ADVERTISEMENT
മാനസികോല്ലാസത്തിനൊപ്പം വയറും നിറയ്ക്കുന്ന വിനോദമാർഗമെന്ന് വേണമെങ്കിൽ ഫിഷിങ്ങിനെ വിളിക്കാം. ചിലപ്പോൾ വയർ മാത്രമല്ല പോക്കറ്റും നിറയ്ക്കും. ഫിഷിങ്ങിൽത്തന്നെ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. ഓരോ മീനിനും ഓരോ ഇരപിടിക്കൽ രീതിയാണുള്ളത്. അതറിഞ്ഞുവേണം മീൻ പിടിത്തത്തിനിറങ്ങാൻ. ഉൾനാടൻ ജലാശയങ്ങളിൽ ഏറെ ലഭ്യതയുള്ള മത്സ്യമാണ് കരിമീൻ. കേരളത്തിന്റെ സംസ്ഥാന മത്സ്യമെന്ന പദവിയുള്ള കരിമീനെ ചൂണ്ടയിൽ പിടിക്കണമെങ്കിൽ നിരവധി ലളിതമായ മാർഗങ്ങളുണ്ട്. അത്തരത്തിൽ പുട്ടുണ്ടാക്കി കരിമീനെ എങ്ങനെ പിടിക്കാമെന്ന് കാണിച്ച് സുലൈമാൻ റാവുത്തർ സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോ കാണാം. പുട്ടെന്നാൽ വെറും പുട്ടല്ല പൈനാപ്പിൾ പുട്ടാണ്. കരിമീൻ പിടിത്തത്തിനുള്ള പുട്ട് എങ്ങനെയുണ്ടാക്കണമെന്നും അതെങ്ങനെ ചൂണ്ടയിൽ കൊരുക്കാമെന്നും വീഡിയോയിൽ വിവരിച്ചിട്ടുണ്ട്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com