ദേ, ഇവനാണ് അവൻ, ബാഗ്‌ദാദിയെ പിടികൂടിയവൻ, ബെൽജിയൻ മലിനോയിസ്

HIGHLIGHTS
  • ലാദനെ വധിച്ച സംഘത്തിലുണ്ടായിരുന്നത് കെയ്റോ എന്ന മലിനോയിസായിരുന്നു
malinois
SHARE

അന്ന് ബിൻലാനദൻ ഇന്ന് ബാഗ്‌ദാദി... തീവ്രവാദ സംഘടനകളുടെ തലവന്മാർ അമേരിക്കൻ സൈന്യത്തിനു മുന്നിൽ പരാജയപ്പെട്ടപ്പോൾ രണ്ടു ദൗത്യങ്ങളിലും താരമായത് ഒരു പറ്റം നായ്ക്കളായിരുന്നു. എത്ര പ്രതിസന്ധി ഘട്ടത്തിലാണെങ്കിൽ പോലും ശത്രുവിനെ വിടാതെ പിന്തുടരുന്ന ബെൽജിയൻ മലിനോയിസ് ഇനത്തിൽപ്പെട്ട നായ്ക്കളായിരുന്നു കൊടും ഭീകരൻ ബാഗ്‌ദാദിയുടെ പതനത്തിനു പിന്നിൽ. അമേരിക്കൻ സൈന്യത്തിന്റെ ശ്വാനപ്പടയിലെ പ്രധാനികളാണ് ബെൽജിയം സ്വദേശികളായ മലിനോയിസുകൾ. 

ബാഗ്‌ദാദിയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമിടെ പരിക്കേറ്റ നായയുടെ ചിത്രം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെ ട്വിറ്ററിലൂടെ പുറത്തുവിട്ടു. ദൗത്യത്തിനിടെ നായയ്ക്ക് പരിക്കേറ്റെങ്കിലും പരിക്ക് സാരമുള്ളതല്ല എന്നാണ് ജനറൽ മാർക്ക് എ. മില്ലി അറിയിച്ചത്. ചിത്രം പുറത്തുവിട്ടെങ്കിലും നായയുടെ പേര് രഹസ്യമായിത്തന്നെ സൂക്ഷിച്ചിരിക്കുകയാണ്. 

മൂന്നു കുട്ടികളെയുമായി ബാഗ്ദാദി ടണലിലേക്ക് ഓടിയപ്പോൾ പിന്തുടർന്നത് ഈ നായയായിരുന്നു. ഒടുവിൽ കുട്ടികൾക്കൊപ്പം ബാഗ്‌ഗാദി പൊട്ടിത്തെറിച്ചപ്പോൾ നായയ്ക്കു പരിക്കേറ്റു. ചെറിയ പരിക്ക് മാത്രമാണുള്ളതെന്നും വൈകാതെതന്നെ സുഖം പ്രാപിക്കുമെന്നുമാണ് മില്ലിയുടെ പ്രസ്താവന. ഇപ്പോഴും തീവ്രപരിചരണവിഭാഗത്തിലാണ് നായയുള്ളത്. വൈകാതെതന്നെ പരിശീലനകന്റെ അടുത്തെത്തും അതുകൊണ്ടുതന്നെ ചിത്രങ്ങളോ പേരോ പുറത്തുവിടാൻ കഴിയില്ലെന്നും മില്ലി പറഞ്ഞു.

കയ്‌റോ എന്ന പേരുള്ള ബെൽജിയൻ മലിനോയിസ് ഇനത്തിൽപ്പെട്ട നായയായിരുന്നു 2011ൽ ഒസാമ ബിൻ ലാദനെ വധിച്ച ദൗത്യത്തിലുണ്ടായിരുന്നത്.

ചുറുചുറുക്കും ശത്രുവിനെ നേരിടാനുള്ള തന്റേടവുമുള്ള ബെൽജിയൻ മലിയോനിസ് നായ്ക്കളെക്കുറിച്ച് കൂടുതൽ വായിക്കാൻ ഈ ലിങ്കിൽ പ്രവേശിക്കുക..

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA