അഴിച്ചുവിട്ട കോഴിക്ക് അവസരം

HIGHLIGHTS
  • ഇഷ്ടമുള്ള ദൂരം പരിധിയില്ലാതെ ചികഞ്ഞു നടക്കാൻ സ്വാതന്ത്ര്യമുള്ളവയാണ് 'പാസ്ചേർഡ്' കോഴികൾ
hen
SHARE

അഴിച്ചുവിട്ട കോഴിയുടെ മുട്ടയ്ക്ക് അമേരിക്കയിൽ ആവശ്യക്കാരേറുന്നു, ഫ്രീറേ‍ഞ്ച് എന്ന ലേബലിനു പുറമെ ‘പാസ്ചേർഡ്’ എന്ന ഒരു ലേബൽകൂടി ഈ രംഗത്ത് ഉണ്ടായിരിക്കുകയാണ് പകൽസമയം ഏറക്കുറെ മുഴുവനായി പറമ്പിലൂടെ കൊത്തിച്ചികഞ്ഞും പൊടിയിൽ കുളിച്ചും നടക്കുന്ന കോഴിയുടെ മുട്ടയ്ക്ക് വിൽപന വർധിക്കുകയാണ്. കഴിഞ്ഞ വർഷം 32 ശതമാനം വളർച്ചയാണ് അമേരിക്കയിൽ ഈ വിപണി നേടിയത്. 

കൂട്ടിൽ അടച്ചുവളർത്താത്ത കോഴിയുടെ മുട്ട യുഎസ് വിപണിയിൽ ഗ്ലാമർ നേടിത്തുടങ്ങിയിട്ടു കുറച്ചുനാളായി. വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും അവ കാശസംരക്ഷണത്തിന്റെ പേരിലായിരുന്നു ഇത്. നിശ്ചിത സ്ഥലം വളച്ചുകെട്ടി അവിടെ കോഴികൾക്ക് നടക്കാനും തല ഉയർത്താനുമൊക്കെ ഇടം നൽകിയാണ് സംരംഭകർ പ്രശ്നം നേരിട്ടത്. അമേരിക്കൻ നിയമമനുസരിച്ച് നിശ്ചിത വിസ്തൃതിയിൽ ചികഞ്ഞു നടക്കാൻ അവസരം കിട്ടിയ ഇവ ഫ്രീറേഞ്ച് കോഴികളെന്ന് അറിയപ്പെട്ടു. ഇപ്പോൾ അതും പോരെന്നായിരിക്കുന്നു. ഇഷ്ടമുള്ള അത്രയും ദൂരം പരിധിയില്ലാതെ ചികഞ്ഞു നടക്കാൻ സ്വാതന്ത്ര്യമുള്ളവയാണ് ‘പാസ്ചേർഡ്’ കോഴികൾ. പ്രകൃതിയോട് ഇണങ്ങി, മണ്ണിൽ ചികഞ്ഞും കയ്യാല ചാടിയും നടക്കുന്ന കോഴിയുടെ മുട്ട തന്നെ വേണമെന്ന് ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ വർധിച്ചുവരികയാണ്. ഇത്തിരിവട്ടത്തിൽ സ്വന്തം കാഷ്ഠത്തിനു മീതേ വീണ്ടും വീണ്ടും നടക്കുന്ന കോഴി യുെട മുട്ട അത്ര നല്ലതല്ലെന്ന് പ്രചരണം ഏറ്റുപിടിക്കാൻ അമേരിക്കയിൽ ആളുണ്ടായി. ഫലമോ സ്വതന്ത്രമായി ചികഞ്ഞുനടക്കുന്ന കോഴിയുടെ മുട്ടയ്ക്ക് പുതിയൊരു വിപണി സൃഷ്ടിക്കപ്പെട്ടു.

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA