sections
MORE

കന്നുകാലി വളർത്തലിനും ഇൻഷുറൻസ് പരിരക്ഷ

cattle
SHARE

ഇക്കഴിഞ്ഞ പ്രളയദുരന്തത്തിൽ കേരളത്തിനു നഷ്ടമായത് 400 കോടി രൂപയുടെ കന്നുകാലി സമ്പത്താണ്. ഇത്രയേറെ നഷ്ടം സംഭവിച്ചിട്ടും ചെറിയൊരു ശതമാനം ആളുകൾക്കു മാത്രമാണ് നഷ്ടപരിഹാരം ലഭ്യമായത്. ഇതിൽനിന്ന് നാമൊരു പാഠം ഉൾക്കൊള്ളേണ്ടതുണ്ട്; ഇൻഷുറൻസുണ്ടെങ്കിൽ, ദുരന്ത സാഹചര്യങ്ങളിൽ സർക്കാരിനെയോ മറ്റിതര ഏജൻസികളെയോ കാത്തിരിക്കാതെ സ്വയം അതിജീവനം സാധ്യമാകും. 

കന്നുകാലി ഇൻഷുറൻസിനെക്കുറിച്ചു സംക്ഷിപ്ത വിവരങ്ങളറിയാം: 

കന്നുകാലി എത്ര തരം: പശു/കാള, എരുമ, ആട്, കിടാരികൾ, വിത്തുകാളകൾ 

ഇൻഷുർ ചെയ്യുന്ന പ്രായം: പശു – 2 വയസ്സു മുതൽ 10 വയസ്സു വരെ, എരുമ – 3 വയസ്സു മുതൽ 12 വയസ്സു വരെ, ആട് – 6 മാസം മുതൽ 6 വയസ്സു വരെ, കിടാരികൾ – 3 മാസം മുതൽ 3 വയസ്സു വരെ 

കന്നുകാലികളുടെ ഇനം: നാടൻ, സങ്കരയിനം, വിദേശ ഇനങ്ങൾ

 ∙ കവർ ചെയ്യുന്ന റിസ്കുകൾ: അസുഖം, അപകടം എന്നിവ മൂലമുണ്ടായേക്കാവുന്ന മരണം, സ്ഥിരവും പൂർണവുമായ അംഗവൈകല്യം, കന്നുകാലിയെ വാഹനങ്ങളിൽ കൊണ്ടു പോവുമ്പോൾ ഉണ്ടാവുന്ന അപകടങ്ങൾ.

ഇൻഷുർ ചെയ്ത കന്നുകാലിയെ തിരിച്ചറിയാനുള്ള മാർഗ ങ്ങൾ: 1.ചെവിയിൽ അടിക്കുന്ന ടാഗ്, 2. കന്നുകാലിയുടെ നിറം, പ്രായം. കൊമ്പിന്റെ നീളം, ഫൊട്ടോഗ്രഫ് മുതലായവ 

പോളിസി കാലാവധി: 1 വർഷം മുതൽ 3 വർഷം വരെ 

∙ ഇൻഷുർ ചെയ്യുന്ന വിധം: ആരോഗ്യമുള്ള കന്നുകാലികളെയാ യിരിക്കണം ഇൻഷുർ ചെയ്യേണ്ടത്. മൃഗഡോക്ടറുടെ സർട്ടി ഫിക്കറ്റിനെ അടിസ്ഥാനമാക്കിയാണ് കന്നുകാലിയുടെ വില തീരുമാനിക്കുന്നത്. 

പ്രീമിയം നിരക്ക്: പശുക്കൾക്കും എരുമകൾക്കും 3ശതമാനം മു തൽ 5 ശതമാനം വരെയാണ് വാർഷിക പ്രീമിയം. കിടാരികൾ ക്കാകട്ടെ, മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച ഒരു ടേബിൾ പ്രകാരമാ ണ് ഇൻഷുർ ചെയ്യേണ്ട തുക കണക്കാക്കുന്നത്. ഇവിടെയും ഏകദേശം മൂന്നു ശതമാനം പ്രീമിയം അടയ്ക്കേണ്ടതാണ്. ആ ടിന് ശരാശരി 3.2 ശതമാനം പ്രീമിയം. മേൽപറഞ്ഞ പ്രീമിയത്തി ന് സേവനനികുതി ബാധകം. കന്നുകാലി ഇനങ്ങളുടെ വ്യത്യാ സമനുസരിച്ച് പ്രീമിയത്തിൽ വ്യത്യാസമുണ്ടാകും.

ക്ലെയിം (ഡെത്ത്) നടപടിക്രമങ്ങൾ: ക്ലെയിം ഫോം, മൃഗഡോ ക്ടറിൽനിന്നുള്ള ഡെത്ത് സർട്ടിഫിക്കറ്റ്, പോസ്റ്റ്മോർട്ടം റി പ്പോർട്ട്, ഇയർ ടാഗ്, അത്യാഹിതം സംഭവിച്ച സമയത്ത് കന്നു കാലിയുടെ വിപണി വില, ഡോക്ടറുടെ സർട്ടിഫിക്കറ്റ് 

വൈകല്യം സംഭവിച്ചാലുള്ള നടപടിക്രമങ്ങൾ: ചികിത്സിച്ച ഡോക്ടറുടെ സർട്ടിഫിക്കറ്റ്, ചികിത്സയുടെ വിശദ വിവര ങ്ങൾ, വൈകല്യം സംഭവിച്ചതിന്റെ ശതമാനം. 

∙ ഇൻഷുറൻസ് കമ്പനികൾ, സ്ഥാപനങ്ങൾ: കേരളത്തില്‍ ന്യൂ ഇന്ത്യ, ഓറിയന്റൽ, യുണൈറ്റഡ് ഇന്ത്യ, നാഷനൽ എ ന്നിങ്ങനെ നാല് പൊതുമേഖലാ കമ്പനികളാണ് പ്രധാനമാ യും കന്നുകാലികളെ ഇൻഷുർ ചെയ്യുന്നത്. ഈയിടെയായി ഇഫ്കോ ടോകിയോ ജനറൽ ഇൻഷുറൻസ് പശു / എരുമകളെ ഇൻഷുർ ചെയ്യുന്നുണ്ട്. മൃഗസംരക്ഷണ വകുപ്പ്, ക്ഷീര വി കസന വകുപ്പ്, നാഷനൽ ഡെയറി ഡവലപ്മെന്റ് ബോർഡ്, കേരള ലൈവ് സ്േറ്റാക് ആൻഡ് ഡെയറി ബോർഡ് എന്നിവ യും വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇതിനു പുറമെ, ക്ഷീര സഹകരണസംഘങ്ങൾ, സ്വകാര്യ ഡെയറികൾ എന്നി വ വഴിയും കർഷകർക്കു സ്വന്തമായും കന്നുകാലികളെ ഇൻ ഷുർ ചെയ്യാം. 

∙ ഇൻഷുർ ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട മൂന്ന് കാര്യ ങ്ങൾ: ഇൻഷുർ ചെയ്യാനുള്ള പ്രാദേശിക സൗകര്യങ്ങൾ, സ മയബന്ധിതമായി ക്ലെയിം കിട്ടാനുള്ള സൗകര്യങ്ങൾ, പ്രീമി യം നിരക്ക്.

ഫോൺ: 9895768333 (വിശ്വനാഥൻ ഒടാട്ട്) വെബ്: www.insurancebazaronline.com

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA