ഹൗണ്ട് വരെയുള്ള നാനൂറു ജനുസ്സുകൾ ഇന്നു പ്രചാരത്തിലുണ്ട്.

നായ ജനുസ്സുകളെക്കുറിച്ചുള്ള അറിവ് നമ്മുടെ സാഹചര്യ ത്തിനും ആവശ്യങ്ങൾക്കും ഇണങ്ങിയ ഇനത്തെ തിരഞ്ഞെ ടുക്കാൻ സഹായിക്കും. അതിനു മുമ്പ് ഇവയുടെ ഗ്രൂപ്പുകളെ ക്കുറിച്ച് അറിയാം.

വേട്ട നായ്ക്കൾ (Gun Dogs): വെടിയേറ്റു വീഴുന്ന ഇരയെ വേട്ടക്കാരന്റെ അടുത്ത് എത്തിക്കാനും ഇരകളെ ഒളിച്ചിരി ക്കുന്ന സ്ഥലങ്ങളിൽ നിന്നു പുറത്തു ചാടിക്കാനും ഉപയോ ഗിച്ചിരുന്ന നായ്ക്കളാണ് ഈ വിഭാഗത്തിൽ. സ്നേഹവും ബുദ്ധിശക്തിയും ശാന്തശീലവുമുള്ള മികച്ച കാവൽക്കാരാണ് ഇവർ. ലാബ്രഡോർ, റിട്രീവർ, ഗോൾഡൻ റിട്രീവർ, ഐറിഷ് സെറ്റർ, കോക്കർ സ്പാനിയൽ, പോയിന്റർ, വീമാരനർ എന്നീ ജനുസ്സുകളാണ് ഈ ഗ്രൂപ്പിലെ പ്രമുഖർ.

ജോലി നായ്ക്കൾ (Working Dogs)

സംരക്ഷണമാണ് ജന്മസ്വഭാവം. ഉയർന്ന ശരീരഭാരം, ഉത്സാഹം, ചുറുചുറുക്ക്, സൗന്ദര്യം തുടങ്ങിയ ഗുണങ്ങളാൽ സമ്പന്നർ. കാവലിനും കായികാഭ്യാസങ്ങൾക്കും മിടുക്കർ. ജർമൻ ഷെപ്പേർഡ് (അല്‍സേഷൻ), ഡോബർമാൻ, ബോക്സർ, കോളി, ഗ്രേൻ ഡെയ്നം, ബുൾ മാസ്റ്റിഫ്, റോട്ട് വീലർ, നിയോ പൊളിറ്റൻ മാസ്റ്റിഫ്, തെയ്ന്റ് ബെർണാഡ്, സൈബീ രിയൻ ഹസ്കി എന്നിവ ഈ വിഭാഗത്തിലാണ്.

പ്രത്യേക ജോലിക്കാർ (Utility Breeds): പ്രത്യേക ആവശ്യത്തി നായി ഉരുത്തിരിച്ചെടുത്തവർ. സ്നേഹവും ആത്മാർഥതയു മുള്ള ഇവർ വീടിനുള്ളിൽ കഴിയാനും സുഹൃദ്ബന്ധം സ്ഥാപി ക്കാനും ഇഷ്ടപ്പെടുന്നു. ബുൾഡോഗ്, ഡാൽമേഷൻ സ്പിറ്റ്സ്, പുഡിൽ, ലാസാപ്സോ തുടങ്ങിയ ജനുസ്സുകൾ ഈ വിഭാഗ ത്തിലാണ്.

ഓമന നായ്ക്കൾ (Toy Breeds): ഓമനത്തമുള്ള കുഞ്ഞൻ നായ്ക്കൾ, യജമാനന്റെ മടിയിലും ഹൃദയത്തിലും സ്ഥാനം പിടിക്കാൻ കഴിവുള്ള ഉറ്റചങ്ങാതിമാരാകാനും കുട്ടികൾക്ക് പ്രിയപ്പെട്ട കളിക്കൂട്ടുകാരാകാനും ഇവർക്കു കഴിയും. കൂടുതൽ സമയവും വീട്ടിനുള്ളിൽ വസിക്കാൻ ഇവർ ഇഷ്ടപ്പെടുന്നു. ഉടമയുമായുള്ള അതിവൈകാരിക ഹൃദയബന്ധമാണ് ഇവരെ വാത്സല്യത്തിന്റെ കൈക്കുമ്പിളിലിരുത്തുന്നത്. ഷിവാവ, പഗ്ഗ്, പൊമറേനിയൻ, പെക്കിൻഗീസ്, മാൾട്ടീസ്, മിനിയേച്ചർ, പിൻഷർ കിങ്, ചാൾസ് സ്പാനിയൽ തുടങ്ങിയവയാണ് ഈ വിഭാഗത്തിലെ പ്രധാന ഇനങ്ങൾ.

ടെറിയറുകൾ (Terrier Group) : ടെറിയർ ധീരതയുടെ പര്യായ മാണ്. വേട്ടയ്ക്കൊരുങ്ങുമ്പോൾ മാളത്തിൽ ഒളിച്ചിരിക്കുന്ന ചെറു ജീവികളെ പിടിക്കാൻ ഇവരെയാണ് ഉപയോഗപ്പെടുത്തി യിരുന്നത്. ശരീര വലുപ്പത്തേക്കാൾ ബലവും നിർഭയത്വവു മാണ് ഇവരുടെ മികവ്, ചെറിയ ശരീരം, പരന്ന തല, നീളമുള്ള മൂക്ക്, ഉയർന്ന വാല്, ഘ്രാണശക്തി, എന്നിവ പൊതു സവി ശേഷതകൾ, ഉടമയോട് അചഞ്ചലമായ കൂറുള്ളവർ, യോർക്ക് ഷെയർ ടെറിയർ, ബുൾ ടെറിയർ, ഫോക്സ് ടെറിയർ, ജാക്ക് റസൽ ടെറിയർ എന്നിവയാണ് പ്രധാനികള്‍.

നാടൻ നായ്ക്കളുടെ ഗരിമ

ഓരോ ദേശത്തും അവരുടെ സ്വന്തം നായ താരമാകുന്നതാണ് പുതിയ ട്രെൻഡ്. ഇന്ത്യൻ ജനുസ്സുകളെ ഹൗണ്ട്സ് വിഭാഗ ത്തിൽ ഉൾപ്പെടുത്താം. ഇവയെല്ലാം ഓരോ നാടിന്റെയും കാലാ വസ്ഥ, ഭൂപ്രകൃതി, ജീവിതരീതി, ജനങ്ങളുടെ അഭിരുചി, എന്നിവയനുസരിച്ച് ഉരുത്തിരിഞ്ഞു വന്നതാണ്. വിദേശ ഇനങ്ങൾക്കുവേണ്ട ഫൈവ് സ്റ്റാർ സൗകര്യങ്ങൾ ഇവർക്ക് ആവശ്യമില്ല. എന്നാൽ കരുത്തിലും വേഗത്തിലും ബുദ്ധിയിലും മുമ്പർ. രാജപാളയം, ചിപ്പിപ്പാറ, കന്നി, മലയ്പട്ടി, മൂദോൾ ഹൗണ്ട്, രാം പൂർ ഹൗണ്ട്, കോമ്പായ് തുടങ്ങിയവ ഉദാഹര ണങ്ങൾ.

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA