ADVERTISEMENT

പിരാനയോട് രൂപസാദൃശ്യമുള്ള വളർത്തുമത്സ്യമാണ് പാക്കു. തെക്കേ അമേരിക്കൻ സ്വദേശിയാണെങ്കിലും പാക്കു ലോകത്താകെ പ്രചാരമുള്ള ഇനമാണ്. ഇതിൽത്തന്നെ റെ‍ഡ് ബെല്ലീഡ് പിരാനയുമായുള്ള സാമ്യത്തിന്റെ പേരിൽ ഏറെ കുപ്രസിദ്ധി നേടിയ പാക്കു ഇനമാണ് റെഡ് ബെല്ലീഡ് പാക്കു. വായിൽ മനുഷ്യരേപ്പോലെ നിറയെ പല്ലുകളുള്ള പാക്കു മത്സ്യത്തിന് എങ്ങനെ ആ പേര് ലഭിച്ചു? പാക്കു എന്നാൽ എന്താണ്?

തെക്കേ അമേരിക്കയിലെ ടുപി–ഗൊരാനി ഭാഷകളിലെ വളരെ പഴക്കമുള്ള വാക്കാണ് പാക്കു (pacu). അതിവേഗം കഴിക്കുന്നവർ എന്നാണ് ഈ വാക്കിന്റെ അർഥം. അതായത് ജലോപരിതലത്തിൽ ഭക്ഷണം കണ്ടാൽ അതിവേഗം വന്ന് വായിലാക്കി അതുപോലെതന്നെ അടിത്തട്ടിലേക്ക് പായുന്ന മത്സ്യങ്ങളാണ് ഇക്കൂട്ടർ.  

കേരളത്തിൽ സാധാരണ വളർത്തിവരുന്നത് റെഡ് ബെല്ലീഡ് പാക്കു എന്ന ഇനമാണ്. നട്ടർ, റെഡ് ബെല്ലി എന്നിങ്ങനെയാണ് ഇവിടുത്തെ പേരുകൾ. എന്നാൽ, ഹിന്ദിക്കാർക്ക് ഇവർ രൂപ്‌ചന്ദ് ആണ്.

വായിൽ നിറയെ പല്ലുകളുണ്ടെങ്കിലും പിരാനകളേപ്പോലെ മാംസഭുക്കുകളല്ല പാക്കു മത്സ്യങ്ങൾ. മിശ്രഭുക്കുകളാണ്‌. അതുകൊണ്ടുതന്നെ സസ്യങ്ങളും മാംസാവശിഷ്ടങ്ങളും ഒരേപോലെ കഴിക്കും. ഉറപ്പേറിയ ആവരണമുള്ള വിത്തുകളൊക്കെ കടിച്ചുപൊട്ടിക്കാൻ പല്ലുകൾ പാക്കുവിനെ സഹായിക്കുന്നു. എന്നാൽ, പടുതക്കുളങ്ങളിൽ വളർത്തുമ്പോൾ പാക്കു മത്സ്യങ്ങൾ പടുത കടിച്ചു കീറുന്നതായി കാണാറുണ്ട്. സത്യത്തിൽ പടുത നശിപ്പിക്കാൻ കടിക്കുന്നതല്ല, പകരം പടുതയുടെ മടക്കിലും മറ്റുമുള്ള പായൽ കഴിക്കാൻ ശ്രമിക്കുമ്പോൾ പടുത കീറുന്നതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com