നായകൾക്ക് പരിശീലനം എന്തിനാണ്?

HIGHLIGHTS
  • പരിശീലനത്തിനായി നായകളെ മാത്രം സ്‌കൂളില്‍ അയച്ചിട്ടു കാര്യമില്ല
  • പരിചരിക്കാന്‍ കഴിയില്ലെങ്കില്‍ നായയെ വാങ്ങാതിരിക്കുന്നതാണ് നല്ലത്
dog-training-1
SHARE

വീട്ടില്‍ വളര്‍ത്തുന്ന നായകൾക്കു പരിശീലനം ആവശ്യമില്ലെങ്കിലും യജമാനന്റെ ആജ്ഞകള്‍ അനുസരിക്കുന്ന നായകള്‍ എപ്പോഴും അവരുടെ പ്രിയപ്പെട്ടവരായിരിക്കും. നായകള്‍ക്കു പ്രാഥമിക പരിശീലനം വീട്ടിലെ അംഗങ്ങള്‍ക്കു തന്നെ നൽകാവുന്നതേയുള്ളൂ. എന്നാല്‍, ഒരു വയസിനുള്ളില്‍ത്തന്നെ ഇത്തരം പരിശീലനം നടത്തിയിരിക്കണം. കാരണം, ആ പ്രായത്തിൽ മാത്രമേ അവ കൂടുതല്‍ വേഗം നിർദേശങ്ങൾ പഠിച്ചെടുക്കൂ. നായക്കമ്പം കേരളത്തില്‍ വര്‍ധിച്ചുവരുന്നതിനാല്‍ നായപരിശീലനകേന്ദ്രങ്ങളും നിരവധിയുണ്ട്. ആക്രമണസ്വഭാവമുള്ള നായകളെ ഇത്തരത്തിലുള്ള സ്കൂളുകളിൽ അയച്ച് പരിശീലനം നൽകിയാൽ അവയെ നിയന്ത്രണത്തിലാക്കാവുന്നതേയുള്ളൂ.

പരിശീലനം ഉടമയ്ക്കും

പരിശീലനത്തിനായി നായകളെ മാത്രം സ്‌കൂളില്‍ അയച്ചിട്ടു
കാര്യമില്ല. അവ അവിടെ പഠിച്ചതെന്തൊക്കെയാണെന്ന് നായയുടെ ഉടമയും അറിഞ്ഞിരിക്കണം. എന്നാല്‍ മാത്രമേ അവയെ നിയന്ത്രിക്കാന്‍ കഴിയൂ.

മറ്റുള്ളവരെ നോക്കി വാങ്ങരുത്

മറ്റുള്ളവര്‍ നായയെ വളര്‍ത്തുന്നതില്‍ ആകൃഷ്ടരായി നായയെ വാങ്ങാന്‍ ഇറങ്ങിത്തിരിക്കുന്നവരാണ് ഇന്നു പലരും. ആദ്യത്തെ ഉത്സാഹം കഴിഞ്ഞാല്‍ പിന്നെ നായയെ പലരും ഗൗനിക്കാറേയില്ല. അപ്പോള്‍ മുതല്‍ അവയുടെ കഷ്ടകാലവും തുടങ്ങും. പട്ടിണിക്കിട്ടോ പരിചരണം ലഭിക്കാതെയോ വളരുന്ന നിരവധി മുന്തിയ ഇനം നായകളെ ഇന്നു ചുറ്റും കാണാന്‍ കഴിയും. പരിചരിക്കാന്‍ കഴിയില്ലെങ്കില്‍ നായയെ വാങ്ങാതിരിക്കുന്നതാണ് നല്ലത്.

മുന്തിയ ഭക്ഷണക്രമം വേണ്ട

മുന്തിയ ഇനം നായ്ക്കളെന്നു കേള്‍ക്കുമ്പോഴേ പലരും ചോദിക്കുന്ന ചോദ്യമാണ് അവയ്ക്ക് പ്രത്യേക ഭക്ഷണം വാങ്ങി നൽകേണ്ടേ എന്ന്. സാധാരണ വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് ഉടമസ്ഥരുടെ ഭക്ഷണത്തിന്റെ വിഹിതംതന്നെ നൽകി ശീലിപ്പിക്കുന്നതാണ് നല്ലത്. 

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA