ADVERTISEMENT
തായ്‍ലൻഡിലുള്ള ഇൻഡോ–ബ്രസീലിയൻ ബ്രീഡ് ഇനത്തിൽപ്പെട്ട കാളയ്ക്കാണ് ലോകത്തിലെ ഏറ്റവും നീളമേറിയ ചെവികളുള്ളത്. ഇന്ത്യയിൽനിന്നുള്ള ഗിർ, കാങ്ക്രജ്, ഓങ്കോൾ കന്നുകാലികളിൽനിന്നാണ് ഇൻഡോ–ബ്രസീലിയൻ കന്നുകാലികളെ ബ്രസീലിൽ ഉരുത്തിരിച്ചെടുത്തത്. നീണ്ടു തൂങ്ങിയ ചെവികളാണ് ഇക്കൂട്ടരുടെ പ്രത്യേകത. എന്നാൽ, ബ്രസീലിൽ കണ്ടുവരുന്ന ഇൻഡോ–ബ്രസീലിയൻ കാളകളേക്കാലും നീളമുള്ള ചെവിയാണ് തായ്‍ലൻഡിലുള്ള ഈ ഇനത്തിൽപ്പെട്ടവർക്കുള്ളത്. സെലക്ടീവ് ബ്രീഡിങ് വഴി തായ്‍ലൻഡിലെ ബ്രീഡർമാരാണ് ചെവികൾക്കു നീളമുള്ള ഇൻഡോ–ബ്രസീലിയൻ കന്നുകാലികളെ വികസിപ്പച്ചത്. അതായത് ബ്രസീലിൽ കാണപ്പെടുന്ന ഒറിജിനൽ ഇൻഡോ–ബ്രസീലിയൻ കന്നുകാലികളുടെ ചെവിയുടെ ഇരട്ടി വലുപ്പമുണ്ട് താൻലൻഡിലെ ഇനത്തിന്. തായ്‍ലൻഡിലെ പ്രധാനപ്പെട്ട കന്നുകാലി ഇനവുമാണ് ഇൻഡോ–ബ്രസീലിയൻ.  വിഡിയോ കാണാം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com