ഇറച്ചിക്കോഴി കഴിക്കുന്നവർ തറവാട്ടു മഹിമ അറിഞ്ഞിരിക്കണം

HIGHLIGHTS
  • സെലക്ടീവ് ബ്രീഡിങ് നടത്തി, ഇൻബ്രീഡിങ് ഒഴിവാക്കി ഉരുത്തിരിച്ചെടുത്തിട്ടുള്ള ഇനം
  • സാധാരണക്കാർക്കും ഇറച്ചി കഴിക്കാൻ കഴിയും
chicken
SHARE

പലരുടെയും സംശയമാണ് നാടൻ കോഴിക്ക് എത്രയൊക്കെ തീറ്റ കൊടുത്താലും ഇറച്ചിക്കോഴിക്കുഞ്ഞുങ്ങള്‍ വളരുന്നതുപോലെ വളരുന്നില്ലല്ലോ. അപ്പോഴത് ഹോർമോൺ കൊടുത്തതുകൊണ്ടാവില്ലേ... ആരോ പറഞ്ഞതനുസരിച്ച് ഹോർമോൺ കൊടുത്തിട്ടാണ് വളരുന്നതെന്ന ചിന്ത പലരും ഉപേക്ഷിക്കാൻ തയാറല്ല. ആ വിശ്വാസം അവിടെ നിൽക്കട്ടെ. ഇറച്ചിക്കോഴിയുടെയും സാധാരണ മുട്ടക്കോഴി അല്ലെങ്കിൽ നാടൻ കോഴികളുടെയും തറവാട്ടു മഹിമ അറിഞ്ഞാൽ മനസിലാകും എന്തുകൊണ്ടാണ് അവ പെട്ടെന്ന് വളരുന്നതെന്ന്.

വർഷങ്ങളോളം നീണ്ട ഗവേഷണങ്ങൾക്കൊടുവിൽ സെലക്ടീവ് ബ്രീഡിങ് നടത്തി, ഇൻബ്രീഡിങ് ഒഴിവാക്കി ഉരുത്തിരിച്ചെടുത്തിട്ടുള്ളതാണ് ഇറച്ചിയാവശ്യത്തിനുള്ള ഇനം കോഴികളെ. കുറഞ്ഞ കാലംകൊണ്ട് അധിക തീറ്റച്ചെലവ് ഇല്ലാതെ വളർത്തിയാൽ മാത്രമേ ഇറച്ചിയാവശ്യത്തിനുള്ള കോഴിവളർത്തൽ ലാഭകരമാകൂ. അങ്ങനെയെങ്കിൽ മാത്രമേ സാധാരണക്കാർക്കും ഇറച്ചി കഴിക്കാൻ കഴിയും എന്ന സ്ഥിതിയുണ്ടാകൂ. അല്ലെങ്കിൽ ആർക്കും ഇറച്ചി വാങ്ങാൻ പറ്റാത്തയത്ര വിലയിൽ കോഴി എത്തിച്ചേരുമായിരുന്നു. ഇറച്ചിക്കോഴികളുടെ പ്രത്യേകതകളും അവയുടെ ജീവിത രീതികളും ചില ഉദാഹരണങ്ങൾ മുൻനിർത്തി ഡോ. മരിയ ലിസ മാത്യു വിശദീകരിക്കുന്നു. വിഡിയോ കാണാം.

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA