ADVERTISEMENT

കറവപ്പശുക്കളിലും ആടുകളിലും കോഴികളിലും പൂപ്പൽ വിഷ ബാധയുണ്ടായാല്‍ എന്താണു പ്രതിവിധി? 

എം. മധുനായർ, മാവേലിക്കര

 

പിണ്ണാക്കിലും ചോളത്തിലും കാലിത്തീറ്റയിലും ഈർപ്പത്തിന്റെ സാന്നിധ്യത്തിൽ വളരുന്ന പൂപ്പലുകൾ ഉണ്ടാക്കുന്ന പൂപ്പൽ വിഷം അഥവാ അഫ്ലോടോക്സിൻ എല്ലായിനം വളർത്തുമൃഗങ്ങളിലും പ്രശ്നമുണ്ടാക്കും. ഇതു പ്രധാനമായും കരളിനെയാണ് ബാധിക്കുന്നത്. തുടര്‍ന്ന് രോഗപ്രതിരോധശേഷി കുറയുകയും മറ്റു രോഗങ്ങൾക്കു വഴിതെളിക്കുകയും ചെയ്യും. പശുക്കളിൽ വിശപ്പ് ക്രമേണ കുറയുകയും പശുക്കൾ ക്ഷീണിച്ചു പോവുകയും ചെയ്യും. ഇടവിട്ടുള്ള വയറിളക്കം, ചെനയുള്ള പശുക്കളിൽ ഗർഭം അലസൽ, മറുപിള്ള പോകാൻ വൈകൽ, പ്രതിരോധശേഷി കുറയുന്നതുമൂലം അകിടുവീക്കം എന്നിവയുണ്ടാകാം. സമാനലക്ഷണങ്ങളാണ് ആടുകളിലും. കോഴികളിൽ വിശപ്പു കുറവ്, ശരീരം ക്ഷീണിക്കൽ, വയറിളക്കം, മുട്ടയുൽപാദനക്കുറവ്, ശരീരതൂക്കം കുറയൽ എന്നിവയുണ്ടാകാം. 

 

പരിഹാരം: നനഞ്ഞ കൈകൊണ്ട് തീറ്റ കൈകാര്യം ചെയ്യാതിരിക്കുക. തീറ്റ മഞ്ഞുകാലത്ത് പൂപ്പൽ തട്ടാത്ത വിധം മരപ്പലകയിൽ സൂക്ഷിക്കുക. പൂപ്പൽ പിടിച്ച തീറ്റ ഒഴിവാക്കുക. തീറ്റയിലെ ഈർപ്പം കുറയ്ക്കാൻ വെയിലത്തിട്ട് നന്നായി ഉണക്കുക. സൂര്യപ്രകാശത്തിന് പൂപ്പലിനെ നശിപ്പിക്കാനാകും. എന്നാൽ ചൂടാക്കിയാൽ പൂപ്പൽ വിഷം നശിക്കില്ല. പൂപ്പൽ പിടിച്ച തീറ്റയിലൂടെ കറവപ്പശുക്കളിലും ആടുകളിലും എത്തുന്ന അഫ്ലാടോക്സിൻ‌ പാലിലൂടെ പുറത്തുവരുന്നതിനാൽ അത്തരം തീറ്റ വളർത്തുമൃഗങ്ങൾക്കു നൽകരുത്. തീറ്റയിൽ പൂപ്പൽ വിഷാംശം കുറയ്ക്കുന്ന ടോക്സിൻ ബൈന്ററുകൾ ചേർക്കാം.

ഉത്തരങ്ങൾ തയാറാക്കിയത്,

ഡോ.സി.കെ. ഷാജു, പെരുവ

സീനിയർ വെറ്ററിനറി  സർജൻ, വെറ്ററിനറി  ഹോസ്പിറ്റൽ, കോഴ,

ഫോൺ:9447399303

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com