ADVERTISEMENT

ആകാശവാണിയുടെ കാലിത്തീറ്റ പരസ്യത്തിലെ ചാക്കോച്ചൻ ആണ് നമ്മുടെയും കഥാനായകൻ. എന്നത്തെയും പോലെ കാലിത്തീറ്റ വാങ്ങാൻ പീടികയി ലെത്തിയ ചാക്കോച്ചൻ ഉറക്കെ ചോദിച്ചു. “അഞ്ചു കിലോ കാലിത്തീറ്റ..!’’ “കാലം മാറിയെടോ ചാക്കോച്ചാ...! കാലിത്തീറ്റയും”– കടയുടമ. “അതേതു കാലിത്തീറ്റ...!’’ ചാക്കോച്ചൻ തന്റെ ആശ്ചര്യം മറച്ചു വച്ചില്ല. “അപ്പോൾ താനൊന്നുമറിഞ്ഞില്ലേ ചാക്കോച്ചാ” ? പശുവിന്റെ ആരോഗ്യത്തിനും പാലിന്റെ കൊഴുപ്പിനുമെല്ലാം ഇപ്പോൾ ടിഎംആർ കാലിത്തീറ്റയാണ് കൊടുക്കുന്നത്. കൂടാതെ ബൈപ്പാസ് കൊഴുപ്പും പ്രോബയോട്ടിക്സുമൊക്കെ പശുക്കൾക്ക് കൊടുക്കുന്നുണ്ട് എന്നാണ് പുതിയ വിവരങ്ങൾ’’ . “എന്ത്...? ബൈപ്പാസോ ?ബൈപ്പാസ് കവലയെന്നും ബൈപ്പാസ് സര്‍ജറിയെന്നുമൊക്കെ കേട്ടിട്ടുണ്ട്. ഇതെന്തോന്ന് ബൈപ്പാസ്...? ഇത് പശുക്കൾക്ക് എങ്ങനെ കൊടുക്കും?’’ സംശയത്തിന്റെ ആധിക്യമനുസരിച്ച് ചാക്കോച്ചന്റെ കണ്ണുകൾ പുറത്തേക്ക് ത ള്ളിവരുന്നുണ്ട്. 

 

“ആ..അങ്ങനെ ശാസ്ത്രീയമായി പറഞ്ഞു തരാനൊന്നും എനിക്കറിയത്തില്ല. താൻ പോയി അറിയാവുേന്നാരോടു ചോദിക്ക്... ’’ കടക്കാരൻ കയ്യൊഴിഞ്ഞു. മനതാരിലുയര്‍ന്ന ഒരു പിടി ചോദ്യങ്ങളുമായി കഥാനായകൻ നേരേ മൃഗാശുപത്രിയിലേക്ക്. അറിഞ്ഞിട്ടുതന്നെ കാര്യം. ‘‘എന്താ ചാക്കോച്ചേട്ടാ. ഈ മൂന്നു മണി നേരത്ത്...?’’ ഡോക്ടര്‍. “അതു പിന്നെ സാറെ... എനിക്ക് കൊറച്ചു സംശയങ്ങളൊക്കേണ്ട്. “ഈ ടിഎംആർ തീറ്റ, ബൈപ്പാസ് തീറ്റ എന്നൊക്ക വച്ചാലെന്തുവാ?’’ ചാക്കോച്ചേട്ടാ...പണ്ട് നമ്മുടെ നാടൻ പശുക്കൾക്ക് പുല്ലും െവെക്കോലും കാടി വെള്ളോം അരിത്തവിടും പിണ്ണാക്കുമൊക്കെയല്ലേ കൊടുത്തിരുന്നത്. എന്നാൽ പിന്നീട്, പാലുൽപാദനമേറിയ, സങ്കരവർ ഗപ്പശുക്കളെ വളർത്താനും അവയ്ക്കു പിണ്ണാക്കും ചോളവും അരിത്തവിടും ഉപ്പുമെല്ലാം ചേർത്തുള്ള കാലിത്തീറ്റയും പുല്ലും വൈക്കോലുമൊക്കെ വെവ്വേറെ നൽകാ നും തുടങ്ങിയില്ലേ”...?

 

“അതുപോലെ ഇപ്പോൾ പിണ്ണാക്കും ധാന്യങ്ങളും തവിടും പുല്ലും മറ്റു ഭക്ഷ്യവസ്തുക്കളും നിശ്ചിത അനുപാതത്തിൽ ചേർത്ത് പശുക്കൾക്കുള്ള സമീകൃത ആഹാരം തയാറാക്കുന്നുണ്ട്. അതാണ് ടിഎം ആർ (ടോട്ടൽ മിക്സഡ് റേഷൻ) അഥവാ സമ്പൂർണ മിശ്രിത കാലിത്തീറ്റ. ഇതു നല്‍കിയാല്‍ പാലുൽപാദനം, പാലിന്റെ ഗുണമേൻമ എന്നിവയ്ക്കൊപ്പം പശുവിന്റെ ആരോഗ്യവും പ്രത്യുൽപാദനക്ഷമതയും കൂടും.’’ “അപ്പോ ഡോക്ടറെ... സാധാരണ കാലിത്തീറ്റ കൊടുത്താലും പാൽ കൂടുമല്ലോ, പിന്നെന്തിനാ ടിഎം ആർ കൊടുക്കുന്നെ...?’’

 

“അതോ ചാക്കോച്ചേട്ടാ ... പ്രാദേശികമായി സുലഭവും വില കുറഞ്ഞതുമായ ഭക്ഷ്യവസ്തുക്കളും നമ്മള്‍ ഉപയോഗിക്കാത്ത രുചികുറഞ്ഞ ഭക്ഷ്യവസ്തുക്കളും ഫലപ്രദമായി വിനിയോഗിച്ചാല്‍ തീറ്റച്ചെലവ് നന്നായി കുറയ്ക്കാം. പൈനാപ്പിൾ, ചക്ക, കശുവണ്ടി, തേയില, കുരുമുളക് എന്നിവ യുടെ ചണ്ടി, മരച്ചീനിയില, മരിച്ചീനിത്തണ്ട്, കാപ്പിക്കുരുത്തൊണ്ട്, ശീമക്കൊന്ന യില എന്നിവയൊക്കെ തീറ്റയില്‍ ചേര്‍ക്കാം. അമിതമായി തീറ്റ കഴിക്കുന്നതും തീറ്റ നഷ്ടപ്പെടുത്തുന്നതും ഒഴിവാക്കാം. പാലുൽപാദനം ഒന്നു മുതൽ 2.5 കിലോ വരെ കൂടുകയും ചെയ്യും”. “ടിഎംആർ കൊടുത്താല്‍ പശുവിന്റെ വയറു കേടാകാേനാ മറ്റോ... സാധ്യതയുണ്ടോ സാറേ...?’’

 

“പുതിയ തീറ്റയുമായി പശുക്കൾ പൊരുത്തപ്പെടാൻ ഒന്നുരണ്ടാഴ്ചയെടുക്കും. എന്നാൽ ഈ തീറ്റ കഴിക്കുമ്പോൾ ആവശ്യമായത്ര ഉമിനീർ ഉൽപാദിപ്പിക്കപ്പെടുകയും, ദഹനപ്രക്രിയ എളുപ്പമാവുകയും ചെ യ്യും. അതുകൊണ്ടുതന്നെ ദഹനക്കേടോ വയർ സ്തംഭനമോ ഉണ്ടാവുകയില്ല. മാത്ര മല്ല; ആമാശയത്തിലെ ആദ്യ അറയായ റൂമനിൽ കൂടുതൽ സൂക്ഷ്മാണു മാംസ്യം ഉണ്ടാവും. അതിന്റെ ഫലമായി 4% കൂടുതൽ തീറ്റ കഴിക്കാന്‍ പശുക്കൾക്കാവും.’’ “ കറവപ്പശുക്കൾക്കു മാത്രമേ കൊടുക്കാവുള്ളോ .. അതോ’’..? ‘‘കറവയുള്ളവയ്ക്കും വറ്റുകാലത്തി ലുള്ളവയ്ക്കും കിടാരികൾക്കും ഉൾപ്പെടെ ഏതു തരം കന്നുകാലികൾക്കും നൽകാം.’’

 

‘‘ഇനി ആ ബൈപ്പാസ് തീറ്റയെക്കുറിച്ച്’’.

“ അയവിറക്കുന്ന മൃഗങ്ങളുടെ ആമാശയത്തിൽ നാല് അറകളുള്ള കാര്യം അറിയാമല്ലോ...? ‘‘ആദ്യത്തെ അറയായ റൂമനിൽ സ്ഥിര താമസക്കാരായ ലക്ഷക്കണക്കിന് സൂ ക്ഷ്മജീവികളുണ്ട്. പ്രോട്ടോ സോവ, ബാ ക്ടീരിയ ഇനത്തിൽപ്പെട്ട ഇവയുടെ പ്രവർ ത്തനഫലമായാണ് അന്നജം, കൊഴുപ്പ്, മാംസ്യം എന്നീ ആഹാര ഘടകങ്ങളുടെ ദഹനം നടക്കുന്നത്. എന്നാൽ ഈ ആഹാര ഘടകങ്ങളെ, പ്രത്യേക സാങ്കേതികവിദ്യയു പയോഗിച്ച് റൂമനിൽ പ്രവേശിക്കാത്ത വിധത്തിൽ രൂപം മാറ്റി കുടലിൽനിന്ന് ശരീര ത്തിലേക്ക് വലിച്ചെടുക്കാന്‍ പാകത്തിലാക്കിയ പോഷണത്തിനെയാണ് ‘ ബൈപ്പാ സ് പോഷണം’ എന്നു പറയുന്നത്. അതായത് പോഷക ഘടകം റൂമനെ ഒഴിവാക്കി (െബെപ്പാസ് ചെയ്ത്) കുടലിലെത്തുന്നു. റൂമനിലെ സൂക്ഷ്മജീവികളെ കബളിപ്പിച്ച് കടക്കുന്നു എന്നും പറയാം. ഇതിൽ ബൈ പ്പാസ് കൊഴുപ്പും ബൈപ്പാസ് പ്രോട്ടീനും (മാംസ്യം ) ഉൾപ്പെടുന്നു’’. “ഈ ബൈപ്പാസ് പോഷണങ്ങൾ എ ങ്ങനെയുള്ള പശുക്കൾക്ക് എപ്പോഴാണ് നൽകേണ്ടത് ?” “സംശയമെന്താ...കറവപ്പശുക്കൾക്കു തന്നെ...കറവയുടെ ആദ്യഘട്ടത്തിൽ കൂടുതൽ ഊർജം ആവശ്യമാണെന്ന് അറിയാമല്ലോ. അതു ലഭിച്ചില്ലെങ്കില്‍ പാലു കുറയും, പശു ക്ഷീണിക്കും. അതിനാല്‍ കൂടുതൽ ഊർജം ലഭിക്കാൻ കാലിത്തീറ്റയും ധാന്യ ങ്ങളും കൂട്ടിക്കൊടുക്കാമെന്നുവച്ചാലോ? അത് റൂമനിലെ സൂക്ഷ്മജീവികളുടെ പ്രവർത്തനത്തെ ബാധിക്കുകയും ദഹന ക്കേട്, അധിക അമ്ലത എന്നിവയ്ക്കു കാരണമാവുകയും ചെയ്യും. കറവയുടെ ആദ്യ ഘട്ടത്തിൽ പശുക്കളുടെ വിശപ്പും തീറ്റയെടുക്കലും കുറവായിരിക്കുമെന്നുള്ളത് മറ്റൊരു കാര്യം. ഇത്തരം ഘട്ടങ്ങളിൽ ഊർജസാന്ദ്രതയേറിയ തീറ്റ നൽകുകയാണ് പഥ്യം. എന്നാൽ ഊർജദായകമായ എണ്ണക്കുരുക്കൾ, സസ്യയെണ്ണകൾ തുടങ്ങിയവ നൽകിയാൽ അവയിലുള്ള കൊ ഴുപ്പ് ദഹിപ്പിക്കാനുള്ള കഴിവ് ഈ സൂക്ഷ്മ ജീവികൾക്കു കുറവാണ്. ഇവയ്ക്കെല്ലാം ഉത്തമ പരിഹാരമാണ് ബൈപ്പാസ് കൊഴുപ്പ്. കാൽസ്യംകണങ്ങൾ ചേർന്നിട്ടുള്ള ബൈപ്പാസ് കൊഴുപ്പ് ഊർജസാന്ദ്രതയേറിയതും, എളുപ്പം ദഹിക്കുന്നതുമാണ്. പാലിൽ കൊഴുപ്പ് വർധിപ്പിക്കുന്നതോടൊ പ്പം പ്രത്യുൽപാദനക്ഷമതയും കൂടുന്നു. തത്വത്തിൽ ബൈപ്പാസ് കൊഴുപ്പുപോലെയാണ് ബൈപ്പാസ് മാംസ്യവും പ്രവർത്തിക്കുന്നത്. എങ്കിലും ബൈപ്പാസ് മാംസ്യം പാലുൽപാദനം വർധിപ്പിക്കുന്നതോടൊ പ്പം, ഉരുക്കളുടെ വളർച്ച ത്വരിതപ്പെടുത്തു കയും ചെയ്യുന്നു.’’ 

 

ഇനി പ്രോബയോട്ടിക്സിനെക്കുറിച്ചു പറയാം.’’ ഡോക്ടർ തുടർന്നു.പ്രോബയോട്ടിക്സിന് പശുക്കളുടെ തീറ്റയിൽ ചേർത്തോ നേരിട്ടോ നൽകാവുന്ന സൂക്ഷ്മ ജീവാണുക്കൾ എന്നേ അർഥമുള്ളൂ. ആമാ ശയത്തിലെ സൂക്ഷ്മജീവികളുടെ എണ്ണ വും നിലനിൽപ്പും ഉറപ്പുവരുത്തുകയാണ് ഇവയുടെ ധർമം. സാധാരണയായി ബാ ക്ടീരിയ, കുമിള്‍ വിഭാഗത്തില്‍പ്പെടുന്നവ യാണ് പ്രോബയോട്ടിക്കുകൾ, ഇവയില്‍ത ന്നെ ലാക്‌ടോബാസില്ലസ് എന്ന ബാക്ടീ രിയയും സാക്കാറമൈസസ് സെർവീസിയ എന്ന യീസ്റ്റും ആണ് പ്രധാനമായും ഉപ യോഗിക്കുന്നത്.

 

കന്നുകാലികളുടെ ആരോഗ്യവും വളർച്ചയും ഇവ മെച്ചപ്പെടുത്തും. പുല്ല്, വൈക്കോൽ തുടങ്ങി നാരു കൂടുതലടങ്ങിയവയോടൊപ്പം യീസ്റ്റ് നൽകുമ്പോൾ ദഹന നിരക്ക് കൂടും. വയറിളക്കം, അണുബാധ, ദീർഘയാത്ര, കാലാവസ്ഥാ വ്യതിയാനം, തള്ളയിൽനിന്നു കുഞ്ഞിനെ വേർപിരി ക്കൽ തുടങ്ങിയ സമ്മർദാവസ്ഥകളിലെ ല്ലാം പ്രോബയോട്ടിക്കുകൾ നൽകാം. ദിവസവും ഓരോ ടീസ്പൂൺ നൽകിയാൽ മതി. ആദ്യം മൂന്നു നാലു തരി വീതം നൽ കി പരിചിതമായതിനു ശേഷമേ, കൂടുതൽ നൽകാവൂ എന്നു മാത്രം.” ‘‘ അതറിയാം സാറെ... പുതിയതായി എന്തു കൊടുക്കുമ്പോഴും, ആദ്യം അൽപം മാത്രം കൊടുത്ത്, പ്രശ്നമൊന്നുമില്ലെ ങ്കിൽ, കൂട്ടിക്കൊടുക്കണമെന്നല്ലേ...?ഒത്തി രി പുതിയ കാര്യങ്ങള്‍ അറിഞ്ഞു ഡോക്ടറേ. തിരക്കിനിടയിലും ഇത്രയും സമയം എനിക്കായി തന്നല്ലോ. നന്ദി.’’ വിലാസം: അസി. പ്രഫസര്‍, കാറ്റില്‍ ബ്രീഡിങ് ഫാം, തുമ്പൂര്‍മൂഴി. ഫോണ്‍: 9495539063 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com