ADVERTISEMENT

കൃത്യമായി ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ജീവനെടുക്കുന്നതാണ് പേവിഷബാധ. അത് മനുഷ്യനാണെങ്കിലും ശരി മൃഗങ്ങളാണെങ്കിലും ശരി. വീട്ടിൽ വളർത്തുന്ന നായ്ക്കൾക്ക് കൃത്യമായി പേവിഷബാധയ്ക്കെതിരേയുള്ള കുത്തിവയ്പ്പ് വർഷാവർഷം എടുത്തിരിക്കണം. പഞ്ചായത്തുകൾ തോറുമുള്ള മൃഗാശുപത്രികളിൽ 15 രൂപ ഫീസ് അടച്ച് കുത്തിവയ്പ്പ് എടുക്കാനാകും. 

തെരുവിൽ വളരുന്ന നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പുകൾ ലഭ്യമാക്കാൻ കഴിയാറില്ല. അതുകൊണ്ടുതന്നെ തെരുവുനായ്ക്കൾ കടിച്ചാൽ കൃത്യമായി ചികിത്സ തേടിയിരിക്കണം.  ഇനി വളർത്തുമൃഗങ്ങളെ കടിച്ചാലും അവയ്ക്ക് ചികിത്സ ലഭ്യമാക്കിയിരിക്കണം. അല്ലാത്തപക്ഷം വലിയ നഷ്ടം ഉടമയ്ക്ക് ഉണ്ടാകും. ഒപ്പം ഭയവും.

ഒരു പശുവിനുണ്ടായ പേവിഷബാധയെത്തുടർന്ന് ഒരു നാട് മുഴുവൻ ഭയത്തിന്റെ മുൾമുനയിൽ നിന്ന കഥ പറയുകയാണ് റിട്ട. വെറ്ററിനറി ഡോക്ടറായ മരിയ ലിസ മാത്യു. പേവിഷബാധ എങ്ങനെയാണ് പകരുന്നതെന്നും ഡോക്ടർ തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നുണ്ട്. 

വീഡിയോ കാണാം...

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com