ADVERTISEMENT

റോയൽജെല്ലി എന്നത് തേനീച്ചക്കൂട്ടിൽനിന്നു ലഭിക്കുന്ന ഉപോൽപന്നങ്ങളിൽ രണ്ടാമത്തെ വിലകൂടിയ വസ്തുവാണ്. സൗന്ദര്യവർധക വസ്തുവായും, മരുന്നായുമെല്ലാം റോയൽ ജെല്ലി ഉപയോഗിക്കുന്നു. ഇറ്റാലിയൻ തേനീച്ചയിൽനിന്നാണ് കൂടുതലായി റോയൽ ജെല്ലി ലഭിക്കുക. കാരണം തേനീച്ചയുടെ വലുപ്പം തന്നെ.

പ്യൂപ്പാവസ്ഥയിൽനിന്ന് ഈച്ചയായി മൂന്നാം ദിവസം മുതൽ പതിമൂന്നാം ദിവസം വരെ ആണ് തേനീച്ചയ്ക്ക് റോയൽ ജെല്ലി ഉൽപാദിപ്പിക്കാനുള്ള കഴിവുള്ളത്. റാണിയില്ലാത്ത കൂടുകളിൽ റാണിയെ വളർത്തിയെടുക്കാൻവേണ്ടി ഈ പ്രായത്തിലുള്ള തേനീച്ചകൾ റാണിക്കൂട്ടിൽ റോയൽ ജെല്ലി ശേഖരിക്കുന്നു. ഈ പ്രക്രിയ മുതലെടുത്താണ് കൂടുകളിൽനിന്നു വിദേശ രാജ്യങ്ങളിൽ വ്യാവസായികാടിസ്ഥാനത്തിൽ റോയൽ ജെല്ലി സംഭരിക്കുന്നത്. കേരളത്തിൽ വളർത്തുന്ന ഇന്ത്യൻ തേനീച്ചകൾ ഉൽപാദിപ്പിക്കുന്ന റോയൽ ജെല്ലിയുടെ അളവ് കുറവാണ്. അതുകൊണ്ട് ഇന്ത്യൻ തേനീച്ചയിൽ ഇതിന്റെ സാധ്യത വളരെ കുറവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com