sections
MORE

കുഞ്ഞന്മാരെങ്കിലും പുപ്പുലികളാണ് ചെറുതേനീച്ചകൾ - വിഡിയോ കാണാം

HIGHLIGHTS
  • വേലക്കാരി ഈച്ചകൾ നുഴഞ്ഞുകയറ്റക്കാരെ കൊല്ലും
  • തേൻ ശേഖരണത്തിന് നീളൻ നാക്ക്
bee
picture courtesy: Amrutham Cherutheneecha Karshaka Samithi
SHARE

എപിസ് വിഭാഗത്തിൽപ്പെട്ട വലിയ തേനീച്ചകൾക്ക് ശത്രുക്കളെ ആക്രമിക്കാൻ കഴിയുന്ന വിധത്തിൽ ശരീരത്തിൽ കുത്താനുള്ള അവയവമുണ്ട്. എന്നാൽ, ട്രൈഗോണ ഇറിഡിപ്പെന്നിസ് എന്ന ചെറുതേനീച്ചകൾക്ക് ഈ അവയവമില്ല. പക്ഷേ, ശത്രുക്കളെ നേരിടാൻ അവർക്ക് അവരുടേതായ മാർഗങ്ങളുമുണ്ട്. നിരവധി പ്രത്യേകതകളും സ്വാഭാവിശേഷങ്ങളും കൈമുതലായുള്ളവരാണ് ചെറുതേനീച്ചകൾ. ചെറുതേനീച്ചകളുടെ പ്രത്യേകതകൾ അറിയുന്നതിനൊപ്പം അതുമായി ബന്ധപ്പെടുത്തി അമൃതം ചെറുതേനീച്ച കർഷക സമിതി പങ്കുവച്ചിട്ടുള്ള വീഡിയോയും കാണാം.

1.  മറ്റുകൂട്ടിലെ അംഗങ്ങൾ ഇങ്ങോട്ടു വരണ്ട

സാധാരണ ഒരു ചെറുതേനീച്ചകൂട്ടിലേക്ക് വേറൊരു കോളനിയിൽനിന്നുള്ള ഈച്ചകളെ കയറ്റില്ല. ഇനി ആരെങ്കിലും അതിക്രമിച്ചു കയറിയാൽ വേലക്കാരി ഈച്ചകൾ കൂട്ടം ചേർന്ന് ആ നുഴഞ്ഞുകയറ്റക്കാരെ കൊന്നുകളയും.

2. നിർമാണം സസൂക്ഷ്മം

പ്രകൃതിയിലെ കുഞ്ഞൻ എൻജിനിയർമാരെന്ന് ചെറുതേനീച്ചകളെ വിളിക്കാം. അവയുടെ തേനറ നിർമാണത്തിലും മുട്ടകളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്ന അറകളുടെ നിർമാണത്തിലും ഈ എൻജിനിയറിങ് പാടവം കാണാം. അതുപോലെതന്നെ വലിയ പെട്ടികളിലോ പൊത്തുകളിലോ ആണെങ്കിൽ ആവശ്യമായ സ്ഥലം മെഴുകുകൊണ്ടു മറ നിർമിച്ച് കൂടിനുള്ളിൽ ആവശ്യമായ ഊഷ്മാവ് നിലനിർത്തിയാണ് കോളനി  സംരക്ഷിക്കുക. 

3. തേൻ ശേഖരണത്തിന് നീളൻ നാക്ക്

ചെറുതേനീച്ചകൾ പ്രകൃതിയിൽനിന്ന് തേൻ അഥവാ മധു ശേഖരിക്കുന്നത് അവയുടെ നീളമേറിയ നാക്ക് ഉപയോഗിച്ചാണ്. പ്രബോസിസ് എന്നാണ് ഈ അവയവം അറിയപ്പെടുന്നത്.

4. കൂട് സംരക്ഷണത്തിന് മെഴുകു മതിൽ

ചെറുതേനീച്ചക്കൂടിന്റെ മുമ്പിലായി ചില സമയത്ത്‌ ഈച്ചകൾ മെഴുക് ചെറിയ പൊട്ടുകൾപോലെ ഉറപ്പിച്ചിരിക്കുന്നതു കാണാം. ഈച്ചകൾ മറ്റു കൂടുകൾ ആക്രമിച്ചശേഷവും അവയുടെ കൂട്ടിൽ മറ്റുപ്രാണികളുടെ ആക്രമണം ഉണ്ടാകുമ്പോഴുമാണ് പ്രധാനമായും ഇങ്ങനെ ചെയയ്യുന്നത്. 

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA