ADVERTISEMENT

തിരുവനന്തപുരം ∙ കത്തുന്ന വേനലിൽ മനുഷ്യരേക്കാൾ ദുരിതത്തിലാണു വളർത്തുന്ന മൃഗങ്ങൾ. സൂര്യാതപം അപകടകരമായ വിധം  ഏൽക്കാൻ സാധ്യത മൃഗങ്ങൾക്കും വളരെ കൂടുതലാണ്. മൃഗങ്ങൾ ചത്തു പോകാനും സാധ്യതയുണ്ട്.  പശു, എരുമ, പട്ടി, കോഴി, താറാവ് തുടങ്ങിയവയ്ക്ക് ചൂട് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. 

 

മുൻകരുതലുകൾ :

 

∙ വെയിലത്ത് കെട്ടരുത്. 

 

∙ രാവിലെ 11 മുൻപും വൈകിട്ട് നാലിനു ശേഷവും മാത്രം പുറത്തിറക്കുക.  

 

∙ വെള്ളം കൂടുതൽ കൊടുക്കുക. 

 

∙ നിർജലീകരണം ഒഴിവാക്കുന്ന ഭക്ഷണക്രമം വേണം.

 

∙ തൊഴുത്ത് , കൂട് എന്നിവയിൽ ചാക്കുകൾകെട്ടിത്തൂക്കി നനച്ചു കൊടുക്കുക. ഇതു മൃഗങ്ങൾക്കും അവ നിൽക്കുന്ന സ്ഥലത്തിനും തണുപ്പു നൽകാൻ സഹായിക്കും

 

∙ മൃഗങ്ങളുടെ ദേഹത്തു നേരിട്ട് വെള്ളമൊഴിക്കരുത്. ചൂടുകാലത്ത് നേരിട്ടു വെള്ളമൊഴിക്കുന്നതു ന്യൂമോണിയ പോലെയുള്ള അസുഖങ്ങൾ ഉണ്ടാക്കും.

 

∙ ഫാൻ ഉപയോഗിച്ചു ശുദ്ധവായു ക്രമീകരിക്കാം.

 

∙ വെള്ളം തെറിപ്പിക്കുന്ന ചെറിയ സ്പ്രിങ്ങളുകൾ കൂടുകളിലും തൊഴുത്തിലും വയ്ക്കാം. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com