sections
MORE

നായ്ക്കളുടെ പ്രസവവും പരിചരണവും: ശ്രദ്ധിക്കാൻ ഏറെയുണ്ട്

HIGHLIGHTS
  • ഗർഭകാലത്തെ മൂന്നായി തിരിച്ച് പരിചരണം നൽകാം
  • അറിവില്ലായ്‍മ പല കഷ്ടനഷ്ടങ്ങൾക്കുമിടയാക്കും
dog
SHARE

നായ്‍ക്കളുടെ ഗർഭകാലം 63 ദിവസമായി കണക്കാക്കാം. 65 ശതമാനം നായ്‍ക്കളും ഇണചേർത്തതിന്റെ 63–ാം ദിവസത്തിലാണ് പ്രസവിക്കുക. 56 ദിവസത്തിനുശേഷമുള്ള പ്രസവത്തെ സാധാരണ പ്രസവമായി കണക്കാക്കുന്നു. അതിനു മുമ്പുള്ളത് പ്രിമച്വർ പ്രസവമായി കരുതി നവജാതർക്ക് ഇങ്കുബേറ്റർ പരിചരണം നൽകേണ്ടതാണ്. 

ഗർഭകാലത്തെ മൂന്നായി തിരിച്ച് പരിചരണം നൽകാം. ഇണചേർത്തുകഴിഞ്ഞാൽ 48 മണിക്കുർ പൂർണ്ണവിശ്രമം അനുവദിക്കുക. മേറ്റിങിനുശേഷം ഭക്ഷണത്തിൽ പെട്ടെന്നുള്ള മാറ്റങ്ങൾ വരുത്തരുത്. 15 ദിവസം വരെയുള്ള കാലയളവിനെ ഒന്നാം ഘട്ടമായി കണക്കാക്കാം. രണ്ടാമത്തെ ഘട്ടം 15 മുതൽ 45 ദിവസം വരെയുള്ള സമയമാണ്. ഈ സമയം ചിലപ്പോൾ ചിലതരം ഭക്ഷണത്തോട് വിരക്തി കാണിക്കും. എന്നാൽ ചില ഭക്ഷണത്തോട് പ്രത്യേക താൽപരൃവുമുണ്ടാകും. ഇഷ്ടഭക്ഷണം കൊടുക്കുകയും ഭക്ഷണത്തിലെ അപരൃാപ്തത പരിഹരിക്കത്തക്കവണ്ണം മൾട്ടി വിറ്റാമിനുകളും കാത്സൃവും നൽകുകയും വേണം. 

ഓരോ ആഴ്ചയിലും ശരീരഭാരം രേഖപ്പെടുത്തുന്നത് ഗർഭാവസ്ഥ ഉറപ്പുവരുത്തുന്നതിന് സഹായിക്കും. വൃായാമം അനുവദിക്കുകയും കുളി, ഗ്രൂമിങ് തുടങ്ങിയവയിൽ ശ്രദ്ധിക്കുകയും വേണം. ഭക്ഷണത്തിന്റെ നിലവാരം മെച്ചപ്പെടുത്തണം. ആവശൃത്തിന് വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കണം. വിളർച്ച ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നിരീക്ഷിക്കുകയും വിളർച്ച പരിഹരിക്കുകയും വേണം. 

ഗർഭാവസ്ഥയിൽ ഈറ്റത്തിൽനിന്ന് (Vagina) സുതാരൃമായ ശ്രവങ്ങൾ (transperant discharge) ഉണ്ടാവുക സാധാരണയാണ്. 45 ദിവസം മുതലുള്ള 15 ദിവസങ്ങൾ മൂന്നാം ഘട്ടമായികണക്കാക്കാം. വിരയിളക്കൽ നടത്താവുന്ന സമയമാണ്. Febantasole syp ഉപയോഗിക്കാം. 48–ാം ദിവസം ആവശൃമെങ്കിൽ DHLP വാക്സിനെടുക്കാം. 

വയർ വലുതായി കാണപ്പെടാൻ തുടങ്ങുന്നത് ഈ ഘട്ടത്തിലാണ്. മുലക്കാമ്പുകളിൽ മാറ്റങ്ങൾ കാണാം ഈ സമയം മുതൽ മുലക്കാമ്പുകൾ വൃത്തിയായി സൂക്ഷിക്കുന്നത് മിൽക്ക് ഇൻഫെക്ഷൻ (malitis) പോലുള്ള അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും. വയർ വലുതാകുന്നതിനാൽ ആഹാരം പലതവണയായി നൽകുകയും ആഹാരം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യണം. 55 ദിവസമാകുമ്പോൾ വയർ പിൻ കാലുകളുടെ ഇടയിലേക്ക് മാറിയതായി കാണാം. പ്രസവത്തിനുള്ള മുറിയിലേക്ക് മാറ്റേണ്ട സമയം ഇതാണ്.

dog-3
ലാബ്രഡോർ ഇനം നായയും കുഞ്ഞുങ്ങളും

പ്രസവ പരിചരണം 

നായ്‍ക്കളുടെ പ്രസവപരിചരണം പലർക്കും കീറാമുട്ടിയാണ്. അറിവില്ലായ്‍മ പല കഷ്ടനഷ്ടങ്ങൾക്കുമിടയാക്കും. പ്രസവസമയം കൃത്യമായി മനസിലാക്കാൻ കഴിയണം. പ്രസവദിവസത്തോടടുക്കുമ്പോൾ ശരിയായ നിരീക്ഷണമാവശ്യമാണ്. പ്രസവസമയമടുക്കുമ്പോൾ വയർ പിൻകാലുകളുടെയിടയിലേക്ക് മാറുന്നതും ഭക്ഷണം കഴിക്കുന്നതിനോട് വിമുഖത കാണിക്കുന്നതും സാധാരണയാണ്.

പ്രസവസമയം ധാരാളം ജലാംശം ആവശൃമായതിനാൽ ജലാംശം കൂടുതലുള്ള ഭക്ഷണം പല തവണയായി കൊടുക്കാം. പ്രസവത്തിന് മുമ്പായി വേണ്ട തയാറെടുപ്പുകൾ നടത്തുന്നത് ഉടമയുടെയും നായയുടെയും മാനസികസമ്മർദ്ദം കുറയ്ക്കും.

സാധാരണ നിലയിൽ പ്രസവം നടക്കുന്നതിന് മരുന്നുകൾ ആവശ്യമില്ല. ഇഞ്ചക്ഷൻ പോലെയുള്ള കാരൃങ്ങൾ പരിചയക്കാരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ചെയ്യരുത്. പ്രസവത്തിനു നൽകുന്ന ഉത്തേജക മരുന്നുകൾ അനവസരത്തിലുപയോഗിച്ചാൽ ഗർഭപാത്രം പൊട്ടിപ്പോകുക പോലെയുള്ള അപകടാവസ്ഥയിലേക്കു നയിച്ചേക്കാം. മാത്രമല്ല പാലുൽപാദനത്തയും ദോഷകരമായി ബാധിക്കാം. ആയതിനാൽ ഗർഭാവസ്ഥയിലുള്ള പരിചരണം, ക്രമമായ വ്യായാമം തുടങ്ങിയവയാണ് പ്രധാനമായിട്ടുള്ളത്. 

dog-4
രാജപാളയം ഇനം നായയും കുഞ്ഞുങ്ങളും

ഇണചേർക്കൽ കഴിഞ്ഞാൽ 24 മണിക്കൂറിനുള്ളിൽ ഭ്രൂണം ഗർഭപാത്രത്തിനുള്ളിൽ പറ്റിപ്പിടിച്ച് വളരാനാരംഭിക്കും. ആയതിനാൽ കുളി കഴിഞ്ഞ് ശരീരം കുടഞ്ഞതുകൊണ്ടോ ഇരുകാലിൽ എണീറ്റുനിന്നതുകൊണ്ടോ കുരച്ചതുകൊണ്ടോ ഗർഭമലസൽ ഉണ്ടാവുകയില്ല. ഗർഭിണിയായ നായകൾക്കാവശ്യമായ വ്യായാമം അനുവദിക്കാതിരിക്കുന്നത് പ്രസവവും പരിചരണവും ദുഷ്കരമാക്കും.

കരുതി വയ്കേണ്ട വസ്തുക്കൾ മരുന്നുകൾ 

  • കത്രിക 
  • ഷേവിങ് ബ്ലേഡ് (1 പാക്കറ്റ്)
  • എക്സാമിനേഷൻ ഗ്ലൗസ് (6 ജോടി) 
  • കോട്ടൺ വേസ്റ്റ് (1/2 kg)
  • Scavon lotion 
  • Betadin lotion  
  • Glucose powder
  • Shelcal syp 

പ്രസവദിവസത്തിന് ഒരു ദിവസം മുൻപെങ്കിലും പ്രസവത്തിനായൊരുക്കിയ മുറിയിൽ നായയെ പ്രവേശിപ്പിക്കണം. മതിയായ വായുസഞ്ചാരവും ചൂടു ക്രമീകരിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കണം. മതിയായ വെളിച്ചമാവശ്യമാണ്. ശുശ്രൂഷയ്ക്കായി നമുക്ക് നായയുടെ അടുത്തിരിക്കാൻ കഴിയണം. ഗർഭാശയമുഖം വികസിച്ച് അംനിയോട്ടിക് ഫ്ളൂയിഡ് പുറത്തു വരുന്നതോടുകൂടി രണ്ടാം ഘട്ടം ആരംഭിച്ചു എന്ന് കരുതാം. 

dog-1
വേണം കരുതൽ

ഒരു മണിക്കൂറിനുള്ളിൽ കുട്ടി പുറത്തുവന്നില്ലെങ്കിൽ ഡോക്ടറുടെ സേവനം തേടണം. പിന്നീടുള്ള സമയം ഗോൾഡൻ മിനിറ്റ്സാണ് പാഴാക്കാൻ പാടില്ല. പെട്ടെന്ന് ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തയിടങ്ങളിൽ ആദ്യ പ്രസവം ആശുപത്രിയിലാക്കുന്നതാണ് ഉചിതം. കുട്ടിയുടെ ശരീരഭാഗങ്ങൾ പുറത്ത് കണ്ടുതുടങ്ങിയാൽ ഗ്ലൗസ് ധരിച്ച് സാവധാനം കുട്ടിയെ പുറത്തെടുക്കാം. പുക്കിൾക്കൊടി അമ്മ കടിച്ചുമുറിച്ച് കുട്ടിയെ വൃത്തിയാക്കുന്നില്ലാത്ത പക്ഷം കുട്ടിയുടെ ശരീരത്തിൽനിന്ന് ഒരിഞ്ചു മാറ്റി ഒരു നൂൽ കെട്ടി അതിന്റെയിപ്പുറം മുറിച്ചുവിടുകയും വേണം. കുട്ടിയെ ഏതാനം സെക്കന്റുകൾ തലകീഴായി പിടിച്ച് മൂക്കിനുള്ളിൽ ശ്രവങ്ങളുണ്ടെങ്കിൽ പുറത്തുവരാൻ അനുവദിക്കണം. പഞ്ഞിയുപയോഗിച്ച് തുടച്ചു വൃത്തിയാക്കി അമ്മയുടെ അടുത്ത് കിടത്താം. വീണ്ടും കുഞ്ഞ് പുറത്തുവരാനുള്ള സാഹചര്യത്തിൽ അമ്മയുടെ ചവിട്ടേൽക്കാൻ സാധ്യതയുണ്ടെങ്കിൽ കുഞ്ഞിനെ സുരക്ഷതമായ 

സ്ഥാനത്തേക്കു മാറ്റാം. ഒരു നല്ല കാർട്ടൺബോക്സ് ന്യൂസ് പേപ്പർ വിരിച്ച് അതിനായൊരുക്കിയെടുക്കാം. അതിനുള്ളിൽ കുപ്പിയിൽ ചൂടുവെള്ളം നിറച്ച് ഒരു കനമുള്ള കൊട്ടൺ തുണി വിരിച്ച് കുഞ്ഞിന്റെ ശരീരോഷ്മാവ് നിലനിർത്താം. 

കുഞ്ഞുങ്ങൾ എല്ലാം പുറത്തുവന്നാൽ അമ്മ ശാന്തമായി ഉറങ്ങാനാരംഭിക്കും. ഇത് പ്രസവം പൂർത്തിയായതിന്റെ ലക്ഷണമായി കണക്കാക്കാം. പ്രസവസമയം മണിക്കൂറുകൾ നീളുമ്പോൾ അമ്മയുടെ ശരീരത്തിൽനിന്ന് ജലനഷ്ടം പരിഹരിക്കാൻ പാൽ, ഗ്ലൂക്കോസ് പൗഡർ എന്നിവ കൊടുക്കണം. അമ്മ കിടക്കുന്ന പൊസിഷനിൽ അതു കുടിക്കാൻ സൗകരൃമുണ്ടാക്കണം. പാൽ ഉത്പാദിപ്പിച്ച് തുടങ്ങുന്ന സമയമായതിനാൽ പല തവണയായി 20 ml എങ്കിലും കാത്സ്യം ടോണിക് അമ്മയ്ക്ക് നൽകാവുന്നതാണ്. 

കുഞ്ഞുങ്ങളെ അമ്മയിൽനിന്നു മാറ്റി സൂക്ഷിക്കുന്ന സാഹചരൃത്തിൽ ഓരോ രണ്ടു മണിക്കൂറിനിടയിലും കുഞ്ഞുങ്ങളെ മുലപ്പാൽ കുടിപ്പിക്കണം. പാൽ ഉൽപാദനം താമസിക്കുന്ന സാഹചര്യമുണ്ടായാൽ ശുദ്ധമായ തേൻ 1:3 എന്ന കണക്കിൽ തിളപ്പിച്ചാറിയ വെള്ളത്തിൽ ചേർത്ത് കുട്ടികൾക്ക് കൊടുക്കാം. പ്രസവമുറിയിലെ ഊഷ്മാവ് 38- 39 നിലവാരത്തിൽ സൂക്ഷിക്കാം. അതിനായി ബൾബുകളും മുറിയിലെ താപനില ക്രമീകരിക്കുന്നതിന് തെർമോമീറ്ററും ഉപയോഗിക്കാം.

(ദീർഘകാലമായി നായ്ക്കളെ ബ്രീഡ് ചെയ്യുന്ന വ്യക്തിയാണ് ലേഖകൻ.)

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA