മീൻപിടിത്തം വെറുമൊരു നേരംപോക്കല്ല, അതൊരു കലയാണ്

HIGHLIGHTS
  • പിടിച്ച മീനെ തിരിച്ചു ജീവിക്കാൻ വിട്ട് വലിയ മനസുകാണിക്കുന്നവർ
lure
SHARE

ആംഗ്ലിങ് (Angling) എന്നു പറയുന്നത് നമ്മുടെ സാധാരണ മീൻപിടുത്തം തന്നെ. പിടിച്ച മീനെ തിരിച്ചു ജീവിക്കാൻ വിട്ട് വലിയ മനസുകാണിക്കുന്ന ചിലരെ Anglers എന്നു സായിപ്പു വിളിക്കുന്നു. അല്ലെങ്കിൽ angling/anglers എന്നതിന്റെ അർത്ഥം അങ്ങനെ വ്യാഘ്യാനിച്ചിരിക്കുന്നു. എന്തായാലും സംഭവം നല്ലതാണ്. നാം മീൻ പിടിക്കും കഴിക്കും. പിന്നെ ഒരു ഗമയ്ക്ക് ആവശ്യത്തിൽ കൂടുതൽ പിടിക്കും. ഫ്രിഡ്ജിൽ കൊള്ളാത്തത് കൂട്ടുകാർക്കോ നാട്ടുകാർക്കോ കൊടുക്കും. അപൂർവമത്സ്യങ്ങളും അതിൽ പെടും. പക്ഷേ, ഇത് സായിപ്പിന്റെ മീൻപിടിത്തത്തിൽ  പെടില്ല. സായിപ്പിന്റെ ചൂണ്ടയും മറ്റ് ​ഉപകരണങ്ങളുംകൊണ്ട് പിടിക്കുമ്പോൾ ഈ ആംഗ്ലിങും കടമെടുക്കാം. സംഭവം കൊള്ളാം. മീൻ പോയി പുതിയ കുഞ്ഞുങ്ങളെ ഉണ്ടാക്കട്ടെ. നമുക്കു ശേഷം ഈ ഭൂമിയിൽ ജനിക്കുന്നവർക്കും കുറച്ചു ബാക്കി വച്ചേക്കാം. എന്ത് പറയുന്നു?

ഇത് നമുക്കല്ലാതെ വേറെ ആർക്കും ചെയ്യാൻ പറ്റില്ല. ഫിഷിങ്ങിന്റെ ഏറ്റവും രസകരമായ ഭാഗം ചൂണ്ട സംവിധാനങ്ങൾക്കൊണ്ടും ആശയങ്ങൾകൊണ്ടും മത്സ്യത്തെ ചൂണ്ടയിൽ പിടിപ്പിച്ച് അതുമായി ഗുസ്തി പിടിച്ച് കര്യക്ക്‌ വലിച്ചുകയറ്റുന്നതാണ്. അതുകഴിഞ്ഞാൽ അതിനെ തിരിച്ചു വിടാം എന്ന ഒരു ആശയം എല്ലാവർക്കും ഉണ്ടായാൽ നന്ന്. 

ഇനി മീൻ പിടിച്ചു തിരിച്ചു വിട്ടു നമുക്ക് ഗമ കാണിക്കാം.

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA