sections
MORE

കിളികളെ വളർത്തി വരുമാനം നേടണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

HIGHLIGHTS
 • എല്ലാ ദിവസവും ഭക്ഷണo, കുടിവെള്ളo എന്നിവ നൽകുക
 • കൂടിന് ആവിശ്യത്തിന് സ്ഥലമുണ്ടായിരിക്കണം
budgerigar
SHARE

വർണങ്ങൾ നിറഞ്ഞ പക്ഷികളുടെ ലോകം ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമാണ്. അതുകൊണ്ടുതന്നെ ഈ മേഖലയിലേക്ക് ഹോബി എന്ന രീതിയിൽ കടന്നുവരുന്നവരും ഇതിൽനിന്ന് വരുമാനം കണ്ടെത്തുന്നവരും നിരവധിയുണ്ട്. വെറുമൊരു ആകർഷണത്തിന്റെ പുറത്ത് പക്ഷികളെ കൂടെക്കൂട്ടിയാൽ അത് പിന്നീട് വളർത്തുന്നയാൾക്കും പക്ഷികൾക്കും ബുദ്ധിമുട്ടാകും. അതുകൊണ്ടുതന്നെ പക്ഷികളെ വളർത്തുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. തുടക്കക്കാർക്കും കുട്ടികൾക്കും ഏറ്റവും അനായാസം  വളർത്തിയെടുക്കാവുന്ന ഇനമാണ് ബഡ്‌ജെറിഗാറുകൾ. നമ്മുടെ നാട്ടിൽ പൊതുവേ ലവ്‌ബേർഡുകൾ എന്നറിയപ്പെടുന്നത് ഇക്കൂട്ടരാണ്. എങ്കിലും യഥാർഥ നാമം ബഡ്‌ജെറിഗാർ എന്നുതന്നെ. ബഡ്‌ജീസ് എന്നു ചുരുക്കി വിളിക്കാം. ബഡ്‌ജീസിനെ വളർത്തുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

ഇവയൊക്കെ ശ്രദ്ധിക്കാം

 • നല്ലയിനം ജോടികളെ തിരഞ്ഞെടുക്കുക (ആരോഗ്യവും ഉർജ്ജസ്വലതയുമുള്ള കിളികൾ).
 • കൂടിന് ആവിശ്യത്തിന് സ്ഥലമുണ്ടായിരിക്കണം (ചൂടില്ലാത്ത സ്ഥലത്തായിരിക്കണം കൂട് സ്ഥാപിക്കേണ്ടത്).
 • മുട്ടയിടാൻ മൺകലം/മരപ്പെട്ടി എന്നിവ ഉപയോഗിക്കാം.

പ്രധാന ഭക്ഷണങ്ങൾ

 • തിന, ഗോതമ്പ് (കുറച്ചു മാത്രം കുതിർത്ത് ), റാഗി, സൂര്യകാന്തി വിത്തുകൾ (കുറച്ചു മാത്രം).
 • തുളസിയില, പനിക്കൂർക്കയില, മുരിങ്ങയില (മല്ലിയില, ചീര, പുതിന എന്നിവ വീട്ടിൽ നട്ടുവളർത്തിയത്‌ ) കൊടുകാം. ഓരോ ദിവസവും ആവശ്യത്തിനുള്ള അളവിൽ മാത്രം ഇലകൾ മാറി മാറി കൊടുക്കാം.
 • കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവ നാര് പോലെ ചീകിയതു കൊടുക്കാം. കൂടാതെ പച്ച കമ്പം കൊടുക്കാം.
 • കടൽ നാക്ക് (കാത്സ്യത്തിനു വേണ്ടി) കൂട്ടിൽ ഇട്ടു കൊടുക്കുക.
budgerigar-1

ലിംഗനിർണയം

 • ആൺപക്ഷിയുടെ മൂക്കിന് നീല നിറമായിരിക്കും (ലൂട്ടിനോ ബഡ്‌ജീസുകളിൽ {ചുവന്ന കണ്ണുകളും മഞ്ഞ നിറത്തിലുള്ള മേനിയുമുള്ളവർ} അൽപം വ്യത്യാസമുണ്ട്).
 • പെൺപക്ഷിയുടെ മൂക്കിന് വെള്ള നിറമായിരിക്കും (പ്രജനനകാലമാകുമ്പോൾ ചാരനിറമാകും).

മുട്ടയിടൽ

 • പ്രായപൂർത്തിയാകുന്നത് 6 മാസം കൊണ്ടാണ്.
 • മുട്ടയിടാൻ നല്ല പ്രായം 9 മാസമാണ്.
 • ഇണ ചേർന്ന് 10 ദിവസത്തിനുളളിൽ മുട്ടയിടും.
 • സാധാരണയായി 4 മുതൽ 8 മുട്ടകൾ വരെയിടും.
 • 18 മുതൽ 21 ദിവസം കൊണ്ട് മുട്ട വിരിയും.
 • ‌ഒന്നിടവിട്ട ദിവസങ്ങളിലാണ് മുട്ടകൾ ഇടുക.
 • പെൺകിളി അധികസമയവും കൂട്ടിൽത്തന്നെ ആയിരിക്കും.

മുട്ട വിരിയൽ

 • 18 മുതൽ 21 ദിവസoകൊണ്ട് മുട്ട വിരിയുo (28 ദിവസം വരെ നോക്കിയ ശേഷം വിരിയാത്ത മുട്ടകൾ നീക്കംചെയ്യാം).
 • ഒന്നിടവിട്ട ദിവസങ്ങളിലാണ് മുട്ടകൾ വിരിയുക. 
 • 35 മുതൽ 40 ദിവസത്തിനുള്ളിൽ കുഞ്ഞുങ്ങൾ പുറത്തുവരും.
 • കുഞ്ഞുങ്ങളുള്ള പെട്ടിയോ കലമോ ആഴ്ചയിലൊന്നെങ്കിലും വൃത്തിയാക്കണം. 

ശ്രദ്ധിക്കേണ്ടത്

 • എല്ലാ ദിവസവും ഭക്ഷണo, കുടിവെള്ളo എന്നിവ നൽകുക.
 • ആഴ്‌ചയിൽ ഒരിക്കലെങ്കിലും കൂടു വൃത്തിയാക്കുക.
 • കുളിക്കാനുള്ള വെളളം നൽകുക (ദിവസവും മാറ്റണം).
 • പല്ലി, പാമ്പ്, എലി എന്നിവയിൽനിന്നു കൂട് സംരക്ഷിക്കുക.
 • പരിചയമില്ലാത്തവരെ പക്ഷികളുടെ കൂടുകൾക്കടുത്തേക്ക് അധികം അടുപ്പിക്കാതിരിക്കുക.
 • പുറത്തിറങ്ങിയ കുഞ്ഞുങ്ങൾ സ്വയം തീറ്റകഴിച്ചുതുടങ്ങുമ്പോൾ മറ്റൊരു കൂട്ടിലേക്ക് മാറ്റാം.
 • ജോടി തിരിച്ച് ചെറിയ കൂടുകളിൽ വളർത്തുന്നതാണ് നല്ലത്.

കോളനിയോ ജോടിയോ

കിളികളെ രണ്ടു രീതിയിൽ വളർത്താം. നിരവധിയെണ്ണത്തിനെ ഒന്നിച്ചു വളർത്തുന്ന കോളനി രീതിയും, ചെറിയ കൂട്ടിൽ ഒരു ജോടി വീതം വളർത്തുന്ന രീതിയും. 

കോളനിയായി വളർത്തുമ്പോൾ

 • കിളികൾ തന്നെ അവയുടെ ഇണയെ കണ്ടെത്തുന്നു.
 • വലിയ കൂട് വേണം.
 • മുട്ടയിടാൻ കൂടുതൽ കാലം വേണ്ടിവരും.
 • പരസ്പരം ആക്രമണ സാധ്യത കൂടുതൽ, മുട്ടകൾ കൊത്തിപൊട്ടിക്കാൻ സാധ്യത.
 • രോഗങ്ങൾ പടരാൻ സാധ്യത.

ഒരു ജോഡി വീതം ഒരു കൂട്ടിൽ വളർത്തുമ്പോൾ

 • നല്ല കിളികളെ നോക്കി ഇണ ചേർക്കാം.
 • ചെറിയ കൂട് മതി
 • മുട്ടയിടാൻ കാലതാമസമുണ്ടാകില്ല.
 • കുഞ്ഞുകളയേയും വലിയ കിളികളെയും മറ്റു കിളികൾ ആക്രമിക്കില്ല.
 • അസുഖങ്ങൾ പടരില്ല, ആരോഗ്യത്തോടെ പരിപാലിക്കാം.
MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA