ADVERTISEMENT

സയനൈഡാണല്ലോ ഏതാനും ദിവസങ്ങളായി വാർത്തളിൽ ഇടം നേടിയിരിക്കുന്നത്. നമ്മുടെ ഭക്ഷ്യവസ്തുക്കളിൽ സയനൈഡ് അടങ്ങിയിട്ടുണ്ടെങ്കിലും പാകം ചെയ്യുന്നതിൽ കാണിക്കുന്ന സൂക്ഷ്മതയിൽ നമുക്കത് ദോഷകരമായി ഭവിക്കുന്നില്ല. എന്നാൽ, മൃഗങ്ങളുടെ കാര്യം അങ്ങനല്ല. സസ്യങ്ങൾ കണ്ടാൽ അവ കഴിക്കും. അതിൽ വിഷപദാർഥങ്ങൾ അടങ്ങിയിട്ടുണ്ടോ എന്ന് അവർക്കറിയില്ല.

കപ്പയിലയും റബറിലയും ആടുമാടുകൾ കഴിച്ചാൽ മരണംവരെ സംഭവിക്കാം. അത്തരത്തിൽ ഒരു പശു റബറില തിന്നപ്പോൾ എന്താണ് ചെയ്തതെന്ന് പറയുകയാണ് റിട്ട. വെറ്ററിനറി ഡോക്ടറായ മരിയ ലിസ മാത്യു തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിലൂടെ. ഒപ്പം ആടുമാടുകളെ വളർത്തുന്നവർ അത്യാവശ്യമായി കരുതേണ്ട പ്രതിവിധിയെക്കുറിച്ചും പറയുന്നു. "സയനൈഡ് തോറ്റു തൊപ്പിയിട്ട കഥ" എന്ന പേരിൽ ഡോക്ടർ പോസ്റ്റ് ചെയ്ത വീഡിയോ കാണാം...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com