മുയലിറച്ചി കഴിക്കാനുണ്ട് പത്ത് കാരണങ്ങൾ

HIGHLIGHTS
 • ഏറ്റവും മികച്ച വൈറ്റ് മീറ്റ്
 • ഹൃദ്രോഗമുള്ളവർക്കും കഴിക്കാം
rabbit
SHARE

കുറേ കാലം പിന്നിലേക്ക് സഞ്ചരിച്ചാൽ... അതായത് 1940–50 കാലയളവിൽ മുയലിറച്ചിയായിരുന്നു ഭക്ഷണത്തിനായി കൂടുതലും ഉപയോഗിച്ചിരുന്നത്. അതായത് ഇന്ന് ബ്രോയിലർ കോഴി പിടിച്ചടക്കിയ സ്ഥാനം അന്ന് മുയലുകൾക്കായിരുന്നുവെന്ന് സാരം. പിന്നീട് കാലം മാറിയപ്പോൾ തീൻമേശയിലെ വിശിഷ്‌ട വിഭവം എന്ന പേരിൽ മുയലിറച്ചി വല്ലപ്പോഴുമായി. എന്നാൽ, മറ്റ് മൃഗങ്ങളുടെയോ പക്ഷികളുടെയോ ഇറച്ചികളിൽനിന്നു വ്യത്യസ്തമായി മുയലിറച്ചിക്ക് ചില ഗുണങ്ങളൊക്കെയുണ്ട്. അവ എന്തൊക്കെയാണെന്ന് മനസിലാക്കി മുയലിറച്ചിയെ വീണ്ടും നമുക്ക് തീൻമേശയിലേക്കെത്തിക്കാം.‌

 1. ഇന്ന് മാർക്കറ്റിൽ ലഭ്യമായിട്ടുള്ളതിൽ ഏറ്റവും മികച്ച വൈറ്റ് മീറ്റ്. 
 2. അതിവേഗം ദഹിക്കുന്ന പ്രോട്ടീന്റെ അളവ് മുയലിറച്ചിയിൽ കൂടുതലാണ് (100 ഗ്രാം ഇറച്ചിയിൽ 21 ഗ്രാം).‌
 3. മറ്റ് മൃഗങ്ങളുടെ ഇറച്ചിയെ അപേക്ഷിച്ച് കൊഴുപ്പിന്റെ അളവ് വളരെ കുറവ് (100 ഗ്രാം ഇറച്ചിയിൽ ശരാശരി 6 ഗ്രാം).
 4. മറ്റിനം ഇറച്ചികളെ അപേക്ഷിച്ച് കാലറി മൂല്യം കുറവ്.‌
 5. കൊളസ്‌ട്രോൾ ഫ്രീ ഇറച്ചി. ഹൃദ്രോഗമുള്ളവർക്കും കഴിക്കാം.
 6. ഇറച്ചിയിലുള്ള സോഡിയത്തിന്റെ അളവ് കുറവ്.‌
 7. കാത്സ്യം, ഫോസ്‍ഫറസ്, പൊട്ടാസ്യം, സെലീനിയം, വിറ്റാമിൻ ബി3, ബി 12 എന്നിവയുടെ കേന്ദ്രം.
 8. ഇറച്ചി–എല്ല് അനുപാതം കൂടുതൽ. അതായത് ഇറച്ചി കൂടുതൽ.
 9. ഒമേഗ 3 ഫാറ്റി ആസിഡിന്റ അളവ് കോഴിയിറച്ചിയിലും പന്നിയിറച്ചിയിലുമുള്ളതിൽ കൂടുതൽ.
 10. വളർത്തുമൃഗങ്ങളിൽ ഏറ്റവും ഉൽപാദനശേഷിയുള്ള മൃഗമാണ് മുയൽ. 

മുയലിറച്ചിക്ക് കേരളത്തിൽ ഏറെ പ്രചാരമുണ്ടെങ്കിലും ലഭ്യതക്കുറവ് വലിയ വെല്ലുവിളിയാണ്. എങ്കിലും പലർക്കും മുയലിറച്ചിയുടെ പ്രാധാന്യം ഇതുവരെ വ്യക്തമായി അറിയില്ല. സമീപകാലത്ത് മുയലിറച്ചി മാത്രം വിൽക്കുന്ന ത‌ട്ടുകടയും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. അവിടെയുള്ള ജനപങ്കാളിത്തം മുയലിറച്ചിയുടെ വലിയ മാർക്കറ്റാണ് തുറന്നുകാട്ടുന്നത്.

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA