ആയിരങ്ങളെ കൊന്നൊടുക്കാൻ നേതൃത്വം നൽകിയ ഐഎസ് തലവൻ അബൂബക്കർ ബഗ്ദാദിയുടെ മരണവുമായി ബന്ധപ്പെട്ട് താരമായത് ഒരു നായയാണ്. അമേരിക്കൻ മിലിറ്ററിയുടെ ശ്വാനപ്പടയിൽ അംഗമായ ബെൽജിയൻ മലിനോയിസ് ഇനം നായയാണ് താരം.

വർഷങ്ങളായി അമേരിക്കൻ മിലിറ്ററിയുടെ ഭാഗമായ ഈ ഇനം നായകൾ 2011ൽ ഒസാമ ബിൽ ലാദനെ വകവരുത്തിയ ദൗത്യത്തിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഏറ്റവുമൊടുവിലിതാ കേരളാ പോലീസിന്റെ ഡോഗ് സ്ക്വാഡിലേക്കും ബെൽജിയം മലിനോയിസ് നായകൾ എത്തുന്നു. എന്താണ് ഈ നായകൾക്ക് ഇത്ര പ്രചാരം ലഭിക്കാൻ കാരണം? എന്തായിരിക്കാം അവരുടെ പ്രത്യേകതകൾ? വിഡിയോ കാണാം