sections
MORE

മുയൽ, അരുമ മാത്രമല്ല ആദായമാർഗവും; വരുമാനം മൂന്നു വഴിക്ക്

HIGHLIGHTS
  • വരുമാനം മൂന്നു വഴിക്ക്
  • പ്രസവശേഷം ക്ഷീണം മാറാൻ ഗ്ലൂക്കാസ്
rabbit
ഷെലൂബും ഭാര്യ നിഷാനയും മുയലുകൾക്കായുള്ള ഷെഡിൽ
SHARE

കോളജിൽ പഠിക്കുന്ന പയ്യൻ മുയൽ വളർത്തി മുന്നേറുന്നതു കണ്ടപ്പോൾ വീട്ടുകാർക്ക് ആശങ്ക, പഠനം മതിയാക്കി മുയൽ ഫാം തുടങ്ങുമോയെന്ന്. കൗതുകം തോന്നി ഷെലൂബ് സ്വന്തമാക്കിയ ഏതാനും മുയലുകൾ ഏറെ പെറ്റുപെരുകിയിരുന്നു അപ്പോഴേക്കും. പഠനകാലം പിന്നിട്ടതോടെ, വിദേശത്തു ജോലി ചെയ്തിരുന്ന ഉപ്പ, ഷെലൂബിനെ കൂടെക്കൂട്ടിയത് മുയൽപ്രേമത്തിൽനിന്നു രക്ഷിക്കാനാണ്. 

പിന്നെ പതിനെട്ടു വർഷം യുഎഇയിൽ. മൾട്ടിനാഷനൽ ഐടി കമ്പനിയുടെ പിആർഒ ആയി ജോലി ചെയ്യുമ്പോഴും തൃശൂർ ചാവക്കാടു സ്വദേശി കല്ലൂർ അറയ്ക്കൽ ഷെലൂബിന്റെ മനസ്സിൽ നീളൻ ചെവിയും തിളങ്ങുന്ന കണ്ണുകളുമുള്ള മുയൽക്കുഞ്ഞുങ്ങൾ തന്നെയായിരുന്നു. ഗൾഫ്‌ജീവിതം മടുത്തപ്പോൾ നാലു വർഷം മുമ്പ് ഷെലൂ ബ് നാട്ടിലേക്കു മടങ്ങി, പിന്നാലെ ബ്രോയിലർ മുയൽഫാമും തുടങ്ങി. 

മുയൽ എന്ന മുതൽ

rabbit-3
സോവിയറ്റ് ചിഞ്ചില ഇനം മുയലിനൊപ്പം ഷെലൂബ്

കൗതുകം കാശിനുള്ള വഴികൂടിയായി വളരുന്നത് രണ്ടാം വരവിൽ. ഫാമിനായി തിരഞ്ഞെടുത്തതു തൃശൂർ ജില്ലയിൽത്തന്നെ പീച്ചി ഡാമിനു സമീപമു ള്ള സ്വന്തം സ്ഥലം. മുയൽവളർത്തൽ നിരോധനത്തെത്തുടർന്നുണ്ടായ മാന്ദ്യകാലമായിരുന്നു അത്. നിരോധനകാലത്ത് പ്രമുഖ ബ്രീഡർമാർ പലരും മികച്ച മാതൃശേഖരം വിറ്റൊഴിവാക്കിയിരുന്നു. അതുകൊണ്ടുതന്നെ സോവിയറ്റ് ചിഞ്ചിലയുടെയും വൈറ്റ് ജയന്റിന്റെയുമെല്ലാം ശുദ്ധജനുസ്സുകൾ സ്വന്തമാക്കാൻ അൽപം അലഞ്ഞെന്നു ഷെലൂബ്. കേരളത്തിലെ മികച്ച ബ്രീഡർമാരിൽനിന്നും, ഗുണമേന്മയുള്ള ബ്രീഡുകൾക്കു കേൾവികേട്ട കൊടൈക്കനാലിൽനിന്നും മാതൃശേഖരം സ്വന്തമാക്കിയതോടെ മുയൽവിപണിയിൽ കാലുറപ്പിച്ചു. 

മൂന്നു വഴിക്കാണു വരുമാനം. മുയൽഫാം തുടങ്ങാൻ ആഗ്രഹിക്കുന്ന വർക്ക് 7 പെൺ മുയലുകളും 3 ആൺ മുയലുകളും ഉൾപ്പെടുന്ന ബ്രീഡിങ് യൂണിറ്റുകൾ നല്‍കലാണ് ആദ്യ വഴി. കേറ്ററിങ് യൂണിറ്റുകൾക്കും ഹോട്ടലുകൾക്കുമായുള്ള ബ്രോയിലർ മുയലിറച്ചി വിൽപന രണ്ടാമത്തെ മാർഗം. പെറ്റ്സ് ഷോപ്പുകൾക്കു മുയൽക്കുഞ്ഞുങ്ങളെ നൽകൽ മൂന്നാം വഴി. ഈ മൂന്നു വിപണികളും കണ്ടെത്തുമ്പോഴാണ് സുസ്ഥിരവരുമാനമാർഗമായി മുയൽ വളർത്തൽ മാറുന്നതെന്ന് ഓർമിപ്പി ക്കുന്നു ഈ സംരംഭകൻ. മാംസാവശ്യത്തിനു വികസിപ്പിച്ചെടുത്ത ജനുസ്സുകളിൽ നമ്മുടെ നാടിനു കൂടുതലിണങ്ങിയ സോവിയറ്റ് ചിഞ്ചില, വൈറ്റ് ജയന്റ് എന്നിവയാ ണ് ഷെലൂബിന്റെയും മുഖ്യ ഇനങ്ങൾ. സോവിയറ്റ് ചിഞ്ചില ഇനം പെൺ മുയലുകൾ 4.5 – 5 കിലോ തൂക്കം നേടും. വെളുത്ത നിറവും ന്യൂസിലൻഡ് വൈറ്റുമായി സാമ്യവുമുള്ള വൈറ്റ് ജയന്റും വളരും മേൽപ്പറഞ്ഞ തൂക്കത്തിലേക്ക്. 

ലാഭത്തിനപ്പുറം

rabbit-1
തീറ്റയായി സിഒ3, സിഒ5 ഇനം തീറ്റപ്പുല്ലുകൾ

28–30 ദിവസമാണ് മുയലുകളുടെ ഗർഭകാലം. പതിവു പോഷകത്തീറ്റയ്ക്കു പുറമെ പ്രസവത്തോടടുത്ത ദിവസങ്ങളിൽ കാൽസ്യം ടോണിക് നൽകും. മുലപ്പാൽ വർധിക്കാനും ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ജനിക്കാനും അതു സഹായകമാവുമെന്നു ഷെലൂബ്. പ്രസവശേഷം ക്ഷീണം മാറാൻ ഗ്ലൂക്കാസ്. മുയലിനു വേണ്ടി 50 സെ ന്റിൽ സിഒ3, സിഒ 5 തീറ്റപ്പുല്ലിനങ്ങളും കൃഷിചെയ്യുന്നു. ഒരു പ്രസവത്തിൽ 8–10 കുഞ്ഞുങ്ങൾ. നാലാഴ്ച പിന്നിട്ട് മുലകുടി മാറിയ ശേഷമാണ് കുഞ്ഞുങ്ങളെ അമ്മയിൽനിന്നു വേർതിരിക്കുക. 

"ആറു മാസം പ്രായമെത്തിയ പെൺമുയലുകളെയും എട്ടു മാസം പ്രായമെത്തിയ ആൺമുയലുകളെയുമാണ് ബ്രീഡിങിന് ഉപയോഗിക്കുക." ഷെലൂബ്

പെൺ മുയലുകൾക്ക് നിശ്ചിത മദികാലം ഇല്ല. അപൂർവം അവസരങ്ങളിലൊ ഴികെ മിക്കപ്പോഴും ആൺമുയലിനെ സ്വീകരിക്കും. അതുകൊണ്ടുതന്നെ പ്രസവശേഷം ദിവസങ്ങൾക്കുള്ളിൽ ഇണചേരൽ സാധ്യമാവും. എന്നാൽ കൂടുതൽ ലാഭം നേടാനുള്ള ഇത്തരം ശ്രമങ്ങൾ തീർത്തും ഒഴിവാക്കണമെന്ന പക്ഷക്കാരനാണു ഷെലൂബ്. തള്ളയുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യത്തിൽ ശ്രദ്ധവച്ച് മികച്ച ബ്രീഡിങ് യൂണിറ്റുകൾ വിപണിയിലെത്തിക്കാൻ ആഗ്രഹിക്കുന്ന സംരംഭകർ ഒരു മുയലിൽനിന്നു വർഷം ആറിലധികം പ്രസവം ലക്ഷ്യമിടില്ല. ഒരേ ജനുസ്സുകളെ തമ്മിൽ ഇണ ചേര്‍ക്കാനും ശ്രദ്ധിക്കണം. രണ്ടു വ്യത്യസ്ത ജനുസ്സുകൾ തമ്മിൽ ഇണ ചേർന്നാൽ ആദ്യ നാലഞ്ചു തലമുറകളിൽ ഇരു ജനുസ്സുകളുടെയും ഗുണമേന്മകൾ പ്രകടമാവുമെങ്കിലും പിന്നീടങ്ങോട്ടു ദോഷങ്ങളാവും. ഓരോ മുയലിന്റെയും വിവരങ്ങൾ രേഖപ്പെടുത്തിയ റജിസ്റ്റർ സൂക്ഷിക്കുന്നത് ഈ മുൻ കരുതലിന്റെ ഭാഗമായാണ്. അന്തഃപ്രജനനം (ഇൻബ്രീഡിങ്) വരാതെ സൂക്ഷിക്കാനും വിവരശേഖരം അത്യാവശ്യം. 

സംരംഭം തുടങ്ങുന്ന ഒരാൾ ഒന്നോ രണ്ടോ യൂണിറ്റുകൾ വാങ്ങിയാൽ അതിലെ എല്ലാ മുയലുകളും ബ്രീഡിങ്ങിനു യോജിച്ചതാവുമെന്നു കരുതരുത്. പ്രസവങ്ങൾ നിരീക്ഷിച്ച് മികച്ചവയെ നിലനിർത്താം. രണ്ടടി നീളവും രണ്ടടി വീതിയും ഒന്നരയടി ഉയരവുമുള്ള കമ്പിവലക്കൂടാണ് ഓരോ അമ്മമുയലിനുമായി ഷെലൂബ് ഒരു ക്കിയിരിക്കുന്നത്. ചുണ്ടു മുട്ടിച്ചാൽ കുടിവെള്ളം ലഭിക്കുന്ന നിപ്പിൾ ഡ്രിങ്കർ സംവിധാനം ഓരോ കൂട്ടിലും. അധ്വാന ഭാരവും പരിപാലന സമയവും കുറയുമെന്നതാണു നേട്ടം. വെള്ളപ്പാത്രം ഇടയ്ക്കിടെ നിറയ്ക്കാനും വൃത്തിയാക്കാനുമെല്ലാമായി മുഴുവൻ സമയം ഫാമിൽ ചെലവിട്ടാൽ വിപണനത്തിൽ ശ്രദ്ധവയ്ക്കാൻ കഴിയില്ലല്ലോ. മുയലുകളോട് ഷെലൂബിനുള്ള ഇഷ്ടം ഇപ്പോൾ ഭാര്യ നിഷാനയ്ക്കു മുണ്ട്. അതുകൊണ്ടുതന്നെ ഷെലൂ ബിനൊപ്പം ദിവസവും നിഷാനയും ഫാമിലെത്തുന്നു, മുയൽക്കൂട്ടത്തെ പരിപാലിക്കാൻ. 

ഫോൺ: 9400448771 

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA