ADVERTISEMENT

വിശാലമായ ജലാശയങ്ങളിൽ അതിവേഗം വളരുന്ന നാടന്‍ മത്സ്യങ്ങളാണ് വരാലും ചേറും. വലിയ പാറക്കുളങ്ങളിലും ഇവയെ അനായാസം വളർത്തിയെടുക്കാം. ജീവനുള്ള ചെറു മത്സ്യങ്ങളാണ് ഇക്കൂട്ടരുടെ ഇഷ്ടഭക്ഷണം. എന്നാൽ, കൈത്തീറ്റ നൽകി ശീലിപ്പിച്ചെടുക്കാവുന്നതേയുള്ളൂ. 6-8 മാസത്തിനുള്ളില്‍ ഒരു കിലോഗ്രാം തൂക്കം വയ്ക്കും. ജലായശത്തിലെ പിഎച്ച് ലെവല്‍ നാലു വരെ താഴ്ന്നാലും അതിനെ അതിജീവിക്കാൻ ചേറുമീനിനു കഴിയും. പിഎച്ച് നോര്‍മലാണെങ്കില്‍ പ്രജനനവും നടക്കും. അതിനാല്‍ത്തന്നെ ചെയ്യുന്നവന് മികച്ച വരുമാനം നേടിത്തരുന്ന ഒരു മത്സ്യമാണ് ചേർ എന്നാണ് ഈ മേഖലയിലെ പരിചയസമ്പന്നരായ കര്‍ഷകരുടെ അഭിപ്രായം.

പിഎച്ച് റേഞ്ച് 6-7.5 ആണ് പ്രജനനത്തിന് ഏറ്റവും അനുയോജ്യം. പിഎച്ച് തോത് താഴ്ന്നാലും ജീവിക്കുമെങ്കിലും 6.5-8 ആണെങ്കിൽ വളര്‍ച്ചാനിരക്ക് കൂട്ടും. കേരളത്തിലെ കാലാവസ്ഥയ്ക്കിണങ്ങിയ മത്സ്യമായതിനാല്‍ മരണനിരക്കും വളരെ കുറവാണ്.

bral-1
വരാല്‍

ചെളി കുറഞ്ഞ ജലാശയങ്ങളാണ് വരാല്‍, ചേര്‍ മുതലായ മത്സ്യങ്ങളെ വളര്‍ത്താന്‍ അനുയോജ്യം. പ്രതികൂല കാലാവസ്ഥയേപ്പോലും അതിജീവിക്കാനുള്ള ഇവയുടെ കഴിവ് എടുത്തുപറയേണ്ടതാണ്. എത്ര എണ്ണത്തിനെ വേണമെങ്കിലും കുളത്തില്‍ ഇടാന്‍ കഴിയും എന്ന പ്രത്യേകതയുമുണ്ട്. എന്നാൽ, കുഞ്ഞുങ്ങളുടെ ലഭ്യതക്കുറവ് വലിയ വെല്ലുവിളിയാണ്. അനാബസിനെപ്പോലെ മഴക്കാലത്ത് കരകയറിപ്പോകുന്ന സ്വഭാവമുള്ളതിനാൽ നല്ല ശ്രദ്ധയുണ്ടെങ്കിൽ മാത്രമേ ഇവയെ വളർത്താൻ കഴിയൂ. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com