ADVERTISEMENT

ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള പശുക്കളുടെ കണക്കെടുത്താൽ ഇന്ത്യയിലെ തനത് ബ്രീഡുകളും അതിൽ ഇടംപിടിച്ചിരിക്കും. പുങ്കന്നൂർ കുള്ളൻ പശുക്കൾ അത്തരത്തിൽ സൗന്ദര്യംകൊണ്ട് ലോകം കീഴടക്കിയവരാണ്. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ പുങ്കന്നൂർ എന്ന ഗ്രാമമാണ് പുങ്കന്നൂർ ഡ്വാർഫ് ഇനം പശുക്കളുടെ ജന്മനാട്. ലോകത്തിലെ ഏറ്റവും ചെറിയ കന്നുകാലിയിനവുമാണിത്. 

രൂപം

ഇളം ചാരനിറമുള്ള ശരീരം, വീതിയേറിയ നെറ്റിത്തടം, ചെറിയ കൊമ്പുകൾ, 70–90 സെന്റീമീറ്റർ ഉയരം, 115–200 കിലോഗ്രാം ഭാരം തുടങ്ങിയവയാണ് പ്രധാന പ്രത്യേകതകൾ. ഒരു ലിറ്ററിൽ താഴെ മാത്രമാണ് പാലുൽപാദനം. വരൾച്ച തരണം ചെയ്യാനുള്ള ശേഷിയുള്ളതിനാൽ ഏതു കാലാവസ്ഥയിലും ജീവിക്കാൻ കഴിയും. 

പ്രത്യേകതയുള്ള പാൽ

പാലുൽപാദനം കുറവാണെങ്കിലും കൊഴുപ്പിന്റെ അളവ് ഇക്കൂട്ടരുടെ പാലിൽ കൂടുതലാണ്. അതായത്, മറ്റിനം പശുക്കളുടെ പാലിൽ കൊഴുപ്പിന്റെ അളവ് 3–3.5 ശതമാനമാണെന്നിരിക്കേ പുങ്കന്നൂർ കുള്ളന്മാരുടെ പാലിൽ എട്ടു ശതമാനം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. 

വംശനാശത്തിലേക്ക്

ഇന്ത്യൻ തനത് ഇനമാണെങ്കിലും വംശനാശത്തിന്റെ വക്കിലാണ് പുങ്കന്നൂർ കുള്ളന്മാർ. കണക്കുകൾപ്രകാരം ഇന്ന് അവശേഷിക്കുന്നത് 60 എണ്ണം മാത്രമാണ്. ഇതിൽത്തന്നെ ഏറിയപങ്കും ചിറ്റൂർ ജില്ലയിലെ ലൈവ്‍സ്റ്റോക്ക് റിസർച്ച് സ്റ്റേഷനിൽ സംരക്ഷിക്കുന്നവയാണ്. ഇന്ത്യൻ ഇനങ്ങളെ വളർത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി സ്വകാര്യ ബ്രീഡർമാരും പുങ്കന്നൂർ കുള്ളന്റെ പ്രജനനത്തിന് പ്രാധാന്യം നൽകുന്നുണ്ട്. 

വിഡിയോ കാണാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com