തത്തക്കുഞ്ഞുങ്ങളെ എങ്ങനെ ഇണക്കിയെടുക്കാം? – വിഡിയോ

HIGHLIGHTS
  • ഇണക്കിയെടുത്തു സംസാരിപ്പിക്കുക എന്നത് അൽപം ശ്രമകരമായ കാര്യമാണ്
  • സംസാരിപ്പിച്ചെടുക്കുന്ന തത്തകൾക്ക് ഇന്ന് വിപണിയിൽ മോഹവിലയുണ്ട്
macaw
SHARE

പക്ഷിപ്രേമികളുടെ ഇഷ്ടയിനമാണ് തത്തകൾ. ഇന്ത്യൻ ഇനങ്ങളായ റിങ് നെക്ക് പാരക്കീറ്റ്, അലക്സാൻഡ്രിയൻ പാരക്കീറ്റ് മുതലായവ വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്നവയായതിനാൽ അവയെ വളർത്താൻ നിയമപരമായി തടസമുണ്ട്. തത്തകളില്ലെങ്കിൽ പിന്നെയെങ്ങനെ പക്ഷിപ്രേമിയാകും? ആ സാഹചര്യത്തിലാണ് വിദേശയിനം തത്തകൾ ഇന്ത്യയിലേക്ക് ചേക്കേറിയത്. അവയെ വളർത്തുന്നതിൽ നിയമതടസങ്ങളില്ലാത്തതിനാൽ നിരവധി പേർ ഇന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന തത്തകളെ വളർത്തുന്നുണ്ട്. 

ലക്ഷങ്ങൾ വിലമതിക്കുന്ന തത്തകളെ ഇണക്കി കൂടെക്കൂട്ടുന്ന രീതി ഇന്ന് ഏറെ പ്രചാരത്തിലുണ്ട്. സാധാരണ ബഡ്ജെറിഗാറുകളും ആഫ്രിക്കൻ ലവ് ബേർഡുകളും മുതൽ ആഫ്രിക്കൻ ഗ്രേ, കോക്കറ്റൂ, മക്കാവ് തുടങ്ങിയവ വരെ നീണ്ടുകിടക്കുന്ന തത്തവർഗങ്ങളെ ഇണക്കിയെടുത്തു സംസാരിപ്പിക്കുക എന്നത് അൽപം ശ്രമകരമായ ഒരു കാര്യമാണ്. കൃത്യമായ പരിശീലനം നൽകി സംസാരിപ്പിച്ചെടുക്കുന്ന തത്തകൾക്ക് ഇന്ന് വിപണിയിൽ മോഹവിലയുമുണ്ട്. 

തത്തകളെ എങ്ങനെ ഇണക്കിയെടുക്കാമെന്ന് പാലാ സ്വദേശിയും കേരള പെറ്റ് ഫാംസ് ഉടമയുമായ വി.എം. രഞ്ജിത്ത് വിശദീകരിക്കുന്നു. രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവർണത്തത്തയിലെ പക്ഷികൾ രഞ്ജിത്തിന്റേതായിരുന്നു. 

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA