ADVERTISEMENT

കോട്ടയം കെന്നൽ ക്ലബ് ഇന്നലെ നടത്തിയ ശ്വാനപ്രദർശനം കാഴ്ചക്കാരിൽ കൗതുകമുണർത്തി. നായ പ്രേമികൾക്കും കാഴ്ചക്കാർക്കുമിടയിൽ ‘ഹീറോകളാ’യായ ചില നായ ഇനങ്ങളെ പരിചയപ്പെടാം.

tibatan-mastif
ടിബറ്റൻ മാസ്റ്റിഫ്

ടിബറ്റൻ മാസ്റ്റിഫ് (ഹിമാലയൻ മാസ്റ്റിഫ്) 

ടിബറ്റിലെയും ഹിമാലയത്തിലെയും മഞ്ഞുമലകളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഇനം.  50,000 രൂപ മുതൽ വില ആരംഭിക്കും. 

huskey
സൈബീരിയൻ ഹസ്‍കി

സൈബീരിയൻ ഹസ്കി

സൈബീരിയൻ നായ. അതിബുദ്ധിശാലി. നായ്ക്കുട്ടികൾക്ക് 30,000 – 40,000 രൂപ വരെ വില

chivava
ഷിവാവാ

ഷിവാവാ

നായ് ഇനങ്ങളിൽ ഏറ്റവും ചെറുതെന്ന പേര് നേടിയ ഇനം. മെക്സിക്കോയിൽ നിന്നാണ് വരവ്. വില 20,000 മുതൽ

american-bully
അമേരിക്കൻ ബുള്ളി

അമേരിക്കൻ ബുള്ളി

അമേരിക്കൻ പാരമ്പര്യമുള്ള നായ. വില 30,000 രൂപ മുതൽ ആരംഭിക്കും

pomeranian
പോമറേനിയൻ

പോമറേനിയൻ

വീട്ടിൽ വളർത്തുന്ന പാവ പോലെയുള്ള നായ്ക്കുട്ടികൾ. പോളണ്ട് – ജർമനി പാരമ്പര്യങ്ങളുള്ള നായ. വില 30,000 മുതൽ 40,000 വരെ

shitzu
ഷിറ്റ്‍സു

ഷിറ്റ്സു

ചൈനീസ് പാരമ്പര്യം. ഇത് ഓർമിപ്പിക്കുന്ന പ്രകൃതം. മുടി പിന്നിക്കെട്ടുന്ന വിധത്തിലുള്ള രോമം. 25,000 രൂപ മുതൽ നായ്ക്കുട്ടികളുടെ വില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com